സുനിത [Smitha]

Posted by

പിറ്റേ ദിവസം വൈകുന്നേരം കംബൈന്‍ സ്റ്റഡി കഴിഞ്ഞ് ഡെന്നീസിനോടൊപ്പം പ്രശാന്ത് വന്നപ്പോള്‍ സുനിത അനിഷ്ട്ടത്തോടെ അവനെ നോക്കി.

“നീയിന്ന് കോളേജില്‍ പോയില്ലേ ഡെന്നീ?”

അവള്‍ ചോദിച്ചു.

“അവന് പനിയാ അമ്മെ!”

പ്രശാന്ത് മറുപടിയായി പറഞ്ഞു.

“അയ്യോ എന്നിട്ടാണോ ഇങ്ങനെ ഇറങ്ങി നടക്കുന്നെ? തണുത്ത കാറ്റും അടിച്ച്? അങ്ങ് അകത്തേക്ക് കേറി നിക്ക്! എന്തിനാ ഇങ്ങനെ പുറത്ത് നിക്കുന്നെ?”

അവന്‍റെ കൈയ്യില്‍ പിടിച്ച് അകത്തേക്ക് കയറ്റി സുനിത ചോദിച്ചു. അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചപ്പോള്‍ ഡെന്നീസ് അവളെ ഉറ്റുനോക്കി. അവന്‍റെ കണ്ണുകളില്‍ ജലകണങ്ങള്‍ നിറയുന്നത് അവള്‍ കണ്ടു.

“എന്താ മോനെ?”

സുനിതയ്ക്ക് അത് കണ്ടിട്ട് വയ്യാതെയായി.

“ചുമ്മാ അമ്മെ വെഷമിപ്പിക്കാതെ നീ കാര്യം പറ എന്‍റെ ഡെന്നീ!”

അകത്തേക്ക് കയറി ബാഗ് മേശപ്പുറത്ത് വെച്ച് പ്രശാന്ത് പറഞ്ഞു.

“ആന്‍റി…അത്…”

കണ്ണുകള്‍ തുടച്ചുകൊണ്ട് ഡെന്നീസ് പറഞ്ഞു.

“അമ്മ എന്നെ ഒരുപാട് ചീത്ത പറഞ്ഞു…എന്നോട് വിറക് കീറിയിടാന്‍ പറഞ്ഞു, ഞാന്‍ പനി ആയത് കൊണ്ട് പിന്നെ ചെയ്യാം എന്ന് പറഞ്ഞു അമ്മയോട്…അമ്മ അന്നേരം തൊട്ട്….”

ഡെന്നീസിന്‍റെ രണ്ടാനമ്മയാണ്‌ റീന. അമ്മ റോസിലിയുടെ അനിയത്തി. മഞ്ഞപ്പിത്തം വന്നാണ് റോസിലി മരിച്ചത്. റോസിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അപ്പന്‍ സൈമണ്‍ റീനയുമായി ബന്ധം സ്ഥാപിച്ചിരുന്നു എന്ന് നാട്ടില്‍ പരക്കെ ഒരു പറച്ചിലുണ്ട്. റീനയുടെ ഭര്‍ത്താവ് അവളെ വളരെ മുമ്പേ ഉപേക്ഷിച്ച് കുടകില്‍ എവിടെയോ ആണ്. അയാളില്‍ റീനയ്ക്ക് രണ്ട് പെണ്മക്കള്‍ ഉണ്ട്.

റീനയും മക്കളും അവളുടെ ഇടവകയിലെ പെരുന്നാള്‍ പ്രമാണിച്ച് അങ്ങോട്ട്‌ പോയിരിക്കയാണ്‌. ഇനി ഒരാഴ്ച്ച കഴിഞ്ഞേ തിരികെ വരികയുള്ളൂ. അപ്പന്‍ സൈമണ്‍ കോഴിക്കോട്ട് ഏതോ മില്ലില്‍ ആണ് ജോലി. അയാള്‍ വരുന്നത് ആഴ്ച്ചയിലൊന്നോ മാസത്തില്‍ ഒന്നോ ഒക്കെയാണ്.

ഡെന്നീസിനെ തനിച്ചാക്കി എല്ലാവരും പോയി.

തന്‍റെ തലമുടിയില്‍ സുനിതയുടെ കൈത്തലം അമര്‍ന്നപ്പോള്‍ ഡെന്നീസ് ഒന്നുകൂടി വിതുമ്പി.

“ഡെന്നി എന്തേലും കഴിച്ചോ?”

അവനെയും കൊണ്ട് അകത്തേക്ക് നടക്കുമ്പോള്‍ സുനിത ചോദിച്ചു.

“കഴിക്കാനൊന്നും തോന്നുന്നില്ല ആന്‍റി…എന്തോ ഒരു…”

പ്രശാന്തിനോടൊപ്പം അടുക്കയിലെ ബെഞ്ചില്‍ ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു.

സുനിത ഉടനെ ചീനച്ചട്ടിയെടുത്ത് സ്റ്റവ്വില്‍ വെച്ച് എണ്ണയൊഴിച്ചു. പ്ലാസ്റ്റിക്ക് പാത്രം തുറന്ന് പപ്പടമെടുത്ത് പ്രശാന്തിന്‍റെ കയ്യില്‍ കൊടുത്തു. “കരിയ്ക്കാതെ പൊള്ളിച്ച് എടുക്ക്..മേത്തൊന്നും എണ്ണ വീഴിച്ച് പൊള്ളിച്ചേക്കരുത്. ഞാന്‍ അപ്പോഴേക്കും ചമന്തി അരയ്ക്കട്ടെ…”

Leave a Reply

Your email address will not be published. Required fields are marked *