“കുപ്രസിദ്ധ ഭീകരന്‍ ജോയല്‍ ബെന്നറ്റിന്‍റെ സംഘത്തിലെ നാലുപേര്‍ സ്പെഷ്യല്‍ ഫോഴ്സിന്‍റെ പിടിയില്‍…”
“ശ്യെ!”
കടുത്ത നിരാശയോടെ അയാള്‍ പറഞ്ഞു.
“കിട്ടേണ്ടത് അവനെ ആയിരുന്നില്ലേ? എന്നിട്ട്!!”
അത് കേട്ടുകൊണ്ടാണ് ഗായത്രി അങ്ങോട്ട് വന്നത്.
“കണ്ടോ മോളെ!”
ടി വി സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ മകളോട് പറഞ്ഞു.
“അവന്‍റെ ടീമില്‍ പെട്ടവമ്മാരെ രാകേഷ് പൊക്കീന്ന്! ഇനി അടുത്തത് അവനാ…ഹീ ഈസ് ക്ലോസ് ടു ദേം! ഇന്നോ നാളെയോ വീഴുമവന്‍ അവരുടെ വലയില്‍!”
അതുകേട്ട് മുഖത്തേക്ക് പെട്ടെന്ന് വന്ന വിഷാദഭാവം ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ അയാളെ നോക്കി.
“സംശയിക്കണ്ട മോളെ!”
ദൃഡമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു.
“അത് ഏറെക്കുറെ ഉറപ്പായി! അവനുചുറ്റും വലമുറുക്കിയിട്ടുണ്ട്…ഇന്ന് രാത്രീല്‍ അല്ലെങ്കില്‍ നാളെ! അതുറപ്പ്!”
ഗായത്രി പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു.
കിടപ്പുമുറിയിലേക്ക്, കൃഷ്ണവിഗ്രഹത്തിന്‍റെ മുമ്പിലേക്ക്, കരഞ്ഞുകൊണ്ട്, യാചനനിറഞ്ഞ മുഖത്തോടെ അവള്‍ സാഷ്ടാംഗം വീണു.
പെട്ടെന്ന് തോളില്‍ ഒരു കൈയ്യുടെ സ്പര്‍ശം അവള്‍ അറിഞ്ഞു.
മുഖമുയര്‍ത്തി നോക്കി.
സാവിത്രി!
“മോളെ!”
മകളുടെ മുഖത്തെ ഭാവം കണ്ട് വേവലാതിയോടെ അവര്‍ വിളിച്ചു.
“എന്താ ഇത്?”
“അമ്മെ! എനിക്ക്…”
മുളചീന്തുന്നത് അവള്‍ പൊട്ടിക്കരഞ്ഞു.
“ഇന്ന് നൈറ്റ്, വെളുക്കാറാകുമ്പോള്‍, ഗോമതി ആന്‍റയൊക്കെ കാടാമ്പുഴേല്‍ പോകുന്നുണ്ട്…എനിക്കും പോകണം…ഭഗവതിയ്ക്ക് അവിടെ അഷ്ടമംഗല്യ ആരാധനയുണ്ട്…പോകണം അമ്മെ, എനിക്ക്…”
“മോളെ! പെട്ടെന്നിങ്ങനെ…ഒരു മുന്നറിയിപ്പും ഇല്ലാതെ?”
“ഭഗവാനോട് ഞാന്‍ ഇപ്പം നേര്‍ന്നു …ഞാന്‍ അവിടെ, അമ്പലത്തില്‍ പോകൂന്ന്…”
“എന്ത് നേര്‍ച്ച?”
“ജോയെ നാളെ രാകേഷ് പിടിക്കും…”
കണ്ണുനീരൊഴുക്കി അവള്‍ തുടര്‍ന്നു.