“ബേട്ടി തും ബില്‍കുല്‍ അപ്നി മാ ജൈസി ദിഖ്തി ഹോ….ബഹുത് മിസ്സ് കര്‍ത്താ ഹും മേ ഉന്‍കോ യാര്‍…”
അവളുടെ വിരലില്‍ കോര്‍ത്ത് പിടിച്ച തന്‍റെ കൈയിലേക്ക് കണ്ണുനീര്‍ത്തുള്ളികള്‍ വീണത് ഷെല്ലി കണ്ടു. കൈത്തലത്തെ മാത്രമല്ല മാത്രമല്ല അത് പൊള്ളിക്കുന്നത്. ഉള്ളിലും.
“ഞാന്‍ മമ്മിയേപ്പോലാണ് കാണാന്‍ ഇപ്പോള്‍ എന്ന്‍…അങ്കിളിന് മമ്മിയെ ഒത്തിരി മിസ്സ് ചെയ്യുന്നു എന്ന്…”
ഷെല്ലി അലിവോടെ അവളെ നോക്കി.
“ഗോവന്‍ ആയിരുന്നു എന്‍റെ മമ്മി….കരോലിനാ നെവില്‍. പോര്‍ച്ചുഗീസ് ഒറിജിന്‍. സെയിന്‍റ് സ്റ്റീഫന്‍സില്‍ വെച്ചാണ് മമ്മീം പപ്പേം ആദ്യം കാണുന്നെ…”
“മമ്മീടെം പപ്പാടെം ലവ് അവരുടെ പാരമ്പര്യത്തെ ചൊടിപ്പിച്ചു. ലിസ്ബണില്‍ നിന്ന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുവാരുന്ന അഗോസ്റ്റിഞ്യോ എന്ന വീഞ്ഞ് കച്ചവടക്കാരന്‍ കോടീശ്വരന് മമ്മിയെ കെട്ടിച്ചുകൊടുക്കാമെന്നു ഗ്രാന്‍ഡ്‌പാ പ്രോമിസ് ചെയ്തിരുന്നു. വളരെ കണ്‍സര്‍വേറ്റീവ് കാത്തലിക് ആയിരുന്ന അഡ്രിയാനോ എദ്രോഡോ , എന്‍റെ ഗ്രാന്‍ഡ്‌പാ ഒരിക്കലും ലവ് അഫയറെ അംഗീകരിച്ചിരുന്നില്ല. അന്ന് സോണ്ടിയാ അങ്കിള്‍ കൊച്ചിയില്‍ നേവല്‍ ബേസിലാണ്. ലെഫ്റ്റനന്‍റ്റ് കമാന്‍ഡര്‍. പപ്പാടെ അപ്പാ അവിടെ കമ്മഡോര്‍ റാങ്കിലും. സോണ്ടിയാ അങ്കിള്‍ ലെഫ്റ്റനന്‍റ്റ് കമാന്‍ഡറും. അപ്പാടെ ഫ്രണ്ടാരുന്നെങ്കിലും സോണ്ടിയാ അങ്കിള്‍ ഏറെ അടുപ്പം കാണിച്ചത് എന്‍റെ പപ്പായോടാ. അത് കൊണ്ട് പപ്പാ പ്രോബ്ലം ഉണ്ടായപ്പം അത് ഷെയര്‍ ചെയ്തത് അങ്കിളിനോടാ. അങ്കിള്‍ ധൈര്യം കൊടുത്തു. ഡോണ്ട് വറി നീ കരോലിനായേയും കൂട്ടി ഹൈദരാബാദിലേക്ക് വരൂ എന്ന്‍ പറഞ്ഞു. അങ്കിള്‍ അവിടെയാണ് സെറ്റില്‍ ചെയ്യാന്‍ ഉദ്ധേശിച്ച് ഒരു വില്ല വാങ്ങിയത്. ബന്‍ജാരാ ഹില്‍സില്‍. അങ്ങനെ പപ്പാ മമ്മീനേം കൊണ്ട് അങ്കിളിന്‍റെ വില്ലേല്‍ താമസം തുടങ്ങി. രണ്ട് വര്‍ഷം സ്റ്റേറ്റ്സില്‍, മൈക്രോസോഫ്റ്റില്‍, ജോലി ചെയ്ത് കഴിഞ്ഞ് പപ്പാ സ്വന്തമായി ബിസിനസ് തുടങ്ങി. ഒരു പാര്‍ട്ട്ണര്‍ കൂടിയുണ്ടായിരുന്നു. ശക്തി സിംഗ്. അയാള് പക്ഷെ അഗസ്റ്റിഞ്യോയുടെ ആളാരുന്നെന്നു പപ്പയ്ക്ക് അറീത്തില്ലാരുന്നു….”
മിനി ഒരു നിമിഷം നിര്‍ത്തി. തന്‍റെ വാക്കുകളിലേക്കും മുഖത്തേക്കും ശ്രദ്ധയോടെ നോക്കുന്ന ഷെല്ലിയുടെ മുഖത്തേക്ക് നോക്കി. താന്‍ പറയുന്ന വാക്കുകള്‍ അതീവഗൌരവത്തോടെയാണ് അവന്‍ ശ്രദ്ധിക്കുന്നത് എന്ന്‍ അവള്‍ കണ്ടു.
“വൈന്‍ ഇന്‍ഡസ്ട്രീസില്‍ നമ്മുടെ രാജ്യം അന്ന് ഇന്നും സ്ട്രോങ്ങ് ആയി ടൈ അപ് പോര്‍ച്ചുഗലിനോടാ. അതില്‍ത്തന്നെ അഗസ്റ്റിഞ്യോയുടെ കമ്പനീമായിട്ടും. ഡിസ്റ്റിലറീം ഡിസ്ട്രിബ്യൂഷനുമെല്ലാം. അഗസ്റ്റിഞ്യോയുടെ ഇവിടുത്തെ കാര്യങ്ങളുടെ ഒരു ചുമതലക്കാരന്‍ കൂടിയാരുന്നു ആ ശക്തിസിംഗ്. അഗസ്റ്റിഞ്യോ അപ്പോഴൊക്കെ മമ്മീനെ കിട്ടാന്‍ ഭ്രാന്ത് കേറി നടക്കുന്ന സമയവും. ഇതൊന്നും പാപ്പാ അറിഞ്ഞേയില്ല. ഒരു ദിവസം സ്റ്റേറ്റ്സില്‍, സിയാറ്റിലില്‍ വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ പപ്പാ ഇന്ത്യന്‍ ഡെലിഗേറ്റ്സിന്‍റെ ഭാഗമായി പോയപ്പോള്‍ ശക്തി സിംഗ് വീട്ടില്‍ വന്നു. മമ്മിയ്ക്ക് ഭയ്യായെപ്പോലെയാരുന്നു അയാള്…”
ശിശിര പുഷ്പ്പം 15 [ smitha ]
Posted by