ശബ്ദം നിയന്ത്രിച്ച്, കണ്ണുകള്‍ തുടച്ച് അവള്‍ അയാളെ നോക്കി.
“നിന്‍റെയും ജോയലിന്‍റ്റെയും പ്രേമം…അതാ ഫൈനല്‍ കാരണം…അറിയാവോ? ഇങ്ങനെ അടിച്ചും ഇടിച്ചും വേദനിപ്പിക്കണ്ട ആരെയാ? എന്നെയോ അയാളെയോ? ഇങ്ങനെ തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തി നേര് പറയിപ്പിക്കേണ്ടത് ആരെയാ? എന്നെയോ അയാളെയോ? നീയത്ര വലിയ പുന്നാര സത്യാന്വേഷി ആണേല്‍ പോയി പൊട്ടിക്കെടീ നിന്‍റെ തന്തേടെ ഒണക്കത്തല!”
ഗായത്രി ജോയലിന്റെ നേരെ തിരിഞ്ഞു.
“ജോ …എന്‍റെ ജോ….”
അവള്‍ അവനെ അമര്‍ത്തിപ്പുണര്‍ന്നു.
“ഇത്രേം വേദന… ഇത്രേം സങ്കടം….ഇതൊക്കെ ഉള്ളില്‍ കൊണ്ടുനടന്ന്…. ഇങ്ങനെ …ഇത്രേം കൊല്ലം തീ തിന്ന്…ഈശ്വരാ…ഞാന്‍….”
അസഹ്യമായ സങ്കടത്താല്‍ ഗായത്രി പൊട്ടിക്കരഞ്ഞു.
അവളുടെ കണ്ണുനീര്‍ അവന്‍റെ ജാക്കറ്റ് നനയ്ക്കുമ്പോള്‍ ജോയല്‍ അവളുടെ സുഗന്ധമുള്ള തലമുടിയില്‍ തലോടി.
“സാരമില്ല…കരയാതെ ….”
അവന്‍ പറഞ്ഞു.
“ഹഹഹ!”
ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ട് അവര്‍ ആലിംഗനത്തില്‍ നിന്നുമകന്നു പിമ്പിലേക്ക് നോക്കി.
കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി പോത്തന്‍ ജോസഫ്!
“ഇനി രക്ഷയില്ല!”
അയാള്‍ പൊട്ടിച്ചിരിക്കിടയില്‍ പറഞ്ഞു.
“അടുത്ത മൂവ് എന്‍റെയാ! റാണിക്കും രാജാവിനും ഒരേ പോലെ ചെക്ക് വെച്ചാ ഞാന്‍ നിക്കുന്നെ!”
അത് പറഞ്ഞ് അയാള്‍ തോക്കുയര്‍ത്തി.
“ജോ!”
ഗായത്രി ഭയത്തോടെ ജോയലിനെ നോക്കി.
പെട്ടെന്ന് വെടിയൊച്ച മുഴങ്ങി.
കൈയ്ക്ക് വെടിയേറ്റ്, കയ്യില്‍ നിന്നും തോക്ക് നഷ്ട്ടപ്പെട്ട് പോത്തന്‍ ജോസഫ് വീണ്ടും പിമ്പില്‍ നിന്ന മരത്തിലേക്ക് ചാരി വീണു.
ജോയലും ഗായത്രിയും ചുറ്റും നോക്കി.
“രാകേഷ്!!”
അല്‍പ്പമകലെ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി തങ്ങളെ സമീപിക്കുന്ന