ചിലന്തി വലയിൽപ്പെട്ട ഒരു ഇരയാണ് തനിപ്പോ എന്ന് തോന്നി അൻവറിന് ..,
********* ********* ********
ഉമ്മ ജോലിക്കും കുഞ്ഞോൾ സ്കൂളിലും പോയി.
അല്ലെങ്കിലും മിക്ക നാളുകളും താൻ പകൽ വെട്ടത്ത് ഒറ്റയ്ക്ക് ആണല്ലോ..,
കുഞ്ഞാറ്റ അടുക്കള ജോലിയൊക്കെ തീർത്തിട്ട് ..,
എന്നുമുള്ള പോലെ എഴുതി തീർക്കാൻ ആവാതെ പോയ സങ്കടങ്ങളുടെ ലോകത്തേക്ക് ബുക്കും പേനയും കൊണ്ടിരുന്നു…,,
ഇതിപ്പോ ശീലമായി ബുക്കിൽ രണ്ടു വരി എഴുതതിരുന്നാൽ മനസ്സമാധാന ക്കേടാണ് ….,
ഇവിടെ ആരുമില്ലെ”
ആരാ ഇപ്പൊ ഈ സമയത്ത്? ബുക്ക് അടച്ചു കൊണ്ട് കുഞ്ഞാറ്റ പോയി വാതിൽ തുറന്നു…,,
ഭംഗിയിൽ ചുറ്റിയിട്ട തട്ടത്തിനുള്ളിൽ ഒരു മെലിഞ്ഞ മുഖവുമായി പുഞ്ചിരിയോടെ ഒരു സ്ത്രീ കയ്യിൽ കുറച്ചു ഫയലും മറുകയിൽ ഹാങ്ബാഗുമായി നിൽക്കുന്നു…
ആരാണ് ?.. ഞാൻ ഇവിടെ അംഗണവാടിയിലെ ടീച്ചർ ആണ് ..
വീട്ടു നമ്പർ റേഷൻ കാർഡ് ഐഡി കാർഡ് ഒക്കെ വേണം ചെറിയൊരു സെൻസേഷൻ…
ടീച്ചർ കയറി
ഇരിക്ക് ഞാൻ കൊണ്ട് വരാം..ടീച്ചർ , കുഞ്ഞാറ്റ ഇട്ടു കൊടുത്ത കസേരയിൽ ഹാളിൽ ഇരുന്ന് കൊണ്ട് അകമാകെ വീക്ഷിച്ചു …,,
കുഞ്ഞാറ്റ ടീച്ചർ പറഞ്ഞത് കൊണ്ട് വന്ന് കൊടുത്തു . റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു..
ഇത് ഇവിടെ ഉള്ള കാർഡ് അല്ലല്ലോ ?.
അല്ല ഇവിടെയുള്ള കാർഡ് ഇല്ല…!
അപ്പൊ റേഷൻ കടയിന്ന് ഒന്നും വാങ്ങിക്കറില്ലെ ?..
കുഞ്ഞാറ്റ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി.. മറുപടി പറയാതെ.
എന്താ ഇയാളെ പേര് ?.
ഹിബ എന്നാണ്. കുഞ്ഞാറ്റ എന്ന് വീട്ടിൽ വിളിക്കും …,
മൂന്നാമത്തെ ആളാണല്ലെ ?.. റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു ,,,,
മ്മ്മ്… അതെ.
എവിടെ ബാക്കി ഉള്ളവർ ?.. ഹിബ മാത്രമേ ഉള്ളു ഇവിടെ?..