സൂര്യനെ പ്രണയിച്ചവൾ 23 [Smitha]

Posted by

പ്രൈം ടൈം ഡിബേറ്റുകളില്‍ അര്‍ണാബ് ഗോസ്വാമിയും പ്രസൂന്‍ ബാജ്പേയിയും രജത് ശര്‍മ്മയും രോഹിത് സര്‍ദാനയും രാജ്ദീപ് സര്‍ദേശായിയും വിക്രം ചന്ദ്രയും ദീപക് ചൌരസ്യയും ആര്‍ത്ത് വിളിച്ച് അട്ടഹസിച്ചു….”

രാകേഷ് സംസാരം നിര്‍ത്തി ജോയലിനെ നോക്കി.

“പക്ഷെ….”

അവന്‍ പുഞ്ചിരിച്ചു.

“ലവന്‍ കൊന്നത് … രണ്ട് അല്ലെങ്കില്‍ മൂന്ന്‍…അതില്‍ക്കൂടുതല്‍ ഇല്ല എന്ന കാര്യം ലോകത്തിനറിയില്ല ഐ ബിയിലെ കോള്‍ഡ് റിപ്പോര്‍ട്ടിലേ യെല്ലോ പേജുകള്‍ക്കൊഴികെ…സത്യത്തില്‍ എത്രയെണ്ണത്തിനെ തട്ടി?”

“രണ്ടുപേരെ…!”

പിമ്പില്‍ നിന്ന് ആ ശബ്ദം കേട്ട് മൂവരും ഞെട്ടിത്തിരിഞ്ഞു.

ഷബ്നം!
കറുത്ത ഷര്‍ട്ടില്‍, കടും നീല ജീന്‍സില്‍, കയ്യില്‍ ചൂണ്ടിപ്പിടിച്ച തോക്കുമായി.
തലമുടിയ്ക്ക് മേല്‍ ചുവന്ന സ്കാര്‍ഫ്!

ഷബ്നത്തിന്‍റെ തോക്ക് ആദ്യം ജോയലിന് നേരെ, പിന്നെ ഗായത്രിയുടെ നേരെ ഉയര്‍ന്നു.

“ജോയല്‍!!”

ഗായത്രി ഭയന്ന് അവനോട് ചേര്‍ന്നു നിന്നു.

“പുട്ട് യുവര്‍ ഗണ്‍ ഡൌണ്‍!”

ജോയല്‍ ആക്രോശിച്ചു.

“ഡോണ്ട് മൂവ്!!”

ഷബ്നം അലറി.

“അനങ്ങരുത് ആരും! ടില്‍ ഐ ഫിനിഷ് ടോക്കിംഗ്! ടില്‍ ഐ ഫിനിഷ് ഡൂയിങ്ങ്!”

“ജോയല്‍ കൊന്നത് രണ്ടുപേരെ! ബെന്നറ്റ്‌ ഫ്രാങ്ക് എന്ന മീഡിയ ആക്റ്റിവിസ്റ്റിന്‍റെ മെയില്‍ ഹാക്ക് ചെയ്ത് അതില്‍ അദ്ധേഹത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നു തെളിയിക്കുന്ന മെയിലുകള്‍ പ്ലാന്‍റ് ചെയ്ത ശര്‍മ്മയെ കൊന്നത് റിയ….!”

ഗായത്രി ജോയലിനെ നോക്കി.

“അതിനു എല്ലാത്തിനും സപ്പോര്‍ട്ടു നിന്ന തോമസ്‌ പാലക്കാടന്‍ എം പിയെ ചുട്ടെടുത്തത് ഡെന്നീസ്!”

അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു.

“എനിക്ക് ഒരു അച്ഛന്‍ ഉണ്ടായിരുന്നു….”

കിതച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.

“അനാഥയായ, യത്തീംഖാനയില്‍ വളര്‍ന്ന എനിക്ക് സ്വന്തം അച്ഛനെക്കാള്‍ സ്നേഹം തന്ന ഒരു മനുഷ്യന്‍! എന്നെ അഡോപ്റ്റ് ചെയ്ത് സ്വന്തം മകളേപ്പോലെ നിയമപരമായി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള വര്‍ക്കുകള്‍ നടക്കുമ്പോഴാണ്….”

അവളുടെ മിഴികള്‍ നിറഞ്ഞുതുളുമ്പി.

Leave a Reply

Your email address will not be published. Required fields are marked *