“പപ്പാ…!”
അനിഷ്ട്ടത്തോടെ അവള്‍ അയാളെ നോക്കി.
“എന്തിനാ ഇപ്പം അയാടെ കാര്യം പറയുന്നെ?”
അയാള്‍ ചിരിച്ചു. അവള്‍ അയാളുടെ തോളില്‍ അടിച്ചു.
“കോളേജില്‍, കേരളത്തില്‍, ചേര്‍ന്നതിന്‍റെ തലേ ദിവസം; അല്ലേ?”
“ഉം…അതിന്?”
“അല്ല..അന്ന് അയാള്‍ടെ പ്രൊപ്പോസല്‍ മേഴ്സിലെസ്സ് ആയി തട്ടിക്കളഞ്ഞ അതേ ആള്‍..ബോയ്സ്നെക്കണ്ടാല്‍ പാക്കിസ്ഥാനിയെ കണ്ട സംഘിയെപ്പോലെ ബീഹേവ് ചെയ്യുമായിരുന്നയാള്‍….. ഇന്ന്‍ ഒരു ബോയിയുടെ കൂടെ യാത്ര ചെയ്യുന്നു, അയാളുടെ കൂടെ ഒറ്റയ്ക്ക് നൈറ്റ് സ്പെന്‍ഡ് ചെയ്യുന്നു, അയാള്‍ടെ മുമ്പില്‍ നാണിക്കുന്നു….ഇറ്റ് മീന്‍സ്…ഹി ഈസ് നോട്ട് ജസ്റ്റ് എ ഫ്രണ്ട് ഓഫ് യൂ…”
അവള്‍ അയാള്‍ക്ക് മുമ്പില്‍ നാണിച്ചു. മകളുടെ നാണത്തിന്‍റെ ഭംഗിയില്‍ അയാളുടെ മനസ്സുലഞ്ഞു. എന്‍റെ നക്ഷത്രക്കുട്ടീ…നീ എന്‍റെ പ്രാണന്‍ അല്ലേ….എന്‍റെ ജീവരക്തമല്ലേ….
അയാള്‍ അവളെ തന്‍റെ നെഞ്ചോട് ചേര്‍ത്തു.
“പപ്പായ്ക്ക് ഇഷ്ടമായില്ലേ ഷെല്ലിയെ?”
അയാളുടെ ആലിംഗനം നല്‍കുന്ന സാന്ത്വനത്തില്‍ മുഖമമര്‍ത്തി, അയാളുടെ നെഞ്ചിടിപ്പിന്‍റെ താളമറിഞ്ഞ് അവള്‍ ചോദിച്ചു.
“ഇഷ്ടമായോന്നോ?”
അയാള്‍ പെട്ടെന്ന് പറഞ്ഞു.
“തെലുങ്ക് നടന്‍ നാഗചൈതന്യയെവിടെ? ഷെല്ലി അലക്സ് എവിടെ?”
അവള്‍ പെട്ടെന്ന് അയാളുടെ നെഞ്ചില്‍ നിന്ന്‍ മുഖം മാറ്റി. അണപൊട്ടിയ ആഹ്ലാദത്തോടെ അയാളെ അവള്‍ കെട്ടിപ്പിടിച്ചു. അയാളുടെ കവിളില്‍ ഉമ്മ വെച്ചു.
“താങ്ക്യൂ പപ്പാ…”
അവള്‍ മന്ത്രിച്ചു.
“ഫോര്‍ അക്സെപ്റ്റിംഗ് മൈ ചോയ്സ്…”
അയാള്‍ എന്തോ ഓര്‍ത്തു.
“എന്താ പപ്പാ?”
അവള്‍ തിരക്കി.
“ഹൈദരാബാദ് പോലെ ഒരു വലിയ സിറ്റി ..അവിടെയുള്ള ഏറ്റവും നല്ല ഡോക്റ്റര്‍ക്ക് മാറ്റാന്‍ കഴിയാത്തത് …അതല്ലേ ഷെല്ലി അലക്സ് എനിക്ക് വേണ്ടി…അപ്പോള്‍…അപ്പോള്‍ ഐ കുഡ് നോട്ട് ഹെല്പ് അക്സെപ്റ്റിംഗ് യുവര്‍ ചോയിസ്…”