“ഈശോയേ…”
അവള്‍ കണ്ണുകളടച്ച് കാതോര്‍ത്തു.
“ഷെല്ലി അലക്സ് എതിര്‍ സ്ഥാനാര്‍ഥി ശ്രീധര്‍ പ്രസാദിനേക്കാള്‍ നാനൂറ്റിപ്പത്ത് വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപിക്കുന്നു.
തന്‍റെ ഹൃദയം നിശ്ചലമായത് പോലെ മിനിയ്ക്ക് തോന്നി.
അവള്‍ അവിശ്വസനീയതയോടെ മിഴികള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്തു.
തന്‍റെ ഷാരോണ്‍ ചേര്‍ത്ത് നിര്‍ത്തി ആശ്ലേഷിക്കുന്നത് അവള്‍ അറിഞ്ഞു.
താന്‍ ഉയരത്തിലേക്ക് പറക്കുകയാണ്.
അപ്പൂപ്പന്‍താടി പോലെ…
മേഘച്ചീന്ത് പോലെ….
കാറ്റിലൂടെ നദിയുടെ നീലനിശ്ചല സ്ഫടികപ്പരപ്പിന് മുകളിലൂടെ ഒഴുകിപ്പറക്കുന്ന പനിനീര്‍ ദലം പോലെ…..
ഭാരമില്ലാതെ….
“ഹോ …എന്‍റെ ..എന്‍റെ ചേച്ചീ….”
അവള്‍ ഷാരോണിനെ ഇറുകെപ്പുണര്‍ന്നു.
ഷാരോണ്‍ അവളുടെ കവിളില്‍ അരുമയോടെ ഉമ്മ വെച്ചു.
“ന്താ മോളെ നീ കരയുന്നെ?”
ഷാരോണ്‍ ചോദിച്ചു.
“സന്തോഷം കൊണ്ട്,”
കണ്ണുകള്‍ തുടച്ച് അവള്‍ പറഞ്ഞു.
“നിന്‍റെ വര്‍ക്കാണ്..ഓടിനടന്ന് ..റസ്റ്റ് ഒന്നും ഇല്ലാണ്ട്…അതാണ് ഇത്രേം മാര്‍ജിന്‍ കിട്ടാന്‍…”
ഷാരോണ്‍ പറഞ്ഞു.
അടുത്ത അദ്ഭുതം അവര്‍ക്ക് മുമ്പില്‍ ദൃശ്യമായി. ഷെല്ലിയെ തോളില്‍ ചേര്‍ത്ത് പിടിച്ച് ശ്രീധര്‍ പ്രസാദ് മറ്റുള്ളവരുടെയിടയിലൂടെ ഇറങ്ങിവരുന്നു.
“അയ്യോ…”
അത് കണ്ട് മിനി പറഞ്ഞു.
“അവര്‍ക്ക് വേറെ വേറെ പൊസിഷനില്‍ മത്സരിച്ചാ എന്നാരുന്നു…?കഷ്ടം ശ്രീധര്‍ തോറ്റുപോയല്ലോ….”
“അത് ശരി!”
അവിടെ കൂടിയിരുന്നവര്‍ ഷെല്ലിയുടെ നേരെ ആര്‍ത്തിരമ്പിചെല്ലുന്നത് കണ്ട് ഷാരോണ്‍ മിനിയുടെ നേരെ ശബ്ദമുയര്‍ത്തി.
“അയ്യോ ചേച്ചി ഞാനിപ്പം ചാകും ചേച്ചി എന്നൊക്കെപ്പറഞ്ഞു നിലവിളിച്ചിട്ടിപ്പം ശ്രീധര്‍ തോറ്റതിനാനോ വെഷമം?”
“എന്താ ഷാരോണ്‍?”
ശിശിര പുഷ്പ്പം 14 [ smitha ]
Posted by