ജീവൻറ ജീവനായ പ്രണയം 3 [Tom]

Posted by

 

ഏട്ടൻ അന്ന് വന്നത് അവസാനമായി എന്നോട് യാത്ര ചോദിക്കാൻ ആണ് .,

 

ഏട്ടന് ദൂരെ നാട്ടിൽ ജോലി കിട്ടിയെന്നും എനി എന്നെ കാണാൻ ഇങ്ങനെ വരാൻ പറ്റില്ലെന്നും പറഞ്ഞിട്ട്..,അന്നാദ്യമായി എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു….,, പക്ഷെ കാര്യം അറിയാതെ അപ്പോയേക്കും രാഹുലേട്ടൻ ഏട്ടനെ !!!…

 

ആ മോൻ ഒരു ക്യാൻസർ രോഗി ആയിരുന്നു ഡോക്ക്റ്റമാർ കൈ വിട്ട അവസാന നാളുകളിൽ ആയിരുന്നു മിനിമോളെ അടുത്തേക്ക് ഇടയ്ക്കിടെ വന്നത് ..,, അമ്മാവനും വിതുമ്പി…

 

കള്ള കാമുകനെ അകത്തു കൂട്ടിയവൾ എന്ന് ഈ നാടും കേരളവും പരിഹസിച്ചു കാർക്കിച്ചു തുപ്പിയപ്പോയും ന്റെ കുട്ടി ആരെ മുന്നിലും സത്യം തിരുത്താൻ പോയില്ല…!

 

അങ്ങനെ തിരുത്തിയാൽ അമ്മയുടെയും കൂടെ പിറപ്പുകളുടെയും എല്ലാം ജീവിതം പപ്പടം പോലെ പൊടിഞ്ഞു പോവും എന്നോർത്തിട്ട് ചങ്കിൽ കൊണ്ട് നടന്നു ഈ സത്യം…

 

പെറ്റമ്മ വന്ന് ശപിച്ചും തല്ലിയും മുന്നിൽ നിന്ന് കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ച് പറഞ്ഞിട്ടും മറുത്തൊരു അക്ഷരം മിണ്ടിയില്ല ന്റെ കുട്ടി… അമ്മായി പറഞ്ഞു…,,

 

എനിക്ക് അറിയാം രാഹുലേട്ടാ .. ഏട്ടന് എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഈ കൈ പിഴവ് സംഭവിച്ചത് എന്ന്…. രാഹുലേട്ടനെ കുറ്റപ്പെടുത്താൻ എനിക്കാവില്ല ,,

 

അന്നത് ഞാൻ തുറന്നു പറയാതിരുന്നത് പോലെ രാഹുലേട്ടൻ എന്നോട് ചോദിച്ചുമില്ല…,, ഞാൻ പറഞ്ഞിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ……,,,മിനിയെ നോക്കാൻ പോലും ശക്തി ഇല്ലാതെ ഞാൻ തകർന്നു പോയി എന്തൊരു മഹാപാപിയാണ് ഞാൻ ….,,

 

രാഹുലിന്റെ ശബ്ദ്ദം കേൾക്കാതായപ്പോൾ അൻവർ വിളിച്ചു നോക്കി

 

രാഹുലേട്ടാ….

 

ഒരു തേങ്ങൽ അൻവർ കെട്ടു പിന്നീട് ഒന്നും മിണ്ടാതെ നിശബ്ദ്ദമായി അൻവർ കണ്ണടച്ചു കിടന്നു…,,,

 

********* *********** ******* കുഞ്ഞോളെ നിനക്ക് ഒന്ന് അടുക്കളയിൽ ലീവ് ഉള്ളപ്പോ എങ്കിലും സഹായിച്ചുടെ ?…

 

കുഞ്ഞാറ്റ മുറ്റത്തു ചെടികളുടെ ഭംഗി നോക്കി നിൽക്കുന്ന കുഞ്ഞോളോടായി ചോദിച്ചു …

 

അതിന് ഉമ്മയും ഇത്തയും ഇല്ലെ ,, കുഞ്ഞോൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *