മന്ദാരക്കനവ് 2 [Aegon Targaryen]

Posted by

 

“ആഹാ ശാലിനി ചേച്ചിയോ…ഇതാണല്ലേ വീട്?” ആര്യൻ ഗേറ്റിന് അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.

 

“അതേലോ…എവിടെപ്പോയി അതിരാവിലെ തന്നെ?”

 

“ഞാൻ ഒന്ന് കുളിക്കാനായിട്ട് കുളം വരെ.”

 

“ദൈവമേ ഈ തണുപ്പത്തോ…”

 

“ഹഹ അതുപിന്നെ ഇന്നലെ മന്ദാരക്കുളം കണ്ടപ്പോ മുതൽ അവിടെ പോയി ഒന്ന് കുളിക്കണം എന്ന് ആഗ്രഹിച്ചതാ അതുകൊണ്ട് തണുപ്പൊന്നും കാര്യമാക്കിയില്ല.”

 

“അത്ശരി…എന്നിട്ട് കുളിച്ചോ നല്ലപോലെ.”

 

“പിന്നേ നല്ല അടിപൊളി ആയിട്ട്…ഇന്നലത്തെ ആ ക്ഷീണം എല്ലാം അങ്ങ് മാറിക്കിട്ടി.”

 

“എന്നിട്ട് മുഖത്ത് ഇപ്പളും എന്തോ ഒരു ക്ഷീണം തോന്നുന്നുണ്ടല്ലോ.”

 

പെട്ടെന്ന് ആര്യൻ ഒന്ന് ഞെട്ടിയെങ്കിലും അത് മുഖത്ത് കാണിക്കാതെ “അത് പിന്നെ കുറെ നേരം വെള്ളത്തിൽ മുങ്ങി കിടന്നായിരുന്നു അതിൻ്റെ ആവും ചേച്ചി” എന്ന് മറുപടി പറഞ്ഞു.

 

“ഹാ അതുശരി…ഈ സമയത്ത് കുളത്തിൽ ആരെങ്കിലും ഉണ്ടായിരുന്നോ വേറെ?”

 

“ഞാൻ കുളിച്ചു കഴിഞ്ഞപ്പോഴേക്കും നമ്മടെ ചന്ദ്രിക ചേച്ചി വന്നിരുന്നു…പിന്നെ ചേച്ചിയോട് കുറച്ച് നേരം സംസാരിച്ച ശേഷം ഇങ്ങു പോന്നു.” ചന്ദ്രികയും ശാലിനിയും നല്ല കൂട്ടാണെന്ന് മനസ്സിലാക്കിയ ആര്യൻ പുള്ളിക്കാരിയെ കണ്ടേ ഇല്ലെന്ന് പറയണ്ടാന്ന് കരുതി…മാത്രവുമല്ല ചിലപ്പോ ചന്ദ്രിക ചേച്ചി ഈ സമയത്ത് കുളിക്കാൻ വരുന്ന കാര്യം ശാലിനിക്ക് അറിയുകേം ചെയ്യാരിക്കും എന്ന തോന്നൽ അവനെ അങ്ങനെ പറയിപ്പിച്ചു.

 

“ഹാ ഈ സമയത്തൊക്കെ ചേച്ചിയെ പോകാറുള്ളൂ അതും ഞായറാഴ്ചകളിലും.”

 

“അതേ എന്നോട് പറഞ്ഞു.” ചന്ദ്രികയെ കണ്ടെന്ന് പറഞ്ഞത് നന്നായി എന്ന് ആര്യൻ മനസ്സിൽ ആശ്വസിച്ചു.

 

“ഞാനും ചേച്ചി നിർബന്ധിക്കുമ്പോൾ മാത്രം ഒരു കൂട്ടിന് പോകും ഞായറാഴ്ചകളിൽ ഇത്രയും നേരത്തെ…അല്ലെങ്കിൽ കുറച്ചുകൂടി താമസിക്കും…ഇനിയിപ്പോ മുറ്റം ഒക്കെ അടിച്ച് വാരിയിട്ട് വേണം ഒന്ന് പോകാൻ.”

 

“ആഹാ ചേച്ചിയും എന്നും കുളത്തിൽ പോയി ആണോ കുളിക്കുന്നത്?”

 

“ഒട്ടുമിക്ക ദിവസങ്ങളിലും അതേ…പിന്നെ എന്തെങ്കിലും കാരണങ്ങളാൽ പോകാൻ പറ്റിയില്ലെങ്കിൽ ഇവിടെ തന്നെ അങ്ങ് കുളിക്കും.”

 

“അത് ശെരി…”

 

“അവിടെ തന്നെ നിൽക്കാതെ ഇങ്ങോട്ട് കേറി വാ ആര്യാ.”

Leave a Reply

Your email address will not be published. Required fields are marked *