സുനിത [Smitha]

Posted by

“മോനകത്ത് ഉണ്ടെന്നറിഞ്ഞിട്ടാണോ…ഇങ്ങനത്തെ കാര്യം ഒക്കെ പറഞ്ഞെ?”

അവള്‍ ശബ്ദം താഴ്ത്തി ദേഷ്യത്തോടെ ചോദിച്ചു.

“അവന്‍ ഒറങ്ങുവാരുന്നു..ഞാന്‍ ആ കാര്യം ഓര്‍ത്തില്ല എന്‍റെ പൊന്നേ!”

അയാള്‍ പോയി.

“പ്രശാന്തേ, മോനെ, ചായ എടുത്തു, വാടാ…”

അല്‍പ്പം കഴിഞ്ഞ് സുനിത ഡൈനിങ്ങ്‌ ഹാളില്‍ നിന്നും വിളിച്ചു. പ്രശാന്ത് അവിടേക്ക് വന്നു. നീല ടീ ഷര്‍ട്ട്, ചുവന്ന ലുങ്കി. കണ്ണട വെച്ചിട്ടുണ്ട്. വെളുത്ത്, ഉയരമുള്ള, സുന്ദരന്‍. സുനിത അവന്‍റെ മുഖത്ത് നോക്കിയില്ല. സുധാകരന്‍ പുഞ്ചിരിയോടെ ചായ കുടിച്ചുകൊണ്ടിരുന്നു. പ്രശാന്ത് കസേരയില്‍ ഇരുന്നു. ചായ ഗ്ലാസ്സെടുത്തു.

“അമ്മ കുടിക്കുന്നില്ലേ?”

അവന്‍റെ ചോദ്യം കേട്ടപ്പോള്‍ അവള്‍ ലജ്ജയോടെ അവനെ നോക്കി.

“എന്താ അമ്മെ എങ്ങുമില്ലാത്ത ഒരു നാണമൊക്കെ?”

അവന്‍ ചോദിച്ചു.

“നീ ഒറങ്ങുവാന്ന് കരുതി ഞങ്ങള് കൊറച്ച് പഞ്ചാരയടിച്ചതാ…അത് നീ കേട്ടു എന്നറിഞ്ഞപ്പം അമ്മക്ക് ഇച്ചിരെ നാണം…”

“നിങ്ങക്ക് അങ്ങോട്ടും ഇങ്ങോട്ടും പഞ്ചാര അടിക്കാല്ലോ!”

ചായ കുടിച്ചുകൊണ്ട് പ്രശാന്ത് പറഞ്ഞു.

“നിങ്ങക്ക് അതിനുള്ള ലൈസന്‍സ് ഒക്കെ ഉണ്ടല്ലോ…പക്ഷെ എന്‍റെ ഫ്രണ്ട് ഡെന്നീസ് അതിനെടേല്‍ അങ്ങ് ഫിറ്റാകുന്നില്ലല്ലോ…”

“അതൊരു വായ്‌ നോക്കി ചെറുക്കാനാ എന്‍റെ മോനെ…അല്ലാതെ വേറെ ഒന്നുമല്ല…”

“പിന്നെ! ഡെന്നിയോ? വായി നോക്കിയോ? ഒന്ന് പോ അമ്മെ? കോളേജില്‍ പെമ്പിള്ളേരു വളഞ്ഞിട്ടാ അവനെ ആക്രമിക്കുന്നെ! എന്നിട്ട് പിടി കൊടുക്കാത്ത ആളാ…എന്നിട്ടാ..”

സുനിതയും സുധാകരനും മുഖത്തോടുമുഖം നോക്കി.

“ഓ! അത്രേം പുണ്യാളന്‍ ആണോ?അവനീ കരാട്ടേം കുങ്ങ്‌ഫും ഒക്കെ പഠിക്കാന്‍ പോണത് പെമ്പിള്ളേരുടെ ആക്രമത്തീന്ന് രക്ഷകിട്ടാന്‍ വേണ്ടീട്ടാണോ?”

സുനിത മുഖം കോട്ടിക്കൊണ്ട് ചോദിച്ചു.

“പക്ഷെ എന്‍റെ നേരെ ഒള്ള നോട്ടോം സ്വപ്നം കാണലും ഒക്കെ കണ്ടാ നീയീ പറയുന്ന പാവം സാധു ഋഷികുമാരന്‍ ഒന്നുമല്ല അവന്‍…”

“അതിപ്പം അമ്മയോട് അവന്….”

പ്രശാന്ത് നിര്‍ത്തി ഒന്ന് ചിരിച്ചു.

“എന്നോട് എന്ത്? അതിനു നീയെന്തിനാ ചിരിക്കുന്നെ?”

സുനിത ചൊടിച്ചു. എന്നിട്ട് അവള്‍ അകത്തേക്ക് പോയി.

“അമ്മയ്ക്കെന്താ പറ്റിയെ അച്ഛാ?”

അവന്‍ ചോദിച്ചു.

“അറിയില്ലെടാ…”

സുധാകരന്‍ പറഞ്ഞു.

“ഇതിന് മുമ്പ് ആണുങ്ങള്‍ ഒക്കെ അവളെ കമന്റ് അടിക്കുവേം മോശം കാര്യങ്ങള്‍ ഒക്കെ പറയുവേം ഒക്കെ ചെയ്തപ്പഴൊക്കെ അവള് കൂസല്‍ കൂടാതെ നിന്നിട്ടുണ്ട്. മൊഖം അടച്ച് മറുപടീം കൊടുത്തിട്ടുണ്ട്‌..ജോക്കായിട്ട് നമ്മളോട് അതൊക്കെ പറഞ്ഞിട്ടുമുണ്ട്…അത്രേം ഒന്നും ഡെന്നി ചെയ്തില്ലല്ലോ..ആന്റി സുന്ദരിയാ എന്ന് പറഞ്ഞതല്ലേ ഒള്ളൂ…അതൊരു അത് വേറെ ഒരു ജോക്ക് ആയിട്ടങ്ങ് കണ്ടാപ്പോരെ?”

Leave a Reply

Your email address will not be published. Required fields are marked *