” താളം തെറ്റിയ താരാട്ട് ”’ [Mandhan Raja] [Smitha]

Posted by

തോമാച്ചൻ നീങ്ങിയിരുന്നിട്ട് ചോദിച്ചു .

“‘അതോ .. അയാൾക്ക് ആധാരമാ വേണ്ടത് . വീടും പറമ്പുമൊക്കെ പണയത്തിലല്ലേ . അപ്പോപ്പിന്നെ അത് പറ്റത്തില്ലല്ലോ .അപ്പൊ അഞ്ഞൂറ് രൂപേടെ മുദ്രപേപ്പറിൽ രണ്ടു പേരും ഒപ്പിട്ട് കൊടുക്കണം .അപ്പൊ എമിലി ഇല്ലാതെ പറ്റില്ലല്ലോ . “”

“‘എന്നതാണേൽ ചെയ്യാം ..അല്ലാതെ പറ്റില്ലല്ലോ “‘

തോമാച്ചൻ പറഞ്ഞപ്പോൾ എമിലി അയാളുടെ വിരലിൽ മുറുകെ പിടിച്ചു .

“‘ഞാനയാൾ ഉണ്ടോന്ന് നോക്കട്ടെ . നിങ്ങളിവിടെയിരുന്നോ “‘

ടൗണിൽ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ മുന്നിൽ ഓട്ടോ നിർത്തിയപ്പോൽ കണാരൻ പറഞ്ഞിട്ട് അതിനുള്ളിലേക്ക് കയറി .

“‘വാ .. സാറ് വിളിക്കുന്നു “‘

മെമ്പർ തിരിച്ചിറങ്ങി പറഞ്ഞപ്പോൾ തോമാച്ചനും എമിലിയും കൂടെ അകത്തേക്ക് കയറി .

“” കണാരൻ പറഞ്ഞോണ്ട് മാത്രമാ . അല്ലെങ്കിൽ ആധാരം ഇല്ലാതെ ഞാൻ പൈസ തരത്തില്ല .പലിശ കറക്ടായിരിക്കണം കേട്ടോ . കണാരൻ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ “‘

“‘ ഉണ്ട് സാറെ ..ബില്ല് മാറുന്നത് വരെ മതി . കൂടിയാൽ മൂന്ന് മാസം “‘

തോമാച്ചൻ പറഞ്ഞപ്പോൾ സ്വർണ കണ്ണട വെച്ച ആ മനുഷ്യൻ കണ്ണടക്കിടയിലൂടെ എമിലിയെ അംഗപ്രത്യഗം നോക്കുകയായിരുന്നു .

“‘ ഇന്നാ പൈസ . പലിശ കറക്ടായിരിക്കണം കേട്ടോ …അറിയാല്ലോ “”

എമിലിയും തോമാച്ചനും ഒപ്പിട്ട മുദ്രപേപ്പറുകൾ ഒന്ന് കൂടി വായിച്ചു നോക്കി അയാൾ പറഞ്ഞപ്പോൾ തോമാച്ചൻ പൈസ എമിലിയെ ഏൽപ്പിച്ചു . എമിലി തന്റെ ബാഗിൽ വെച്ചിട്ടയാളെ നോക്കി തൊഴുതു പുറത്തേക്കിറങ്ങി .

“‘ കാണാരാ ..തനിക്കുള്ള കമ്മീഷൻ ഞാൻ തരണോ ജോൺ സാറ് തരുമോ ?”’

“‘ ഓ ഇനി അതിനുവേണ്ടി അവിടെ ചെന്ന് കൈ നീട്ടണോ ? വെകുന്നേരം കണക്ക് പറയുമ്പോ അങ്ങ് പറഞ്ഞേച്ചാൽ മതി . “”‘
കണാരൻ ചിരിച്ചു .

“‘ എടോ കണാരാ … ആ മൊതലിന്റെ കമ്മീഷനും തനിക്കുണ്ടോ ? ഒന്നുപ്പ് നോക്കാൻ എങ്കിലും കിട്ടുമോ ?”

Leave a Reply

Your email address will not be published. Required fields are marked *