സൂര്യനെ പ്രണയിച്ചവൾ 17 [Smitha]

Posted by

“….അച്ഛന്റെ സല്‍പ്പേരും ഇമേജും എന്‍റെ ക്യാമ്പസ് ലൈഫിലേ പ്രവര്‍ത്തികള്‍ കാരണം എംബറാസ്സ്ഡ് ആകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു…ഐ ന്യൂ ഐ വാസ് ഇന്‍ മീഡിയാ ഗ്ലെയര്‍…”

 

അവളുടെ കാതുകള്‍ വീണ്ടും മലകളുടെ വന്യഗഹനതയില്‍ നിന്നും ഒരു പുല്ലാങ്കുഴല്‍ സംഗീതത്തിന് കാത്തിരുന്നു.

“…..സോ ഐ വാസ് നോട്ട് ഇന്‍റ്റു  ക്യാമ്പസ് റൊമാന്‍സ് …”

രാകേഷ് അവളെ സൂക്ഷിച്ചു നോക്കി.

“അപ്പോള്‍ ഞാന്‍ അറിഞ്ഞതും അന്വേഷിച്ച് കണ്ടെത്തിയതുമൊക്കെ റിയല്‍ അല്ല,”

“കണ്ടെത്തിയയത് ജോയല്‍ എന്ന ടെററിസ്റ്റുമായി എനിക്ക് ഫ്രണ്ട്ഷിപ്പോ മറ്റെന്തെങ്കിലും കണക്ഷനോ എന്നാണെങ്കില്‍ റിയല്‍ അല്ല,”

അവളുടെ സ്വരത്തിലെ ദൃഡത രാകേഷിനെ സ്പര്‍ശിച്ചു.
എങ്കിലും വാക്കുകള്‍ക്ക് പൂര്‍ണ്ണമായും ഹൃദയയതിന്റെ പിന്തുണ ഇല്ല എന്ന് ഒരു ധ്വനിയില്ലേ?
ഉണ്ട്!
ഇവള്‍ സംസാരിക്കുന്നത് തലച്ചോറ് കൊണ്ടാണ്.
ചിന്തിച്ച്.
വാക്കുകള്‍ അളന്നെടുത്ത്.
കൃത്യതയോടെ.
എ പ്രിസൈസ് ക്ലോക്ക് വര്‍ക്ക് പെര്‍ഫെക്ഷന്‍ തനിക്കതില്‍ കാണുവാന്‍ കഴിയുന്നുണ്ട്.
എന്തിന്?
അവന്‍ സ്വയം ചോദിച്ചു.

“ഗായത്രി…”

അവന്‍ സാവധാനം വിളിച്ചു.

“ഇനി ഒരു അണ്‍ ഒഫീഷ്യല്‍ ക്വസ്റ്റ്യന്‍…”

അവള്‍ അവനെ ഉറ്റുനോക്കി.
ആകാംക്ഷയോടെ.

“ഗായത്രിയ്ക്ക് എന്നെ ഇഷ്ടമാണോ?”

അവന്‍ ചോദിച്ചു.
അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുമ്പില്‍ അവളൊന്ന് സംഭ്രമിച്ചു.
അതവളുടെ കണ്ണുകളില്‍ നിന്നും അവന്‍ വ്യക്തമായി വായിച്ചെടുത്തു.

“ഡൂ യൂ റിയലി ലൈക് മീ?”

അവന്‍ വീണ്ടും ചോദിച്ചു.

“രാകേഷ് ഞാന്‍….”

അവളുടെ കണ്ണുകള്‍ സ്വയമറിയാതെ നിറഞ്ഞു.
പക്ഷെ പെട്ടെന്ന് മനോനില വീണ്ടെടുത്ത് അവളവനെ അഭിമുഖീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *