“ഗോവന്‍ ക്യിസൈനും ഹൈദരാബാദി, കേരളാ വറൈറ്റി ഒക്കെ നല്ല അസ്സല്‍ ആയി മമ്മി ഉണ്ടാക്കുംന്ന്‍ പപ്പാ എപ്പഴും പറയുവാരുന്നു…”
“മിനി ഇതൊക്കെ എപ്പോള്‍ പഠിച്ചു…?”
“ഷെല്ലിയ്ക്ക് വേണ്ടി എന്തായാലും എനിക്ക് പഠിക്കണ്ടേ ഇതൊക്കെ?”
“ഭാര്യേടെ ജോലി കുക്കിംഗ് ആണ് എന്നൊക്കെ കരുതുന്ന ഒരു മൂരാച്ചി ഹസ്ബന്‍ഡ് അല്ല പെണ്ണേ ഞാന്‍,”
“മൂരാച്ചി?”
അവള്‍ പുരികം ചുളിച്ചു.
“എന്ന്‍ വെച്ചാല്‍ മെയില്‍ ഷോവനിസ്റ്റ്…”
“ഓ..”
പരസ്പ്പരം നോക്കിക്കൊണ്ട് അവര്‍ കഴിക്കാന്‍ തുടങ്ങി.
“ഫെയിസ് റ്റു ഫെയിസ് ഇരുന്നില്ലേല്‍ എനിക്ക് ഷെല്ലീടെ മുഖം കാണത്തില്ല…ഫെയിസ് റ്റു ഫെയിസ് ഇരുന്നാല്‍ എനിക്ക് ഷെല്ലിടെ വായി വെച്ച് തരാനും പറ്റത്തില്ല…”
എങ്കിലും കയ്യെത്തിച്ച് അവള്‍ അവന്‍റെ വായിലേക്ക് ചപ്പാത്തിയും മട്ടന്‍ കറിയും വെച്ചുകൊടുത്തു. അപ്പോള്‍ അവളുടെ മൃദുവിരലുകള്‍ അവന്‍ പതിയെ വലിച്ചീമ്പി.
“ഓഹ്…”
അവള്‍ കണ്ണുകള്‍ പതിയെ അടച്ചു.
പിന്നെ അവന്‍ അവളുടെ വായില്‍ വെച്ച് കൊടുത്തു. അവള്‍ തിരിച്ചും അവന്‍റെ വിരലുകള്‍ ഈമ്പി.
“ഇഷ്ടായോ?”
അവന്‍റെ വിരലുകള്‍ വായില്‍ നിന്നെടുത്ത് അവള്‍ ചോദിച്ചു.
അവന്‍ കണ്ണുകള്‍ പതിയെ അടച്ചുകാണിച്ചു.
സംസാരിച്ച്, ആഹാരം പകുത്ത്കൊടുത്ത്, സ്നേഹിച്ച് സമയമൊത്തിരിയെടുത്ത് അവര്‍ ഭക്ഷണം കഴിച്ചു.
ചുറ്റും നിലാവ് നിറഞ്ഞു നിറഞ്ഞിരുന്നു. തേയിലക്കാടുകളും ദൂരെ ഗ്രാമവും അഭൌമമായ ഭംഗിയോടെ മുമ്പില്‍ നിറഞ്ഞു.
“വരൂ..ഷെല്ലി..നമുക്കീ നിലാവില്‍ ലോണില്‍ ഇരിക്കാം,”
കൈ കഴുകി ബ്രഷ് ചെയ്ത് കഴിഞ്ഞ് പുറത്തേക്കിറങ്ങി അവള്‍ പറഞ്ഞു. വില്ലയുടെ മുമ്പിലെ ലോണില്‍ ഒന്ന്‍ രണ്ട് ബെഞ്ചുകള്‍ ഉണ്ടായിരുന്നു. ഇറങ്ങുന്നതിനു മുമ്പ് അകത്തുപോയി ഒരു ലിപ്ബാം ട്യൂബ് എടുത്തുകൊണ്ട് വന്നു.
“എന്താ ഇത്?”
ശിശിര പുഷ്പ്പം 15 [ smitha ]
Posted by