അവളുടെ കണ്ണുകള്‍ നിറഞ്ഞു.
“ഞാന്‍ ഒരിടത്തേക്കും ഇല്ല ഏട്ടാ…”
ജോയലിന്റെ ചുമലില്‍ മുഖമമര്‍ത്തി ഷബ്നം പറഞ്ഞു.
“എന്നെ ഇവിടുത്തെ പോലീസ് പിടിച്ചോട്ടെ…എന്നെ വെടിവെച്ച് കൊന്നോട്ടെ… ഞാന്‍ ജനിച്ചത് ഇവിടെയാ…മരിക്കുന്നതും ഇവിടെ തന്നെയാകണം…അതുമതി…”
ജോയലിന്റെ കൈത്തലം അവളുടെ തലമുടി തഴുകി.
“അത് അങ്ങനെ തന്നെയാകട്ടെ…”
ജോയല്‍ അയാളോട് പറഞ്ഞു.
“എന്നുവെച്ച് നമുക്ക് മറ്റു രാജ്യങ്ങളില്‍ പോകാനോ ജോലിചെയ്യാനോ ഒന്നും പാടില്ല എന്നൊന്നുമില്ലല്ലോ…എത്രയോ ആളുകള്‍ക്ക് മറ്റു രാജ്യങ്ങളിലെ പൌരത്വമുണ്ട്…”
അയാളുടെ വാക്കുകള്‍ അവള്‍ക്ക് ആശ്വാസമേകിയതുപോലെ തോന്നി.
“അല്ല…”
ഷബ്നം സംശയത്തോടെ എല്ലാവരേയും നോക്കി.
“ഇതെന്തിനാ ഇപ്പോള്‍ പാസ്സ്പോര്‍ട്ട് ഒക്കെ?”
“നമുക്ക് പോകണ്ടേ?”
സന്തോഷ് ചോദിച്ചു.
“എന്നുവെച്ചാല്‍?”
“എന്‍റെ കൊച്ചേ…ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ വന്നിട്ട് എത്ര നാളായി എന്നറിയാമോ?”
ഷബ്നം ഓര്‍ത്തു നോക്കി.
“ഇപ്പൊ ഒരു രണ്ടാഴ്ച്ച …അല്ലെ?”
“ഇപ്പോഴത്തെ ഈ വരവിന്‍റെ ഉദ്ദേശം എന്താ?”
“ഏട്ടന്‍റെ പപ്പയെ കൊന്നവരെ പിടിക്കാന്‍!”
“എന്‍റെ മാത്രമല്ല നിന്‍റെ ശത്രുക്കളെയും…”
ഷബ്നം ജോയലിനെ നോക്കി.
“അത് കഴിഞ്ഞ്?”
“അത് കഴിഞ്ഞ് നമ്മള്‍ പോകും….”
“മോള്‍ഡോവാ?”
“യെസ്!!”
അവളുടെ മുഖം വാടി.
“അല്ലാതെ എന്നും ഈ കാട്ടില്‍ മാത്രം കഴിഞ്ഞാല്‍ മാത്രം മതിയോ നമുക്ക്?”
സന്തോഷ് അവളുടെ തോളില്‍ പിടിച്ചു.
“എപ്പോഴും പോലീസിനെയും പട്ടാളത്തേയും ഭയന്ന് ഉറങ്ങാന്‍ പോലുമാകാതെ ഇങ്ങനെ ജീവിച്ചാല്‍ മതിയോ?”