അവള്‍ ചോദിച്ചു.
“ജലശംഖ് പാമ്പ് വേഷം ഇല്ലേലും കടിച്ച ഭാഗത്തെ മുറിവ് ഒണങ്ങീല്ലേല്‍ മേല് മൊത്തം പനി പിടിക്കും അത് കൊ…”
“അല്ലേലും പനി വരുമ്പം മേല് മൊത്തം അല്ലെ വരുന്നേ?”
അവള്‍ ചോദിച്ചു.
“ആ പനി വരും..ചെലപ്പം മൂക്കി കൊടെ ചോരേം വരും..അതുകൊണ്ട് അത് ഉടനെ തന്നെ ചികിത്സിച്ച് മാറ്റണം…”
“അയ്യോ…”
അവന്‍റെ വിവരണം കേട്ട് ലിന്‍സി ഭയന്ന് അവനെ നോക്കി.
അവന്‍ ചുറ്റും നോക്കി.
“നീയെന്നതാ നോക്കുന്നെ?”
അവള്‍ ചോദിച്ചു.
N?%^
“മരുന്ന്…”
“മരുന്നോ? ഇവിടെയോ?”
പെട്ടെന്ന് അവള്‍ക്ക് കാര്യം മനസ്സിലായി.
പച്ചില മരുന്നുകള്‍ ആണ് റെജി അന്വേഷിക്കുന്നത്.
“അപ്പോള്‍ ഉള്ളത് തന്നെയാണ്, അല്ലെ?”
വേദനയ്ക്കിടയിലും ലിന്‍സി ചോദിച്ചു.
“എന്നത്?”
ചുറ്റും കണ്ട പച്ചിലകള്‍ പിഴുതെടുക്കുന്നതിനിടയില്‍ റെജി അവളെ നോക്കാതെ ചോദിച്ചു.
“നീ വല്ല്യ വൈദ്യരാണ് എന്നത്..”
“വല്ല്യ വൈദ്യര് ഒന്നുമല്ല,”
പറിച്ചെടുത്ത പച്ചിലകള്‍ കയ്യിലെടുത്ത് ഞരടിപ്പിഴിഞ്ഞു കൊണ്ട് റെജി പറഞ്ഞു.
“അത്യാവശ്യം ഒരു പച്ചില പാമ്പെങ്ങാനും അത്താഴം മുടക്കാന്‍ വന്നാ തട്ട് കടേല്‍ പോയി പാഴ്സല്‍ വാങ്ങിക്കാന്‍ ഒക്കെ അറിയാം,”
ലിന്‍സിക്കത് മനസ്സിലായില്ല.
ലിന്‍സി പുഴക്കരയില്‍, പൊങ്ങി ഉയര്‍ന്ന സില്‍വര്‍ ഓക്കുകളുടെ നിബിഡമായ തണലില്‍ പിമ്പിലേക്ക് രണ്ടു കൈകളും കുത്തി ചാഞ്ഞിരുന്ന് അവനെ നോക്കി.
സുന്ദരനാണ് ചെറുക്കന്‍.
ഇളം ചുവപ്പുള്ള ചുണ്ടുകള്‍.