സൂര്യനെ പ്രണയിച്ചവൾ 23 [Smitha]

Posted by

രാകേഷിനെ നോക്കി ജോയല്‍ മന്ത്രിച്ചു.

“രാകേഷ് മഹേശ്വര്‍!!”

അയാള്‍ ഗൌരവം നിറഞ്ഞ ഭാവത്തോടെ തങ്ങളെ സമീപിക്കുകയാണ്.

“ജോയല്‍ ബെന്നറ്റ്‌!”

രാകേഷ് ഗൌരവത്തില്‍ വിളിച്ചു.
പിന്നെ അവന്‍ പോത്തന്‍ ജോസഫിനെ നോക്കി.

“കഥയൊക്കെ ഞാന്‍ അറിഞ്ഞു….”

ജോയലിനെ നോക്കി രാകേഷ് പറഞ്ഞു.

“കുറച്ച മെയിലുകള്‍ അല്‍പ്പം ഫോണ്‍ കോള്‍സ്… ഐബിയ്ക്കും റോയ്ക്കും ഒക്കെ..പിന്നെ ഹോം മിനിസ്ട്രീല്‍ ഉണ്ട് കുറച്ച് ദോസ്ത് ലോഗ്….”

അവന്‍റെ കണ്ണുകള്‍ ഗായത്രിയില്‍ പതിഞ്ഞു.

“എല്ലാം അടുക്കിപ്പെറുക്കി സ്റ്റോറിയാക്കിയപ്പോള്‍ വില്ലന്‍ സ്ഥാനത്ത് വന്നത് എനിക്ക് പിറക്കാതെ പോലെ അമ്മായി അച്ഛനാണ്… പറഞ്ഞില്ലേ പോത്തന്‍ ജോസഫ് അത് നിങ്ങളോട്?”

പിറക്കാതെ പോയ അമ്മായി അച്ഛന്‍!
ആ പരാമര്‍ശം കേട്ട് ഗായത്രി രാകേഷിനെ സഹതാപത്തോടെ നോക്കി.

“എല്ലാം ഇയാള്‍ പറഞ്ഞു രാകേഷ്…ഞാന്‍ …അച്ഛന്‍…ശ്യെ…!!”

ഗായത്രി വീണ്ടും ജോയലിനെ നോക്കി.

“ജോയലിന്റെ പപ്പയുടെ മെയില്‍ ഹാക്ക് ചെയ്ത് അദ്ധേഹത്തെ ടെററിസ്റ്റാക്കി ഗായത്രീടെ അച്ഛന്‍….”

രാകേഷ് പറഞ്ഞു.

“അദ്ധേഹത്തെ ഇയാളും രണ്ട് കോണ്‍സ്റ്റബിള്‍സും കൂടി കൊന്നു…. രണ്ടു കോണ്‍സ്റ്റബിള്‍സിനെ ജോയലും…അത് മീഡിയാടെ മുമ്പി വെച്ച്…”

“അറിയാം രാകേഷ്…”

കണ്ണുനീര്‍ തുടച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

“അങ്ങനെ ജോയല്‍ ബെന്നറ്റ്‌ എന്ന ടെററിസ്റ്റ് ജനിച്ചു…”

രാകേഷ് തുടര്‍ന്നു.

 

“എന്നിട്ട് നൂറു കണക്കിന് ആളുകളെ കൊന്നു…വിദര്‍ഭയിലും ബസ്തറിലും ചന്ദ്രഗിരിയിലും നക്സല്‍ബാരിയിലും സിങ്കരേണിയിലുമൊക്കെ സി ആര്‍ പി എഫും ഗ്രേ ഹൌണ്ടും സ്പെഷ്യല്‍ ടീമിലെ ജവാന്മാരും ലാന്‍ഡ് മൈനിലും പോയിന്‍റ് ത്രീ മിസ്സൈലിലും ജമ്കാര്‍ ബോംബിലും ആര്‍ ഡി എക്സിലുമൊക്കെ മരിച്ച് ഒടുങ്ങുമ്പോള്‍ അതിനു പിമ്പില്‍ പ്രവര്‍ത്തിച്ച ബ്രയിന്‍ ജോയലിന്‍റെത് എന്ന്

Leave a Reply

Your email address will not be published. Required fields are marked *