സൂര്യനെ പ്രണയിച്ചവൾ 20
Sooryane Pranayichaval Part 20 | Author : Smitha | Previous Parts
രാകേഷ് വരുമ്പോള്‍ പദ്മനാഭന്‍ തമ്പി പതിവ്പോലെ ലോണിലിരിക്കുകയായിരുന്നു.
അശോക മരങ്ങള്‍ക്ക് പിമ്പില്‍ കസേരയില്‍ ഒരു രാമായണവുമായി ഗായത്രിയിരുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.
മിലിട്ടറി വാഹനം ഗേറ്റ് കടന്ന് വരുന്നതിന്‍റെ ശബ്ദം കേട്ടപ്പോള്‍ ഗായത്രി മരങ്ങള്‍ക്കിടയിലൂടെ നോക്കി.
റെനോള്‍ട്ട് ഷെര്‍പ്പയില്‍ നിന്നും ചുറുചുറുക്കോടെ രാകേഷ് ചാടിയിറങ്ങി പദ്മനാഭന്‍ തമ്പിയെ സമീപിക്കുന്നത് അവള്‍ കണ്ടു.
പച്ച നിറമുള്ള മിലിട്ടറി യൂണിഫോമിലാണ് അയാള്‍.
തോളത്തെ ബെല്‍റ്റില്‍
പദ്മനാഭന്‍ തമ്പി അദ്ഭുതത്തോടെ എഴുന്നേറ്റു.
“മോനെ!”
ആകാംക്ഷയോടെ അയാള്‍ തിരക്കി.
“എന്താ ന്യൂസ്? കിട്ടിയോ അവനെ?”
ഗായത്രിയുടെ പുരികങ്ങള്‍ ചുളിഞ്ഞു.
അവള്‍ രാകേഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
അയാളുടെ ചോദ്യം കേട്ടിട്ട് രാകേഷ് ചുറ്റും നോക്കി.
ഗായത്രി അശോകമരങ്ങള്‍ക്ക് പിമ്പിലേക്ക് ഒന്നുകൂടി ഒതുങ്ങി.
“ഇല്ല!”
രാകേഷിന്‍റെ ഉത്തരം കേട്ടപ്പോള്‍ അവളുടെ ശ്വാസം നേരെ വീണു.
“എഹ്? എന്ത് പറ്റി?”
നിരാശയും ദേഷ്യവും കലര്‍ന്ന ശബ്ദത്തില്‍ പദ്മനാഭന്‍ തമ്പി ചോദിച്ചു.
“നിങ്ങള് ഫുള്‍ സെറ്റപ്പുമായല്ലേ പുറപ്പെട്ടത്? എന്നിട്ട്?”
ഒരു നിമിഷം രാകേഷിന്റെ മുഖത്ത് നിരാശ പടര്‍ന്നു.
പിന്നെ അമര്‍ഷവും.
“അവനും ഒരു പെണ്ണും വേറെ ഒരുത്തനും മാത്രമേ ഉണ്ടാവൂ എന്നാണു ഞങ്ങള്‍ക്ക് കിട്ടിയ ഇന്‍ഫോര്‍മേഷന്‍…”
രാകേഷ് വിശദീകരിച്ചു.
“പക്ഷെ അവമ്മാര് ഫുള്‍ ഉണ്ടാരുന്നു. അതും കെട്ടിടങ്ങളുടെ മുകളിലും മരത്തിലും ഒക്കെ….ആ സിറ്റുവേഷനില്‍ ആക്ഷന്‍ ഷുവര്‍ ഫെയ് ലറാ…അതുകൊണ്ട് പിന്തിരിഞ്ഞു…”
അന്ന് നടന്നതൊക്കെ ചുരുങ്ങിയ വാക്കുകളില്‍ രാകേഷ് വിശദമാക്കി.
അത് കേട്ട് അയാളുടെ മുഖത്ത് അതിശയം വളര്‍ന്നു.
“എന്നിട്ടവന്‍ മോനെ ഒന്നും…?”