“എന്ത് അറിയാതെ?”
“അറിയാതെ നോക്കിയതാ ആന്റിയെ, അല്ലാതെ…”
അവര്‍ നടന്ന് ഒരു വളവ് തിരിഞ്ഞു. നെല്‍വയലുകള്‍ക്ക് മേലെ അസ്തമ സൂര്യന്‍ സ്വര്‍ണ്ണ നിറം നല്‍കുമ്പോള്‍, ദൂരെ ഗ്രാമക്ഷേത്രത്തില്‍ നിന്ന് സോപാനമുയരുമ്പോള്‍, തന്‍റെ സമീപത്ത് കൂടി നടക്കുന്ന സുനിതയുടെ ദേഹത്ത് നിന്നും തലമുടിയില്‍ നിന്നും വമിക്കുന്ന സുഗന്ധത്തില്‍ നിറയുകയായിരുന്നു ഡെന്നീസിന്‍റെ മനസ്സ്.
“എങ്ങനെ നോക്കാതിരിക്കും ആന്‍റി?”
അവളുടെ മുഖത്തേക്ക് നോക്കി ഡെന്നീസ് തുടര്‍ന്നു.
“ഇത്രേം സുന്ദരിയായിട്ട് ആരാ ഈ തിരുവാങ്കോട് കരേല്‍ ഉള്ളത്? അപ്പൊ നോക്കുന്നോരെ കുറ്റം പറയാന്‍ പറ്റുമോ?”
സുനിതയ്ക്ക് എന്തുകൊണ്ടോ പുഞ്ചിരിയ്ക്കാന്‍ ആണ് തോന്നിയത്. അത് ഡെന്നീസ് കണ്ടു. തന്‍റെ വാക്കുകള്‍ അവള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നത് കണ്ടപ്പോള്‍ അവന് സമാധാനമായി.
“നിന്‍റെയീ സുന്ദരിക്കേ, ഇപ്പം വയസ്സ് നാല്പ്പത്തഞ്ച് കഴിഞ്ഞു ചെക്കാ…”
ചിരിച്ചെന്നു വരുത്തി അവള്‍ പറഞ്ഞു.
“പോരാത്തേന് നിന്‍റെ പ്രായമാ പ്രശാന്തിനും..അറിയ്യോ നെനക്ക്?”
“ശ്യെ! അതെനിക്കറിയില്ലേ? എന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേ പ്രശാന്ത്? അതിനിപ്പം എന്നാ?” അവന്‍ പെട്ടെന്ന് ചോദിച്ചു. അവന്‍ എല്ലാം കൂളായി പറയുന്നത് കേട്ടപ്പോള്‍ സുനിതയ്ക്കും സമാധാനമായി. ചെറുക്കന്‍ അബദ്ധത്തില്‍ നോക്കിയതാവണം. കാരണം അവന്‍റെ നോട്ടത്തിനും ഇപ്പോള്‍ പറയുന്ന വാക്കുകള്‍ക്കും തമ്മില്‍ അത്ര ബന്ധമൊന്നുമില്ലല്ലോ!
“എന്‍റെ ഫ്രണ്ടിന്‍റെ കൂട്ടുകാരനാന്നും വെച്ച് ആന്റിയ്ക്ക് സുന്ദരിയാകാന്‍ പറ്റില്ലേ? അങ്ങനെ നിയമം ഒന്നുമില്ലല്ലോ ഒണ്ടോ?”
“ഒഹ്! നിന്നോടോന്നും പറഞ്ഞു ജയിക്കാന്‍ എന്നെക്കൊണ്ടോന്നും ഈ ജന്മത്ത് പറ്റില്ല എന്‍റെ ഈശ്വരാ…”
“ആട്ടെ, ഇതെവിടെപ്പോയി വരുവാ ആന്‍റി?”
സൈഡില്‍ നിന്നും അവളുടെ മുഖത്തേക്ക് നോക്കി ഡെന്നീസ് ചോദിച്ചു. സുനിത അവന്‍റെ ചോദ്യം പ്രതീക്ഷിക്കാത്തത് പോലെ തിരികെ നോക്കി. നോക്കിയ നിമിഷം തന്നെ കണ്ണുകള്‍ പിന്‍വലിച്ചു അവള്‍.
“എന്താ ആന്‍റി?”
അവന്‍ ആകാക്ഷയോടെ തിരക്കി.
“ഒന്നൂല്ലടാ…”
അവള്‍ പറഞ്ഞു. അങ്ങനെ പറയുമ്പോള്‍ നേരിയ വിഷാദസ്പര്‍ശം ഉണ്ടായിരുന്നോ അവളുടെ വാക്കുകളില്‍ എന്ന് അവന്‍ സംശയിച്ചു. താഴെ, പച്ച നിറഞ്ഞ സമതലം മുഴുവന്‍ സ്വര്‍ണ സൂര്യശോഭയുടെ തിരയിളക്കം. കിഴക്കേ ചക്രവാളത്തിലേക്ക് പറന്നു നീങ്ങുന്ന പക്ഷികള്‍.
“സുധിയേട്ടന്‍റെ ശോഭ ഓപ്പോയില്ലേ? നീയറിയില്ല്യെ? നീ കണ്ടിട്ടുണ്ടല്ലോ…”
“പിന്നെ എനിക്കറിയില്ലേ ശോഭ ആന്‍റിയെ!”