അയാള്‍ അദ്ഭുതത്തോടെ തിരക്കി.
ഗായത്രി കാതോര്‍ത്തു.
പക്ഷെ ഇത്തവണ അവള്‍ക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല.
രാകേഷ് വളരെ അടക്കത്തിലാണ് സംസാരിക്കുന്നത്.
താന്‍ പറയുന്നത് മറ്റാരും കേള്‍ക്കരുത് എന്ന് തീരുമാനിച്ചത് പോലെ!
പെട്ടെന്നിങ്ങനെ സ്വരം താഴ്ത്താന്‍ എന്തായിരിക്കാം കാരണം?
അവള്‍ക്ക് ആകാംക്ഷയേറി.
“അവിടെയാണ് എന്റെ എന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയെ അങ്കിള്‍!”
രാകേഷ് പറഞ്ഞു.
“മിലിട്ടറി ആന്‍ഡ് പോലീസ് ഇന്‍റ്റലിജന്‍സ് ഒക്കെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ശത്രുക്കളെ മുമ്പില്‍ കണ്ടാല്‍ ഒരു ദാക്ഷിണ്യവും കൂടാതെ കൊന്നു തള്ളുന്നവന്‍ ആണ് ജോയല്‍ ബെന്നറ്റ് എന്നാ…സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ ഇങ്ങനെ അങ്കിളിന്‍റെ മുമ്പില്‍ നില്‍ക്കേണ്ട ആളല്ല….എന്റെ ശവമടക്ക് എപ്പഴേ കഴിഞ്ഞേനെ….”
“സംഭവിച്ചത് എന്താ? അത് പറയൂ!”
മേനോന്‍ അക്ഷമനായി.
“ഗായത്രിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ആളല്ലേ? നിന്‍റെ ജീവന്‍ സൌജന്യമായി തന്നിരിക്കുന്നു എന്ന ഡയലോഗ്…പിന്നെ പൊക്കോളാനും!”
അത് പറഞ്ഞ് രാകേഷ് തമ്പിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
പദ്മനാഭന്‍ തമ്പിയുടെ മുഖത്ത് അദ്ഭുതത്തിന്‍റെ വേലിയേറ്റം ഗായത്രി കണ്ടു.
എങ്കിലും അവര്‍ പറയുന്നത് എന്താണ് എന്ന് കേള്‍ക്കുവാന്‍ അവള്‍ക്കായില്ല.
“ഞാന്‍ മിലിട്ടറി ഡാറ്റാ ബേസുമായി ബന്ധപ്പെട്ടു അതിനു ശേഷം…”
അയാളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ രാകേഷ് തുടര്‍ന്നു.
“കോള്‍ഡ് ഫയല്‍സ് ഓപ്പണ്‍ ചെയ്യിച്ചു…”
അവന്‍ മേനോന്‍റെ മുഖത്തെ ഭാവമളന്നു.
തമ്പി മുഖത്തെ വിയര്‍പ്പ് തുടയ്ക്കുന്നത് രാകേഷ് കണ്ടു.
“അവിടെ നിന്നും കിട്ടിയ ഡാറ്റ വളരെ ഇന്‍റെറസ്റ്റിങ്ങ്…”
അവന്‍ ചിരിച്ചു.
“മീഡിയ റിപ്പോര്‍ട്ട് പ്രകാരം അവന്‍ ഏതാണ്ട് ഇന്ത്യയിലെ പകുതി ജനസംഖ്യയെ കൊന്നു തള്ളിയിട്ടുണ്ട്…ബട്ട്….മിലിട്ടറി കോള്‍ഡ് റിപ്പോര്‍ട്ട് ..അതായത് ആക്ച്ചുവല്‍ റിപ്പോര്‍ട്ട് പ്രകാരം അവന്‍ കൊന്നത് മൂന്നു പേരെ മാത്രം!”
പദ്മനാഭന്‍ തമ്പി അസ്ഭുതസ്തബ്ധനായി രാകേഷിനെ നോക്കി.
“അവര്‍ മൂന്നു പേരും അങ്കിളിന്‍റെ ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍!”