അത് ഞാൻ ചുരുക്കി പറയാം കാരണം വിശദീകരിച്ചാൽ എന്റെ ചങ്ക് പൊട്ടി
ഇല്ലാതായി പോവും ,,അൻവർ ആ ഇരുട്ടിൽ രാഹുൽ കിടന്ന ഭാഗത്തേക്ക് തല ഉയർത്തി നോക്കി..
രാഹുലിനെ കാണാൻ കഴിഞ്ഞില്ല അവരുടെ ജീവിതം പോലെ അവിടം വ്യക്തമാവാത്ത രാഹുലിന്റെ നിഴലനക്കം കണ്ടു…,,
മിനിയുടെ ഏട്ടാ എന്നുള്ള വിളി എന്നെ ഞെട്ടിച്ചു രാഹുൽ പറഞ്ഞു തുടങ്ങി..
അവിടുന്ന് ഒന്നും മിണ്ടാതെ ഇറങ്ങി നടക്കാൻ എണീറ്റ എന്നെ അമ്മാവൻ തടഞ്ഞു കൊണ്ട് പറഞ്ഞു…,
മിനി പറയുന്നത് കേൾക്കാൻ അല്ലെ നിനക്ക് പറ്റാതെ ഉള്ളു ഞാൻ പറയുന്നത് കേട്ടിട്ട് രാഹുലിന് പോവണമെങ്കിൽ പോവാം …!
ഇപ്പോഴും നീ വിശ്വസിക്കുന്നുണ്ടോ മോനെ മിനിയുടെ കാമുകനെ ആണ് നീ കൊന്നത് എന്ന് ,, ചോദ്യം അമ്മയിയുടെ ആയിരുന്നു …!
ഞാനില്ലാത്തപ്പോൾ എന്റെ വീട്ടിൽ വന്ന് പോവുന്ന ചാരൻ പിന്നെ ആരാന്ന് ഞാൻ വിശ്വസിക്കണം അമ്മായി .. എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും ചെയ്തു ഞങ്ങളുടെ ബെഡ്റൂമിൽ അവനെ കെട്ടിപിടിച്ചു നിൽക്കുന്ന ഇവളെ ആയിരുന്നു ഞാൻ കൊല്ലേണ്ടിയിരുന്നത്,,,,
അമ്മായിയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് മിനി അപ്പോഴും കരയുന്നുണ്ടായിരുന്നു ….,,
നിന്നെ ഞാൻ എന്നേക്കാൾ ഏറെ സ്നേഹിച്ചിട്ടില്ലെ ?. നിന്റെ ഇഷ്ടത്തിന് അപ്പുറം എന്തെങ്കിലും ഞാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ ?. എന്നെ വേണ്ടായിരുന്നെങ്കിൽ എന്നെ ഒയിവാക്കിയിട്ട് നിനക്ക്….,, കണ്ണീരും സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു…,,
രാഹുൽ പറഞ്ഞത് ശരിയാ രാഹുൽ മിനിയെ സ്നേഹിച്ചു ഒരുപാട് .. പക്ഷെ അതിനേക്കാൾ കൂടുതൽ മിനി രാഹുലിനേയും സ്നേഹിച്ചു,,, അത് തിരിച്ചറിയാൻ വൈകി പോയ മഹാപാപി ഞാൻ ആണ്,, അമ്മാവൻ കിതപ്പോടെ അതും പറഞ്ഞിട്ട് വീണ്ടും പോയി സീറ്റിൽ ഇരുന്നു ……,,,
അന്നത് മറച്ചു വെച്ചതിന് അങ്ങനൊരു കലാശകൊട്ട് ഞാൻ പ്രതീക്ഷിച്ചില്ല മോനെ എല്ലാം ഈ കിളവന്റെ പിഴച്ചു പോയ കണക്കു കൂട്ടൽ ആയിരുന്നു……!!
അമ്മാവൻ എന്താ പറഞ്ഞു വരുന്നത് എന്നറിയാതെ ഞാൻ തരിച്ചുനിന്നു ….,