ഉമ്മാക്ക് അറിയാത്തത് എന്താ കുഞ്ഞാറ്റയോട് പറയേണ്ടത് , മോൾക്ക് തന്ന വാക്ക് പാലിക്കുന്ന അൻവറിനെ എന്ത് പറഞ്ഞിട്ടാണ് ഉമ്മ കുറ്റപ്പെടുത്തേണ്ടത് ?..
ഉമ്മാക്ക് അറിയില്ല പൊന്നെ …
ഉമ്മയുടെ തേങ്ങി കരയുന്ന ശബ്ദ്ദം കേട്ട് കുഞ്ഞോൾ വന്ന് നോക്കി ,,,
ആ കാഴ്ച്ച കുഞ്ഞോളുടെയും കണ്ണ് നനയിച്ചു …
ഉമ്മാ വിശക്കുന്നുണ്ട് എനിക്ക് ഒന്ന് വാ ഉമ്മാ….
കുഞ്ഞോൾ ഉമ്മയെ കണ്ണീരിൽ നിന്നും മാറ്റി നിർത്താനായി പറഞ്ഞു…
വേഗം കണ്ണ് തുടച്ചു കൊണ്ട് ഉമ്മ പറഞ്ഞു.. ഉമ്മ ഇപ്പൊ വരാം കുഞ്ഞാറ്റ എന്താ ചെയ്യുന്നെ?..
അവിടെ റൂമിൽ ഉണ്ട് എന്തൊക്കെയോ എഴുതുന്നു ..ഉമ്മ വേഗം നിസ്ക്കാര പായ മടക്കി അടുക്കളയിലേക്ക് കയറി .., കവറിൽ നിന്നും ബിരിയാണി ഒരു കുഞ്ഞു ചെമ്പ് കഴുകി അതിലേക്ക് മാറ്റി ….,
അടുപ്പിൽ നിന്നും ചൂടോടെ ബിരിയാണി മണം ഒഴുകി പരന്നു …..,,,
ഇത്താ വാ ചോർ തിന്നാലോ കുഞ്ഞോൾ വലിയ സന്തോഷത്തോടെ പോയി വിളിച്ചു ,,
എനിക്ക് വേണ്ട .,,
ഇത്താ ബിരിയാണി ആണ് നമുക്ക് ഒരുമിച്ചു തിന്നാലോ ?. കുഞ്ഞോൾ സ്നേഹത്തോടെ വീണ്ടും പറഞ്ഞു
നിന്നോടെന്താ പറഞ്ഞാൽ മനസ്സിലാവില്ലെ കുഞ്ഞോളെ അതും പറഞ്ഞു കൊണ്ട് എണീറ്റു വന്ന കുഞ്ഞാറ്റ റൂമിന്റെ വാതിൽ കുഞ്ഞോൾക്ക് മുന്നിൽ കൊട്ടി അടിച്ചു ….,,,
അപ്പോഴും അടുക്കളയിൽ നിൽക്കുന്ന ഉമ്മാന്റെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…., ഉമ്മ തിന്നുന്നില്ലെ കുഞ്ഞോൾ ചോർ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു ,,,
മോള് തിന്ന് ഉമ്മയും ഇത്തയും പിന്നെ തിന്നും..,,
ഉമ്മ ആ പറഞ്ഞ വാക്ക് സാധ്യമല്ലാത്ത ഒരു കാര്യമാണെന്ന് കുഞ്ഞോൾക്ക് അറിയാം …
വിശപ്പും കൊതിയും മാറ്റി നിർത്താൻ ആവാത്തത് കൊണ്ട് കുഞ്ഞോൾ ഉമ്മ പറഞ്ഞത് വിശ്വസിച്ച പോലെ ഭക്ഷണം കഴിച്ചു ,,,.
ഉമ്മ രണ്ടു മൂന്ന് വട്ടം കുഞ്ഞാറ്റയുടെ വാതിൽ തട്ടി വിളിച്ചു . മറുപടി ഒന്നും ഉണ്ടായില്ല.അപ്പോയേക്കും കുഞ്ഞോൾ ഉറക്കം പിടിച്ചിരുന്നു. ..,