“കണ്ടില്ലേ എല്ലാരും മിനിയെ കണ്ണുകള്‍ മാറ്റാതെ നോക്കുന്നെ?”
അവര്‍ ചിരിച്ചു.
“അവിടെ ഒരു ജോസ് ചേട്ടന്‍ ഉണ്ട്,”
മിനി പറഞ്ഞു.
“ജോസ് ചേട്ടനാ എസ്റ്റേറ്റ് ഒക്കെ നോക്കി നടത്തുന്നെ…കുഴപ്പമില്ലാത്ത ഒരു വില്ല ഉണ്ട്. ജോസ് ചേട്ടന്‍ കീയുമായി വരും. നമ്മള് അനച്ചാല്‍ എത്തുമ്പം ടാക്സിയുമായി ചേട്ടന്‍ വെയിറ്റ് ചെയ്യും,”
“ബസ് ഇറങ്ങീട്ടു പിന്നേം ടാക്സിക്ക് പോണോ?”
ഷെല്ലി ചോദിച്ചു.
“ഇല്ലന്നേ ഒരഞ്ചു മിനിറ്റ് ഡ്രൈവ് മാത്രേ ഉള്ളൂന്നാ പപ്പാ പറഞ്ഞെ,”
“എന്നാല്‍ നടന്നാല്‍ പോരേ? രസമല്ലേ ഇതുപോലെ ഒരു അറ്റ്‌മോസ്ഫിയറില്‍ വര്‍ത്താനോം ഒക്കെ പറഞ്ഞ് നടന്ന് പോകുന്നെ?”
“ശരിയാട്ടോ ഞാനോര്‍ത്തില്ല…എന്ത് രസവാ ഷെല്ലീടെ കൂടെ കയ്യേലോക്കെ പിടിച്ച് വര്‍ത്താനോം പറഞ്ഞ്…ജോസ് ചേട്ടനോട് ടാക്സി വേണ്ട എന്ന്‍ പറഞ്ഞാലോ?”
“ഇനി തിരിച്ചു പറയണ്ട. കക്ഷി കഷ്ട്ടപ്പെട്ട് സംഘടിപ്പിച്ചതാരിക്കും,”
“പിന്നെ അഞ്ചു മിനിറ്റ് ഡ്രൈവിന് എന്തിനാ കഷ്ട്ടപ്പെട്ടു സംഘടിപ്പിക്കുന്നെ?”
ബസ് തോക്കുപാറയെത്തി.
“അനച്ചാല്‍എത്തിക്കഴിഞ്ഞ് ഫുഡ് എന്തേലും വാങ്ങിക്കൊണ്ട് പോകാം. ഈ ഈട്ടിസിറ്റി വില്ലേജ് ആണെന്നല്ലേ പറഞ്ഞെ?”
“ഫുഡ് ഒന്നും വാങ്ങിക്കണ്ട,”
മിനി ചിരിച്ചു.
“ഈ തീറ്റക്കൊതിയന് നല്ല മട്ടന്‍ കറിയും ചപ്പാത്തീം പിന്നെ വേറെ എന്തൊക്കെയോ ഉണ്ടാക്കീട്ടൊണ്ട് ജോസ് ചേട്ടന്‍റെ മിസ്സിസ്…അത് കൊണ്ട് ഫുഡ് ഒന്നും വാങ്ങിച്ചേക്കല്ല് എന്ന്‍ ജോസ് ചേട്ടന്‍ പ്രത്യേകം പറഞ്ഞു…”
“കുഴപ്പമില്ല…ഇനി ഒന്നും കിട്ടീല്ലേല്‍ ഞാന്‍ മിനിയെ പിടിച്ചു തിന്നും,”
“ശരി ശരി!!”
അവള്‍ ചിരിച്ചു.
“ഞാന്‍ ഷെല്ലിയേം തിന്നോളാം…”
ഷെല്ലി ചിരിച്ചു.
“എന്നാ ചിരിക്കുന്നെ?”
അവള്‍ ചോദിച്ചു.
“നമ്മള് പറഞ്ഞെന് എന്തേലും ബാഡ് മീനിംഗ് ഉണ്ടോ?”
ശിശിര പുഷ്പ്പം 15 [ smitha ]
Posted by