ജോലിക്കായി അലഞ്ഞു ഒരുപാട് . ജോലി കിട്ടിയപ്പോൾ ഒരു വാടക വീട് എടുത്തു താമസം തനിച്ചായി…,,
അതിനിടയ്ക്ക് രണ്ട് മൂന്ന് വട്ടം ഞാൻ ഇടയ്ക്ക് വീട്ടിൽ പോയി അമ്മയെയും കുഞ്ഞുപെങ്ങളെയും കണാം എന്നോർത്തിട്ട് .
പടിപ്പുരയുടെ വാതിൽ മുറ്റത്തു നിന്നും പ്രവേശനം നിഷേധിച്ചു കാർണവന്മാരും ജേഷ്ട്ടന്മാരും അവളോട് മിണ്ടില്ലന്ന് ഞാൻ വാക്ക് നൽകാതെ കയറ്റില്ല എന്നായിരുന്നു വാശി.,,
ഞാൻ ആ വാശിക്ക് നിന്നില്ല…
സൈനൂന്റെ നിക്കാഹ് വീട്ടുകാർ എടിപിടി എന്ന് ഉറപ്പിച്ചു.. ഉള്ളിലെ പ്രണയത്തിന്റെ അഗ്നി പേറി മൈലാഞ്ചി രാവിൽ ഞാൻ സൈനുവിന് ആശംസനേരാൻ ഇരുട്ടിന്റെ മറവിൽ അവിടെ പോയി… ജനാല വഴി ഹൃദയത്തിന്റെ വേദന മറച്ചു കൊണ്ട് ഞാൻ സൈനുവിന് ആശംസ പറഞ്ഞപ്പോൾ വല്ലാതെ വിതുമ്പി പോയി കൂടെ അവളും….,,
പക്ഷെ അപ്പോഴും ചാരകണ്ണുകൾ ഞങ്ങൾ ഒളിച്ചോടാൻ പ്ലാൻ ഇടുന്നു എന്ന് നിമിഷ നേരംപറഞ്ഞു പരത്തി…,, ചോദ്യങ്ങൾ ചോദിച്ചു ഉത്തരം നൽകാൻ സമ്മതിക്കാതെ കല്യാണ വീട്ടിലെ കാക്കാമാരുടെ തല്ല് എന്നെ തളർത്തി ഇട്ടപ്പോ,, സൈനു അകത്ത് ആത്മഹത്യക്ക് ശ്രേമിച്ചു ആസ്പത്രിയിൽ ആയി…,,
ഒരേ ആസ്പത്രിയിൽ ഞങ്ങൾ icuവിൽ കിടന്നു… പിന്നീട് ഉറച്ച തീരുമാനത്തോടെ ഞങ്ങൾ ജീവിതത്തിലേക്കും…,,
അതോടെ വീട്ടിൽ എനിക്ക് ഇരിക്ക പിണ്ഡവും വെച്ചു…അങ്ങനെ ഇരിക്കുമ്പോഴാണ് കാര്യസ്ഥൻ കുഞ്ഞുപെങ്ങളെ കല്യാണ നിശ്ചയം പറഞ്ഞത് , ഞാൻ ഉണ്ടാക്കിയ നാണക്കേട് മാറ്റാൻ മറ്റൊരു വലിയ തറവാട്ടിൽ നിന്നും സംബദ്ധം…,
ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു , ഇതുമായിട്ട് എന്ത് ബന്ധമാണ് അമ്മാവാ എനിക്ക് ?..
അമ്മാവൻ തുടർന്നു…
കാര്യസ്ഥൻ വീണ്ടും വന്നു വീട്ടിൽ നടന്ന ഭൂകമ്പത്തെ കുറിച്ച് പറഞ്ഞത്. ,,
എന്റെ പ്രശ്നം പുറത്തു നടക്കുമ്പോൾ തറവാടിന് അകത്ത് അതിലും വലിയ ഭൂകമ്പം നടക്കുക ആയിരുന്നു…,, പുറം ലോകം അറിയാതെ എന്റെ കുഞ്ഞുപെങ്ങൾ പ്രസവിച്ചു… വ്യക്തമായി പറഞ്ഞാൽ പിഴച്ചു പ്രസവം…..,,
അതിനെ കാര്യസ്ഥൻ വഴി ഉപേക്ഷിക്കാൻ കാരണവമ്മർ കൊടുത്തു വിട്ടു…,