ആയുര്‍വേദ വൈദ്യന്‍ റെജിയെ വിഷചികിത്സയും പഠിപ്പിച്ചിരുന്നു.
“ജോജു ചേട്ടനും അറിയാമല്ലോ പാമ്പിന്‍ ചികിത്സ…”
റെജി പറഞ്ഞു.
“ഓ! അത് കൊണ്ടൊന്നും കാര്യമില്ല എന്‍റെ ചെറുക്കാ…”
ജോജു നിരുന്മേഷവാനായി പറഞ്ഞു.
“ഇവിടെയിപ്പം എവിടെയാ പാമ്പ്? ഉള്ള പാമ്പ് ആണേല്‍ ഒറ്റ മനുഷ്യനേം കടിക്കുന്നു പോലുമില്ല…”
“അത് ശരി…”
റോസമ്മ വീണ്ടും അയാളുടെ ചുമലില്‍ ഇടിച്ചു.
“ആള്‍ക്കാരെയൊക്കെ പാമ്പു കടിക്കണം എന്നാണോ വൈദ്യന്‍റെ ആശ! അത് കൊള്ളാല്ലോ!”
അവരത് കേട്ട് ചിരിച്ചു.
“നിന്നെ ഇപ്പം അങ്ങോട്ട് കാണാനേ ഇല്ലല്ലോ റെജി…”
ജോജു പറഞ്ഞു.
“ലിന്‍സി എപ്പഴും പറയും നിന്നെ പറ്റി…”
ജോജുവിന്‍റെ ഭാര്യയാണ് റെജി.
ആങ്ങളമാരും മക്കളും ഇല്ലാത്തത് കൊണ്ട് റെജിയെ വലിയ കാര്യമാണ് ലിന്സിയ്ക്ക്.
കയറ്റം കയറി ലെവലായ റോഡില്‍ എത്തിയപ്പോള്‍ ജോജു പെട്ടെന്ന് ജീപ്പ് നിര്‍ത്തി.
“ച്ചേ! മൈര്!”
അയാളൊന്ന് മുരണ്ടു.
“എന്നാന്നേ?”
അയാളുടെ മുഖത്തെ ദേഷ്യവും അസന്തുഷ്ടിയും കണ്ടിട്ട് റോസമ്മ ചോദിച്ചു.
“ഒരു മാതിരി കോപ്പിലെ ഇടപാടായിപ്പോയി!”
ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി അയാള്‍ പിറുപിറുത്തു.
എന്നിട്ട് അയാള്‍ ബോണറ്റ് പൊക്കി.
“ഓ! ഇത്രെയുള്ളോ?”
അയാള്‍ ആശ്വാസത്തോടെ പറയുന്നത് അവര്‍ കേട്ടു.
“ഇതിച്ചിരെ വെള്ളം ഒഴിച്ച് തണുപ്പിച്ചാല്‍ തീരുന്ന കേസേ ഉള്ളു…”