സുനിത [Smitha]

Posted by

“നിന്‍റെ മൊഖം എന്നാ ഡെന്നീ, തേനീച്ച കുത്തിയ പോലെ ഇരിക്കുന്നെ?”

കുരുമുളക് മരത്തിന്‍റെ പിമ്പില്‍ നിന്നും വീണ്ടും അശരീരി. രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സുധാകരന്‍റെ മുഖം വെളിയിലേക്ക് വന്നു, മരത്തിന്‍റെ പിമ്പില്‍ നിന്നും.

“നിങ്ങളെന്നാ വഴക്കുണ്ടാക്കിക്കൊണ്ട് വരുവാരുന്നോ?”

അയാള്‍ ചോദിച്ചു.

“വഴക്കോ?”

സുനിത ചിരിച്ചു.

“എന്നെ വഴിനീളം സുന്ദരിയാക്കുവാരുന്നു ഡെന്നി…”

ഡെന്നീസ് ചമ്മലോടെ സുധാകരനെ നോക്കി.

“അത് സുധാകരേട്ടാ…”

അവന്‍ ചമ്മലോടെ പറഞ്ഞു.

“സുനിതാന്‍റ്റി ഇപ്പഴും കാണാന്‍…അതുകൊണ്ട് ഞാന്‍…”

“കണ്ടോ കണ്ടോ…”

അവള്‍ വീണ്ടും ചിരിച്ചു.

“കണ്ട് പഠിക്ക് സുധിയേട്ടാ…സുധിയേട്ടനല്ലേ എന്നെ ഒരു വിലേം ഇല്ലാത്തെ? കണ്ടോ ചെക്കമ്മാരൊക്കെ പറയണേ!”

ഡെന്നീസിന്‍റെ ചമ്മല്‍ കൂടി വന്നു.

“എന്‍റെ ഡെന്നീ…”

അയാളും ചിരിച്ചു.

“എത്ര പൊക്കിപ്പറഞ്ഞിട്ടും ഒരു രക്ഷയുമില്ല…നിനക്ക് ഇവളെ കിട്ടില്ല…എനിക്ക് തന്നെ കിട്ടുന്നില്ല, പിന്നാ! …ഹഹഹഹ…”

ഡെന്നീസിന്‍റെ മുഖം ചമ്മല്‍ കൊണ്ട് ചുവന്നു. സുനിത നാക്ക് കടിച്ച് സുധാകരനെ നോക്കി.

“അത്രേം തമാശ ഒന്നും വേണ്ട!”

അവള്‍ സ്വരം കടുപ്പിച്ചു. നില്‍ക്കാനുള്ള ത്രാണിയില്ലാതെ എന്നോണം അവന്‍ പെട്ടെന്ന് അവിടെ നിന്നും പോയി.

“ഇത് പോലെ ഒരു സാധനം…”

അയാളോടൊപ്പം അകത്തേക്ക് കടക്കവേ അവള്‍ അയാളുടെ ചുമലില്‍ ഇടിച്ചുകൊണ്ട് പറഞ്ഞു.

“നാക്കിന് എല്ലില്ലാണ്ട്! എന്തൊക്കെയാ ഈ പറയണേ?”

“അത് ഞാന്‍ അവനെ ഒന്ന് മൂപ്പിക്കാന്‍ പറഞ്ഞതല്ലേ എന്‍റെ പൊന്നേ..”

അയാള്‍ അവളുടെ ചുമലില്‍ പിടിച്ചു.

“വിയര്‍പ്പ് മണം!”

അവള്‍ അയാളുടെ കൈ വിടുവിച്ചു.

“പോയി കയ്യും മുഖവും ഒക്കെ കഴുകി വാ മനുഷ്യാ…വന്നാല്‍…”

“വന്നാല്‍…?”

അവള്‍ മുഴുമിക്കുന്നതിനു മുമ്പ് അയാള്‍ കുസൃതി ചിരിയോടെ അവളെ നോക്കി.

“വന്നാല്‍ ചായ തരാം! അയ്യട! പിന്നെ എന്നാ തരൂന്നാ ഉദ്ദേശിച്ചേ?”

അയാള്‍ കണ്ണിറുക്കിയടച്ചു കാണിച്ചു.

“പൊക്കോണം!”

അവള്‍ ദേഷ്യമഭിനയിച്ചു പറഞ്ഞു.

“ആ ചെക്കന്‍റെ മുമ്പി വെച്ചല്ലേ പറഞ്ഞെ, ഞാന്‍ തരുന്നില്ലന്ന്‍? ഈ വയസ്സാം കാലത്തും ഞാന്‍ എപ്പഴാ നിങ്ങക്ക് തരാത്തേ എന്‍റെ മനുഷ്യ?”

അപ്പോള്‍ അകത്ത് നിന്ന് പ്രശാന്ത് ചിരിക്കുന്ന ശബ്ദം അവര്‍ കേട്ടു.

“ഇശ്യോ!”

സുനിത നാക്ക് കടിച്ചു. പിന്നെ അവള്‍ ദഹിപ്പിക്കുന്നത് പോലെ സുധാകരനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *