“തുണിയുടുക്കാനുള്ള ഉദ്ദേശമൊന്നുമില്ലേ?”
രാജി കളിയാക്കിക്കൊണ്ട് ചോദിച്ചു.
ജ്യോതി അതിന് ചിരിക്കുക മാത്രം ചെയ്തു. കുടമ്പുളി പിഴിഞ്ഞ് വച്ച പോലെ കട്ടിലില്‍ ചുരുണ്ടു കിടക്കുന്ന പാന്റീസ് എടുത്ത് നിവർത്തിയ ശേഷം അണിഞ്ഞു. അതിന്റെ ഇലാസ്റ്റിക്കിന് പുറത്തേക്ക് പാൽ തിളച്ചു പൊന്തുന്ന പോലെ ദുർമേദസ്സ് തള്ളിനിൽക്കുന്നത് രാജിയുടെ ശ്രദ്ധയില്‍ പെട്ടു. അവളില്‍ ഒരു ചെറിയ ചിരി മുളപൊട്ടി. പിന്നെ അഴിച്ചിട്ട പട്ടുപാവാടയും ജ്യോതി എടുത്തണിഞ്ഞു. രാജിക്ക് ഒരു പുഞ്ചിരി കൊടുത്ത് ഗുഡ് നൈറ്റ് പറഞ്ഞ് ലൈറ്റ് അണച്ച് അവൾ തിരിച്ചു വന്നു കിടന്നു. ഇരുട്ട് വീണ മുറിയിൽ മനസ്സിനകത്ത് മഞ്ഞുവീഴ്ച്ചയുമായി ജ്യോതി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് കാലത്ത് ഉറക്കമെഴുന്നേറ്റ ജ്യോതിക്ക് ഇന്നലെ സംഭവിച്ചത് ഏതോ ഗന്ധർവ്വന്റെ മന്ത്രവിദ്യയാണോയെന്ന് സംശയം തോന്നി. ആ ഒരു മൂഡിൽ അപ്പോള്‍ തോന്നിയ ധൈര്യത്തിൽ അന്നേരം ചെയ്ത കാര്യങ്ങള്‍ പുതിയൊരു പ്രഭാതത്തിന്റെ തിരിച്ചറിവിൽ ഓർത്തുനോക്കിയപ്പോൾ അവളുടെ ഉള്ളിലൊരു ഭയവുമുണ്ടായി. എത്ര വലിയ റിസ്കാണ് താനെടുത്തതെന്ന് അവൾ ആശ്ചര്യപ്പെട്ടു പോയി. രാജിയെങ്ങാനും ദേഷ്യപ്പെട്ടിരുന്നെങ്കിലോ? ഒച്ചവച്ചിരുന്നെങ്കിലോ? ഓർക്കാൻ കൂടി വയ്യ. എന്തൊരബദ്ധമായേനേ… എന്നാലും ഓർക്കുമ്പോൾ ഒരു സുഖമുണ്ട്….! വല്ലാത്തൊരു സുഖം… ഇതിനെയായിരിക്കാം കാമമെന്ന് വിളിക്കുന്നത്. അതോ പ്രേമമാണോ….? ഭയവും സന്തോഷവുമെല്ലാം കൂടിക്കുഴഞ്ഞ ഈ അവസ്ഥയെയാണോ ആളുകള്‍ പ്രണയമെന്ന് പറയുന്നതെന്ന് അവൾ സംശയിച്ചു… മനസ്സിടറാതിരിക്കാൻ ശക്തി തരണമെന്ന പ്രാർത്ഥന കേൾക്കാതിരുന്ന ദൈവങ്ങൾക്ക് നന്ദി!
‘എനിക്കിപ്പോള്‍ രാജിയോട് പ്രണയമാണ്…! മോഹമാണ്…!!!’
ജ്യോതി മനസ്സില്‍ മന്ത്രിച്ചു.
അവൾ രാജിയുടെ കട്ടിലിലേക്ക് നോക്കി. അവൾ ഉണർന്നിട്ടില്ല. തനിക്ക് പുറം തിരിഞ്ഞ് കിടക്കുകയാണ്. എന്തോ ഒരു കൊതി തോന്നുന്നു. അവൾ എഴുന്നേറ്റു പോയി രാജിയുടെ കൂടെ കിടന്നു. ആ വടിവൊത്ത വയറിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് കിടന്നു. കുറച്ചു നേരം അങ്ങനെ കിടന്നു കഴിഞ്ഞപ്പോള്‍ രാജിയുടെ കൈ വയറിനെ ചുറ്റിയ തന്റെ കൈക്ക് മേല്‍ സ്പർശിച്ചത് അവളറിഞ്ഞു.
“എന്താ കുഞ്ഞാ…? എന്തു പറ്റി…?”
രാജി ഉറക്കച്ചടവോടെ ചോദിച്ചു.
“മ്ചും…”
ജ്യോതിയുടെ മറുപടി അതിലൊതുങ്ങി…
രാജി ഒന്ന് തല ചെരിച്ച് നോക്കി. പിന്നെ ചെറിയൊരു ചിരിയോടെ ചോദിച്ചു,