സോന: ഡാ thanks for your help..
ഞാൻ: ഓ thanks ഒന്നും വേണ്ട. ഇത് ഗ്രൂപ്പിലെ ലീഡർ എന്ന നിലയിൽ എൻ്റെ കടമയാണ്. So don’t see this as a help.ok.
Sona: ok. Then ഇപ്പൊ ബെൽ അടിക്കും. അടുത്ത period ഫിസിക്സാ. ജെസ്സി മിസ്സ്.
മിസ്സിൻ്റെ പേര് കേട്ടപ്പോൾ പെട്ടന്ന് എൻ്റെ മനസ്സ് ഒന്ന് പിടഞ്ഞു. കഴിഞ്ഞ സമയങ്ങളിൽ ഞാൻ ആ പേര് എൻ്റെ മനസ്സിൻ്റെ ഒരു മൂലയിലേക്ക് ഒതുക്കി കഴിഞ്ഞിരുന്നു.
എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
സോന: വീണ്ടും എന്തെങ്കിലും ആലോചിക്കുവാണോ.
ഞാൻ: അ..അത് ..ഇല്ല..ഒന്നുമില്ല
സോന: നീയും ജെസ്സി മിസ്സുമായി നല്ല കമ്പനിയായ അല്ലേ.
ഞാൻ: ഹാ. സ്കൂളിൽ മാത്രമേ മിസ്സ് ഒള്ളു.പുറത്ത് ഞങ്ങൾ നല്ല ഫ്രണ്ട്സാ.
സോന: മിസ്സിനെ കാണാൻ നല്ല look അല്ലേ. പെൺപിള്ളാർക്ക് മിസ്സിനോട് ഭയങ്കര അസൂയയാ.
ഞാൻ: അതെന്താ.?
സോന കൈ കൊണ്ട് അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി.
“അതെ ഞങ്ങളെ നോക്കാതെ എല്ലാവന്മാരും മിസ്സിൻ്റെ പുറകെയാണ്. അത് തന്നെ”
എന്നിട്ട് അവള് ഒന്ന് പുഞ്ചിരിച്ചു. ആ പല്ലുകൾ വീണ്ടും ചുണ്ടുകളെ വകഞ്ഞു മാറ്റി. എൻ്റെ മനസ്സ് അവളുടെ സൗന്ദര്യത്തിൽ മുഴുകുന്ന്നതിന് മുൻപ് തന്നെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ബെൽ അടിച്ചു. Chemistry ടീച്ചർ ഇറങ്ങിയപ്പോൾ തന്നെ എല്ലാവരും ഗ്രൂപ്പ് ഒക്കെ വിട്ട് പഴയ സ്ഥാനത്ത് തന്നെ പോയിരുന്നു.കൂടെ സോനയും.
ഞാൻ പതിയെ ഡെസ്കിൽ തല വെച്ച് കിടന്ന് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് തലപുകച്ചു. എനിക്ക് ഒരിക്കലും മിസ്സിനെ വിട്ട് വേറൊരാളെ ചിന്തിക്കാൻ കഴിയില്ല. അത്രക്ക് ഞാൻ മിസ്സിൻ്റെ ഇഷ്ടപ്പെടുന്നു. പക്ഷേ കഴിഞ്ഞ ഒരു മണിക്കൂറുകൊണ്ട് സോന എന്ന അതി സുന്ദരി എൻ്റെ മനസ്സിനെ ചഞ്ജല പെടുത്തിയിരിക്കുന്നു.
സോനയോട് തോന്നുന്നത് വെറും lust മാത്രമാണെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചു.
പെട്ടന്ന് അടുതിരുന്നവൻ തോളിൽ തട്ടിയപ്പോഴാണ് ഞാൻ തലയുയർത്തിയത്. എല്ലാവരും എഴുന്നേറ്റ് നിൽക്കുകയാണ്.മിസ്സ് ക്ലാസ്സിൽ വന്നിരുന്നു. ഞാനും പെട്ടന്ന് എഴുന്നേറ്റ് wish ചെയ്തു. കിടക്കുന്നത് കണ്ടിട്ടാവണം മിസ്സ് എന്നെ ഒന്ന് നോക്കി. മുഖഭാവത്തിൽ എന്നോടുള്ള ചോദ്യം എനിക്ക് വായിച്ചെടുക്കാമായിരുന്നു. ഞാൻ ഒന്നുമില്ല എന്ന രീതിയിൽ കണ്ണുകൾ അടച്ചു.