ജെസ്സി മിസ്സ് 4 [ദുഷ്യന്തൻ]

Posted by

സോന: ഈ ഡ്രസ്സ് കൊള്ളാമോ? ഇത്രേം നേരം നോക്കി നിന്നതല്ലെ , അഭിപ്രായം കൂടി പറഞ്ഞിട്ട് പോക്കോ.

 

ഞാൻ ഒന്ന് ചമ്മി. ചമ്മൽ ഒരു ചിരിയിൽ കഷ്ടപ്പെട്ട് ഞാൻ ഒതുക്കി.

 

ഞാൻ: ആഹ് കൊള്ളാം,നന്നായിട്ടുണ്ട്.

സോന: thanks . പിന്നെ തൻ്റെ നോട്ടം എത്ര ശെരിയല്ലല്ലോ.

ഞാൻ: I am really sorry😔…പെട്ടന്ന് ഇങ്ങനെ കണ്ടപ്പോ.

സോന: oh sorry ഒന്നും പറയണ്ട. നിങ്ങളൊക്കെ നോക്കാനല്ലെ ഞങ്ങള് ഇങ്ങനെ makeup ഒക്കെ ഇട്ട് വന്നേക്കുന്നെ. ഹി ഹി ഹി.

 

അറിയാതെ എനിക്കും ചിരിവന്നു. സത്യം പറഞ്ഞ ഇങ്ങനെ open minded ആയിട്ടുള്ള പെൺ കുട്ടികൾ വളരെ കുറവാണ്. എന്തോ അവള് എന്നോട് കൂടുതലായി അടുക്കുന്ന പോലെ. നിഷേധിക്കാൻ മനസ്സിൻ ആവുന്നില്ല.

 

സോന: ഞാനൊരു കാര്യം പറയട്ടെ.

ഞാൻ: എന്താ,പറഞ്ഞോ.

സോന: തൻ എന്നെ വായിനോക്കുന്നതിന് എനിക്ക് കുഴപ്പം ഒന്നുമില്ല കേട്ടോ.

ഞാൻ സംശയ ഭാവത്തിൽ അവളെ ഒന്ന് നോക്കി.

സോന മുഖം താഴ്ത്തി പറഞ്ഞു. ” എനിക്ക്..എനിക്ക് തന്നെ ഇഷ്ടമാണ്”.

 

കേൾക്കാൻ സുഖമുള്ള വാക്കുകൾ. പക്ഷേ എൻ്റെ മനസ്സിൽ അത് തീർത്തത് ഞെട്ടലും ഭയവുമാണ്.

സോന എൻ്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഇപ്പൊൾ ഒരു നാണം കലർന്ന ചിരിയുണ്ട്. .

സോന: എന്താ ഒന്നും പറയാത്തെ?

ഞാൻ: അത്, എന്താ പറയണ്ട എന്ന എനിക്കറിയില്ല.

സോന: തനിക്ക് തോന്നുന്നത് പറയാം. എങ്കിലും അദ്വൈദ് No പറയരുതേ എന്നൊരു ….

 

എൻ്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു…എൻ്റെ ഉള്ളിൽ എന്നോട് ആരോ മന്ത്രിക്കുന്നപോലെ. ” ജെസ്സി, മിസ്സാണ് എനിക്ക് എല്ലാം. അവൾക്ക് എല്ലാ ആശയും ഞാനാണ് കൊടുത്തത്. മിസ്സും ഏറ്റവും കൂടതൽ സ്നേഹിക്കുന്നത് എന്നെയാണ്. അതുകൊണ്ട് വേണ്ടാ. മിസ്സിനെ ചതിക്കാൻ എനിക്ക് ആവില്ല”

 

ഞാൻ: സോന, താൻ ഇത് വിട്ടേക്ക്. എനിക്ക് താല്പര്യം ഇല്ല. So please ..

 

സോനയുടെ മുഖം ഒന്ന് വാടി. ആ ബ്രൗൺ കണ്ണുകൾ അൽപ്പം പാടുപെട്ട് എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *