“ജോയല്‍ ഇങ്ങനെ എന്നെ ക്വസ്റ്റ്യന്‍ ചെയ്‌താല്‍ …ഇതിന്‍റെ പോക്ക് കണ്ടിട്ട് അവസാനം ജോയലെന്നെ കൊല്ലും..ഒന്ന് പറ ..ഒന്ന് പറ…..പ്ലീസ്!!”
ഗായത്രി ജോയലിനെ നോക്കി.
പിന്നെ തങ്ങളുടെ മുമ്പില്‍ നിന്ന് വിറയ്ക്കുന്ന പോത്തന്‍ ജോസഫിനെയും.
അവള്‍ ജോയലിന്‍റെ നേരെ കൈ നീട്ടി.
ഒന്നും മനസ്സിലകാതെ ജോയല്‍ അവളെ നോക്കി.
“അതിങ്ങ് തരൂ!”
അവന്‍റെ കയ്യില്‍, പോത്തന്‍ ജോസഫിനെ നേരെ ചൂണ്ടിപ്പിടിച്ചിരുന്ന തോക്കിലെക്ക് നോക്കി ഗായത്രി പറഞ്ഞു.
അവിശ്വസനീയതയോടെ അവളെ നോക്കി നില്‍ക്കുന്നതിനിടയില്‍ ഗായത്രി അവന്‍റെ കയ്യില്‍ നിന്നും തോക്ക് പിടിച്ചു വാങ്ങി.
ആ നിമിഷം ജോയല്‍ ജാക്കറ്റിനകത്ത് നിന്നും മറ്റൊരു തോക്കെടുത്തു.
ജോയലില്‍ നിന്നും പിടിച്ചുവാങ്ങിയ തോക്കുമായി അവള്‍ പോത്തന്‍ ജോസഫിന് നേരെ ചുവടുകള്‍ വെച്ചു.
ജോയല്‍ മിഴികളില്‍ അദ്ഭുതം നിറച്ച് ആ കാഴ്ച നോക്കിനിന്നു.
“ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് എനിക്കറിയില്ല എന്ന് നീ കരുതണ്ട!”
ജോയല്‍ അവളുടെ വാക്കുകള്‍ കേട്ടു.
അവന്‍ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ പോത്തന്‍ ജോസഫിലാണ്.
തോക്ക് അയാളുടെ തലയ്ക്ക് നേരെയും.
“എക്സ് ക്യാറ്റഗറി പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നയാളാണ് എന്‍റെ അച്ഛന്‍!”
പോത്തന്‍ ജോസഫിന്‍റെ നേരെ തോക്ക് ചൂണ്ടി ഗായത്രി പറഞ്ഞു.
“കമാന്‍ഡോസ് എന്നെയും പഠിപ്പിച്ചിരുന്നു ഇത് ഉപയോഗിക്കുന്ന രീതി…”
അവള്‍ ഒരു ചുവട് കൂടി അയാളുടെ നേരെ അടുത്തു.
“അന്നൊക്കെ പക്ഷെ ഒരു പ്രാര്‍ഥനയെ എനിക്കുണ്ടായിരുന്നുള്ളൂ….ഇത് ഉപയോഗിക്കേണ്ട ഒരു സന്ദര്‍ഭം എന്‍റെ ലൈഫില്‍ ഉണ്ടാകരുതേ എന്ന്…”
അവള്‍ അയാളെ നോക്കി.
“പറ!”
അവള്‍ സ്വരമുയര്‍ത്തി.
“എന്തിനാ നിങ്ങള് മൂന്നും ജോടെ പപ്പയെ കൊന്നെ?”
“ഓഹോ!!”
അസഹ്യമായ വേദനയ്ക്കിടയിലും പോത്തന്‍ ജോസഫ് കലി പൂണ്ടലറി.
“എന്തിനാ കൊന്നേന്ന് എക്സ് ക്യാറ്റഗറി പ്രൊട്ടക്ഷന്‍ ഉണ്ടാരുന്ന തന്തേടെ മോള്‍ക്കറിയണോ? അറിഞ്ഞാ എന്‍റെ നേരെ ചൂണ്ടിപ്പിടിച്ചിരിക്കുന്ന ആ തോക്കില്ലേ? അത് വെച്ച് മോള് പൊട്ടിക്കും പുന്നാര തന്തേടെ തലമണ്ട നോക്കി!”
ഗായത്രിക്ക് ഒന്നും മനസ്സിലായില്ല.
അവള്‍ ജോയലിനെ നോക്കി.
അവന്‍റെ കണ്ണുകള്‍ പോത്തന്‍ ജോസഫിലാണ്.
“എന്താ?”