ഷബ്നം ഒന്നും മിണ്ടിയില്ല.
“പോരാ…”
ജോയേല്‍ അവളുടെ തലമുടിയില്‍ വീണ്ടും തലോടി.
“സാധാരണക്കാരെപ്പോലെ ജീവിക്കണം…. ഭയം കൂടാതെ പകല്‍ വെളിച്ചത്തില്‍ ഇറങ്ങി നടക്കണം…കുടുംബം ഒക്കെ വേണം….”
“എന്താ കേട്ടിട്ടില്ലേ?”
സന്തോഷ് ചിരിച്ചു.
“ഇത്രേം ആങ്ങളമാര്‍ ഇങ്ങനെ നെരന്നു നിക്കുമ്പം നെനക്ക് ഒരു കുടുംബം ഉണ്ടാക്കിത്തരാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍?”
രവിചന്ദ്രന്‍ ഉച്ചത്തില്‍ ചിരിച്ചു.
ഷബ്നം നാണിച്ചു ചുവന്നു.
“എനിക്ക് കുടുംബോം കൂടോത്രോം ഒന്നും വേണ്ട…”
ലജ്ജയില്‍ കുതിര്‍ന്ന മുഖത്തോടെ ഷബ്നം പറഞ്ഞു.
“എനിക്ക് നിങ്ങടെ കൂടെ …എന്‍റെ …എന്‍റെ ഏട്ടന്മാരുടെ കൂടെ ….”
ബാക്കി പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
മിഴികള്‍ നിറഞ്ഞു തുളുമ്പി.
“ജോയലെ!! സന്തോഷ് ചേട്ടാ!!”
പെട്ടെന്ന് രവിചന്ദ്രന്‍ ആവേശത്തോടെ തനിക്ക് മുമ്പിലുള്ളവരെ നോക്കി.
“എന്താ?”
രവിയുടെ മുഖത്തെ ആവേശം കണ്ടിട്ട് അവര്‍ അദ്ഭുതപ്പെട്ട് ചോദിച്ചു.
“ആര് പറഞ്ഞു നമ്മുടെ സര്‍ക്കാര്‍ ക്വിക്ക് ആന്‍ഡ് പ്രോംറ്റ് അല്ലന്ന്? ലാലപ്പനും ടീമും റിലീസ്ഡായി!!”
മുമ്പിലെ ജയന്‍റ്റ് സ്ക്രീനിലേക്ക് നോക്കി അയാള്‍ ആവെശമൊട്ടും കുറയ്ക്കാതെ പറഞ്ഞു.
“എഹ്?”
അവര്‍ അട്ഭുതമടക്കാനാവാതെ ചോദിച്ചു.
“അരമണിക്കൂര്‍ പോലുമായില്ല! ഫൌള്‍ പ്ലേ ഒന്നുമല്ലല്ലോ അല്ലെ?”
സന്തോഷ് തിരക്കി.
“അല്ലന്നേ!”
ജയന്‍റ്റ് സ്ക്രീനിലെ സ്പെസിലെക്ക് വിരല്‍ ചൂണ്ടി രവിചന്ദ്രന്‍ തുടര്‍ന്നു.
“നമ്മള്‍ പ്ലാന്‍ ചെയ്തപോലെ അവര്‍ തലൈമന്നാറിലേക്ക് നീങ്ങിയിട്ടുണ്ട് എന്ന മെസേജും വന്നു….”
“അപ്പം മന്ത്രി പുത്രിയെ തിരികെ ഏല്‍പ്പിക്കണമല്ലോ!”
ജോയല്‍ പുഞ്ചിരിച്ചു.