ചേര്‍ക്കുന്നത്.
അച്ചനെ ആരൊ കൊന്നു, അച്ഛനെ കൊന്നവര്‍ സഹോദരന്‍റെ ഭാവി തകര്‍ത്തു, അതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നത് മാത്രമേ ഷബ്നത്തേപ്പറ്റി ഗ്രൂപ്പിലെ സഖാക്കള്‍ക്കറിയൂ.
“ഞാന്‍ പറഞ്ഞത് മാത്രമേ അറിയൂ റിയേ?”
ബൈനോക്കുലറിലൂടെ നിലാവില്‍ കുതിര്‍ന്ന താഴ്വാരം വീക്ഷിച്ചുകൊണ്ട് ഷബ്നം പറഞ്ഞു.
റിയയുടെ കണ്ണുകള്‍ മുമ്പിലുള്ള മോണിറ്ററുകളില്‍ തറഞ്ഞിരുന്നു.
“ഇപ്പം അത്രേം അറിഞ്ഞാല്‍ മതി…എല്ലാരും…”
ബൈനോക്കുലര്‍ കണ്ണുകളില്‍ നിന്നും മാറ്റി ഷബ്നം പറഞ്ഞു.
മറ്റെന്തോ ചോദിക്കാന്‍ തുടങ്ങിയ റിയ പെട്ടെന്ന് മോണിറ്ററിലേക്ക് നോക്കി ഭയവിസ്മിതയായി.
അവളുടനെ ഇയര്‍ ഫോണ്‍ കാതിലേക്ക് വെച്ച് മോണിട്ടറില്‍ കണ്ണുകള്‍ പതിപ്പിച്ചു.
“ഷബ്നം!”
ഭയം കലര്‍ന്ന ശബ്ദത്തില്‍ റിയ മന്ത്രിച്ചു.
അവളുടെ സ്വരത്തിലെ പ്രത്യേകത മനസ്സിലാക്കി ഷബ്നം ബൈനോക്കുലറില്‍ നിന്നുള്ള നോട്ടം മാറ്റി റിയയെ നോക്കി.
“ലാലപ്പന്‍ ചേട്ടനും ഗോവിന്ദന്‍ കുട്ടിചേട്ടനും അസ്ലവും ഡെന്നീസും കുഴപ്പത്തിലാണ്…”
“കാള്‍ ജോയലേട്ടന്‍!”
ഷബ്നം മുരണ്ടു.
പെട്ടെന്ന് തന്നെ റിയ ഇന്‍റെര്‍ക്കോമിലൂടെ ജോയലിനെ വിളിച്ചു.
“ജോയല്‍! കം ഫാസ്റ്റ്!”
ഒട്ടും വൈകാതെ സന്തോഷിനോടൊപ്പം ജോയല്‍ അവരുടെ അടുത്തേക്ക് ഇരച്ചെത്തി.
“എന്താ? എന്താ റിയ?”
ജോയല്‍ ചോദിച്ചു.
“കണ്‍സൈന്‍മെന്‍റ് കൊണ്ടുവരാന്‍ പോയവര്‍…അവര്‍ പിടിയിലായി!”
“നോ!”
സന്തോഷ് പെട്ടെന്ന് പറഞ്ഞു.
പിന്നെ മോണിറ്ററിലേക്ക് നോക്കി.
“അപ്പോള്‍ അത് രാകേഷിന്റെ ഒരു കെണിയാരുന്നു…!”
ജോയല്‍ പറഞ്ഞു.
“നമുക്ക് സാധനം കൈ മാറുന്ന ടീംസിനെ അവന്മാര്‍ വാച്ച് ചെയ്യുന്നുണ്ടായിരുന്നു….”
ജോയല്‍ തുടര്‍ന്നു.
“അതില്‍പ്പെട്ട ഹസ്സന്‍ കുഞ്ഞിനെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം