സാർ… താങ്കൾ ഇവിടെ ഇങ്ങനെ ഇരുന്ന് വിഷമിക്കാതെ വരൂ ആ റൂമിലേക്ക് മാറി ഇരിക്കാം…,, ആ യുവാക്കാൾ അടുത്ത് വന്ന് കൊണ്ട് പറഞ്ഞു…,,സുപ്രണ്ടിനും തോന്നി ഇനി ഇവിടെ ഇരുന്നാൽ താൻ തളർന്നു വീഴും ..,, രാഷ്ട്രീയ നേതാക്കളെ ചോദ്യവും സഹതാപവും കണ്ടു മടുത്തു കുറഞ്ഞ നേരം കൊണ്ട് …
അയാൾ ഭാര്യയെയും കൂട്ടി യുവാക്കൾ കാണിച്ചു കൊടുത്തു റൂമിലേക്ക് വിശ്രമത്തിനായി നടന്നു…,,
പിന്നാലെ വന്ന മറ്റു ആളുകളെ യുവാക്കൾ തടഞ്ഞു… വിശ്രമത്തിന് തടസം ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ട് ….,,
സൂപ്രണ്ടും ഭാര്യയും റൂമിൽ കയറിയതും വാതിൽ അടഞ്ഞു ലോക്ക് ആയി ,,
ചെറിയൊരു പരിഭ്രമത്തോടെ സൂപ്രണ്ടും ഭാര്യയും വാതിൽ ചാരി നിൽക്കുന്ന അവളെ നോക്കി …,,
ഒരു യുദ്ധത്തിന് എന്ന പോലെ അവൾ അവർക്ക് മുന്നിലേക്ക് നടന്നു പറഞ്ഞു…,
ദൈവത്തിന്റെ മാത്രം ഇടപെടലാണ് ഈ കൂടി കാഴ്ച്ച ,, വിഷമം ഉണ്ട് ഇങ്ങനൊരു സാഹചര്യം ഉണ്ടായതിൽ നിങ്ങൾക്കല്ല ട്ടോ ,, നിങ്ങളുടെ മകൾക്ക് ..,
എന്ന് കരുതി ദൈവം നൽകുന്ന അവസരം മനുഷ്യരായ നമ്മൾ കൃത്യ സമയത്തിന് ഉപയോഗിക്കണം വേണ്ടേ സാർ ?…
എന്താണ് നടക്കാൻ പോവുന്നതെന്ന് അറിയാതെ സൂപ്രണ്ട് ഭാര്യയുടെ കൈ പിടിച്ചു കൊണ്ട് പിന്നോട്ടേക്ക് നീങ്ങി നിന്നു അത്രയ്ക്ക് ഉണ്ടായിരുന്നു അവളുടെ കണ്ണുകളിലെ അഗ്നി…… ഏക മകളുടെ ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തം അയാളെ വല്ലാതെ തളർത്തിയിരുന്നു….,
അതിന്റെ മേലെയാണ് ഇപ്പൊ പുതിയൊരു അവതാരം ഒരു വാൾ ഏന്തി നിൽക്കുന്ന പോലെ തോന്നി സൂപ്രണ്ടിന്സാറിന് എന്നെ അറിയില്ല. എനിക്ക് സാറിനെ അറിയാം ,, സാറെ എന്നല്ല നിങ്ങളെ വിളിക്കേണ്ടത് ,, എന്റെ സംസ്ക്കാരം മറ്റൊന്നും വിളിക്കാൻ എന്നെ അനുവദിക്കാത്തത് കൊണ്ട് സാറേ എന്ന് തന്നെ വിളിക്കുന്നു…..,
ആ യുവതി പറഞ്ഞു.
എന്താ നിനക്ക് വേണ്ടത് എന്ത് തന്നെ ആയാലും ഇപ്പൊ സംസാരിക്കാൻ പറ്റില്ല…, പുറത്തിറങ് സൂപ്രണ്ട് തീർത്തു പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു…!