അവള്‍ ഒരു നിമിഷം കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി.
പിന്നെ തോക്കുയര്‍ത്തി.
“ഇത്….”
തോക്കുയര്‍ത്തി അവള്‍ മന്ത്രിച്ചു.
“എന്‍റെ അച്ഛനെ കൊന്നതിന്….”
ഷബ്നത്തിന്‍റെ വലത് കയ്യിലെ തോക്ക് തീതുപ്പി!
നെഞ്ചില്‍ വെടിയേറ്റ് പോത്തന്‍ ജോസഫ് വീണ്ടും മരത്തിലേക്ക് ചാഞ്ഞു.
ഗായത്രിയും രാകേഷും ഇടിവെട്ടേറ്റത് പോലെ ആ കാഴ്ച്ച നോക്കി നിന്നു.
“ജോ…!”
ആ കാഴ്ച നല്‍കിയ തീവ്രമായ വിസ്മയത്തില്‍ അവള്‍ ജോയലിനെ ഭയത്തോടെ ചേര്‍ത്ത് പിടിച്ചു.
“എന്തായിത്? എന്തായീ കുട്ടി പറയുന്നേ?”
“ഇതെന്‍റെ അമ്മയെ വിധവയാക്കിയതിന്….”
ഷബ്നത്തില്‍ നിന്നും അവര്‍ അടുത്ത വാക്കുകള്‍ കേട്ടു.
അടുത്ത നിമിഷം അവളുടെ ഇടത് കൈയ്യിലെ തോക്ക് ഗര്‍ജ്ജിച്ചു.
ജോസഫ് പോത്തന്റെ നെഞ്ച് തുളച്ച് വീണ്ടും ബുള്ളറ്റ് പാഞ്ഞു.
“ഇത്…”
ഷബ്നം വീണ്ടും വലത് കയ്യിലെ തോക്കുയര്‍ത്തി.
“ഇതെന്‍റെ ഏട്ടന്‍റെ ജീവിതം തകര്‍ത്തതിന്! എന്‍റെ ഏട്ടന്‍റെ പ്രണയം തകര്‍ത്തതിന്….”
ഇത്തവണ ബുള്ളറ്റ് ലക്‌ഷ്യം കണ്ടത് പോത്തന്‍ ജോസഫിന്‍റെ നെറ്റിയിലായിരുന്നു.
അയാള്‍ ചത്ത് മലച്ച് നിലത്തേക്ക് വീണു.
ആ കാഴ്ചകളത്രയും കണ്ട് നിന്ന ഗായത്രി ഭയത്തോടെ വീണ്ടും ജോയലിനെ ചേര്‍ത്ത് പിടിച്ചു.
“യാ ഖുദാ….!”
ഷബ്നം നിസ്ക്കാര സമയത്തെ പൊസിഷനില്‍ നിലത്തേക്ക് വീണു.
അവളുടെ ശരീരത്തിന്‍റെ പിന്‍ഭാഗം കണ്ട് ജോയലും ഗായത്രിയും ഞെട്ടിത്തരിച്ചു.
[തുടരും]