“വാ!!”
ജോയല്‍ ഗായത്രിയുടെ കൈയ്യില്‍ പിടിച്ചു.
അവള്‍ പിടി വിടുവിക്കാന്‍ നോക്കിയെങ്കിലും അവന്‍റെ കൈക്കരുത്ത് അറിഞ്ഞ് പിന്തിരിഞ്ഞു.
അവന്‍ അവളെ പിടിച്ചു വലിച്ച് താഴേക്ക്, കാട്ടുപാതയിലേക്ക് ഇറങ്ങി.
അല്‍പ്പമകലെനിന്ന് പട്ടാള വാഹനത്തിന്‍റെ ശബ്ദം കേട്ടു.
ജാക്കറ്റിനുള്ളില്‍ നിന്നും ജോയല്‍ തോക്കെടുത്തു.
ശബ്ദം കേട്ട ഭാഗത്തേക്ക് ഗായത്രി നോക്കി.
എന്തോ വിളിച്ചു പറയാന്‍ അവള്‍ തുടങ്ങിയതും ജോയല്‍ അവളുടെ വായ് പൊത്തി.
പെട്ടെന്ന് തന്‍റെ പിന്‍കഴുത്തില്‍ ഒരു തണുത്ത സ്പര്‍ശം ജോയല്‍ അറിഞ്ഞു.
അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
മുമ്പില്‍ നില്‍ക്കുന്ന ആളുടെ കണ്ണുകളിലേക്ക് അവന്‍ നോക്കി.
[തുടരും]