തോമാച്ചൻ കിതച്ചുകൊണ്ട് കസേരയിലേക്കിരുന്നു . നഗരത്തിന്റെ ഒത്ത നടുക്കുള്ള ഒരു ഇരുനില വീടായിരുന്നു ജോൺ സാറിന്റെ . പോർച്ചിൽ ബെൻസ് ഉൾപ്പടെ മൂന്ന് കാറുകൾ .
“:” ഞാനൊന്ന് സംസാരിച്ചേച്ചും വരാം .നിങ്ങളിവിടെയിരിക്ക് ..ആഹാ .. എന്തിനും ഒരതിരുണ്ടല്ലോ “‘
കണാരൻ മുഷ്ടി ചുരുട്ടിക്കാണിച്ചിട്ട് അകത്തെക്ക് കയറി.
“‘ എമിലിയെ ..ഒന്നിങ്ങുവന്നെ “”
“‘ഏഹ് …എന്നതാ ..എന്നതാ കാര്യം ?”
കണാരൻ വാതിൽ തുറന്നു തല പുറത്തേക്കിട്ടു വിളിച്ചപ്പോൾ തോമാച്ചൻ അയാളുടെ നേരെ നോക്കി .
“‘ ഒന്നുമല്ല തോമാച്ചാ .. സ്ത്രീകൾ അല്ലെ .ഒന്ന് കരഞ്ഞു പിഴിഞ്ഞു പറഞ്ഞാൽ ഇച്ചിരി അനുകമ്പ ഒക്കെയുണ്ടാവും . കാര്യങ്ങളൊക്കെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട് . “”
”’ ഞാനിപ്പോ വരാം .. ഒന്ന് പറഞ്ഞുനോക്കുന്ന കാര്യമല്ലേയുള്ളൂ “”
എമിലി തോമാച്ചനെ സമാധാനിപ്പിച്ചിട്ട് അകത്തേക്ക് കടന്നു .
“‘ കണാരാ ..തൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടില്ലേ ? പിന്നേനെയെന്തിനാ ഈ സ്ത്രീയെ വിളിച്ചോണ്ട് വന്നേ ?”’
ഫോൺ ചെയ്യുകയായിരുന്ന ജോൺ സാർ ഫോൺ വെച്ചിട്ട് എമിലിയെ നോക്കി .
“‘ അങ്ങനെ പറയല്ലേ സാറെ .. വീടും പറമ്പുമൊക്കെ പണയത്തിലാ . ഇവരുടെ കെട്ടുതാലി വരെ വിറ്റു . ഇതൊന്ന് മാറീട്ടു വേണം ഇവർക്ക് കടങ്ങളൊക്കെ ഒന്ന് വീട്ടാൻ “‘
“‘അതൊക്കെ ഞാൻ എന്തിനാ അറിയുന്നേ .ഞാമ്പറഞ്ഞിട്ടാണോ നിങ്ങള് പാലം പണി ഏറ്റെടുത്തെ .. വേറെ വല്ലോരുമാണെൽ ഒന്നും പറയാതെ തന്നെ രൂപാ അമ്പത് ലക്ഷം മേശപ്പുറത്തു വെച്ചേനെ . എന്തിനാ നിങ്ങള് മടിക്കുന്നെ . രണ്ടുമൂന്നു കോടി ഉണ്ടാക്കിക്കാണുമല്ലോ . പാലത്തിന്റെ ഉറപ്പെനിക്ക് ഒന്ന് പരിശോധിക്കണം “”‘
“‘അയ്യോ സാറെ .. ഒരു കള്ളത്തരവും ചെയ്തിട്ടില്ല . അതീന്നു നഷ്ടമല്ലാതെ ഒന്നും കിട്ടീട്ടില്ല “‘ എമിലി കൈതൊഴുതു .
“”അത് നിങ്ങക്കെങ്ങനെയറിയാം ?”’
“”’ തോമാച്ചൻ പറഞ്ഞിട്ടുണ്ട് . പുള്ളി കള്ളത്തരമൊന്നും ചെയ്യത്തില്ല “‘
“‘ അത് നിങ്ങളോട് പറഞ്ഞതല്ലേ .. വല്ല കള്ളവെടിക്കും പോയി പൈസ കളഞ്ഞുകാണും . അത്രേം വലിയ കോൺട്രാക്ടിൽ പൈസ ഒന്നും ഉണ്ടാക്കിയിട്ടില്ലന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കുവേല “”