ശിശിര പുഷ്പ്പം 15 [ smitha ]

Posted by

ശിശിര പുഷ്പം 15

shishira pushppam 15  | Author : SMiTHA | Previous Part

 

ഷെല്ലിയെത്തുമ്പോള്‍ മിനി ബ്യൂട്ടിസ്പോട്ടില്‍ ദേവദാരുവിന്‍റെ കീഴില്‍, നിലത്ത് പുല്‍പ്പുറത്ത് ഇരിക്കുകയായിരുന്നു. പിമ്പിലെ നീലക്കുന്നുകള്‍ക്കപ്പുറം മേഘങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ആകാശം ചുവക്കാന്‍ ഇനിയും സമയമുണ്ട്. മലമുകളിലേക്ക് പക്ഷികള്‍ കൂടണയാനും.
ദൂരെ നിന്നേ ഷെല്ലി ദേവദാരുവില്‍ ചാരി നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളേ നോക്കിയിരിക്കുന്ന മിനിയെ കണ്ടു. സായാഹ്നത്തിന്‍റെ ഇളം വെളിച്ചവും കാറ്റില്‍ പതിയെ ഉലയുന്ന ഇലകളുടെ നിഴലുകളും അവളുടെ കണ്ണുകളുടെ സൌന്ദര്യകാന്തികതയുടെ മേലേ ലയലഹരിയുടെ തിരയിളക്കം നടത്തുന്നതും. ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഷര്‍ട്ടും കറുത്ത മിഡിയുമിട്ട അവളുടെ രൂപത്തിലേക്ക് നോക്കിക്കൊണ്ട് നടന്നടുക്കുമ്പോള്‍ എത്രയെത്ര കിനാവുകളുടെ ഇളം നിറങ്ങളും എത്രയെത്ര പ്രണയ സ്മൃതികളുടെ പൂവനങ്ങളുമാണ് അവള്‍ക്ക് ചുറ്റും നൃത്തം ചെയ്യുന്നതെന്ന് അവനോര്‍ത്തു. ജാതിമല്ലികള്‍ പൂത്ത് കുളിര്‍ന്നുലയുമ്പോളുണ്ടാവുന്ന സുഗന്ധമാണ് നിനക്ക് ചുറ്റും നിറഞ്ഞിരിക്കുന്ന ഇളം വെയിലില്‍, ഷെല്ലി ഓര്‍ത്തു.
ചൈത്രത്തിന്‍റെ സായാഹ്നവെയിലില്‍ മയങ്ങിക്കിടക്കുന്ന നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളിലേക്ക് നോക്കി നിന്നിരുന്ന അവളുടെ നീള്‍മിഴികള്‍ പെട്ടെന്ന് തന്‍റെ നേരെ നടന്നടുക്കുന്ന ഷെല്ലിയില്‍ പതിഞ്ഞു. സ്വര്‍ണ്ണമന്ദാരങ്ങളെക്കണ്ട മൊണാര്‍ക്ക് ചിത്രശലഭങ്ങളെപ്പോലെ അവളുടെ ശരീര കാന്തിയപ്പോള്‍ അമര്‍ന്നുലഞ്ഞു. ചന്ദനഗന്ധമുള്ള ഒരു മാദകഭാവം തന്‍റെ ധമനികളിലൂടെ പ്രവഹിക്കുന്നതിന്‍റെ സംഗീത സ്വരം അവള്‍ കേട്ടു.
ജന്മങ്ങള്‍ക്കും മുമ്പ്, പല ഗര്‍ഭപാത്രങ്ങളുടെയും ഇളംചുവപ്പാര്‍ന്ന അരുണോദയങ്ങളില്‍, ജനിമൃതികളുടെ സാന്ധ്യശോഭയില്‍, ജീവരേണുവായി ഞാന്‍ പാറി നടക്കുമ്പോള്‍ പ്രിയനേ, ഞാന്‍ നിന്നെ കണ്ടിരുന്നു. പല ജന്മങ്ങളുടെയും വെയിലിന്‍റെ വെളിച്ചത്തില്‍, പല വസന്തങ്ങളുടെയും മഴവില്‍ത്തണലില്‍ ഞാന്‍ നിനക്ക് വേണ്ടി കാത്തിരുന്നു. നിനക്ക് വേണ്ടി പ്രണയത്തിന്‍റെ മഴ നനയുകയും നിന്നെ ഒരു മഞ്ഞായി പുണരുകയും ചെയ്തിട്ടുണ്ട് ഞാന്‍…..

Leave a Reply

Your email address will not be published. Required fields are marked *