“ഹാ…വീട്ടിൽ ആരൊക്കെ ഉണ്ട് ചേച്ചി?” ആര്യൻ മുറ്റത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു.
“വീട്ടിൽ ഇപ്പൊ അമ്മയും മോളും മാത്രമേ ഉള്ളൂ…ഉറക്കമാ രണ്ടുപേരും എഴുന്നേറ്റിട്ടില്ല…ചേട്ടൻ ഗൾഫിലാ.”
“അതറിയാം ഇന്നലെ പറഞ്ഞിരുന്നല്ലോ ഹഹ.”
“ആര്?…ശ്ശോ…ഞാനത് മറന്നു” പെട്ടെന്ന് ഇന്നലെ ചന്ദ്രിക ചേച്ചി പറഞ്ഞത് ഓർത്തെടുത്തുകൊണ്ട് ശാലിനി മുഖം താഴ്ത്തി.
“മോൾക്ക് എത്ര വയസ്സായി ചേച്ചി?”
“അവൾക്ക് ഏഴ് വയസ്സ്…മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു.”
“ആഹാ അത്രേം പ്രായം ഉള്ള മോളുണ്ടോ ചേച്ചിക്ക്…ഞാൻ കരുതി രണ്ടോ മൂന്നോ വയസ്സ് വല്ലോമേ മോൾക്ക് കാണത്തുള്ളെന്ന്.”
“അതെന്താ ആര്യാ?”
“അല്ലാ ചേച്ചിയെ കണ്ടാൽ അത്രയും പ്രായം ഉള്ളൊരു മോൾ ഉണ്ടെന്ന് കണ്ടാൽ പറയില്ല അതുകൊണ്ട് പറഞ്ഞതാ.”
“പിന്നെ ഒന്ന് പോ ആര്യാ ചുമ്മാ കളിയാക്കാതെ.”
ആ പറഞ്ഞത് ഏറ്റു എന്ന് ശാലിനിയുടെ അപ്പോഴത്തെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ ആര്യന് മനസ്സിലായി.
“കളിയാക്കിയതല്ലാന്നെ…ഇന്നലെ വന്ന ഞാൻ എന്തിനാ ചേച്ചിയെ കളിയാക്കുന്നത്…ചേച്ചിക്ക് അപ്പോ എത്ര വയസ്സുണ്ട്?”
“മുപ്പത്തിയൊന്ന്.”
“അത്രേം ഉണ്ടോ…അയ്യോ ഞാൻ കരുതി എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് മാത്രമേ കൂടുതൽ കാണൂ എന്ന്.”
“ആര്യന് എത്ര വയസ്സുണ്ട്?”
“എനിക്ക് ഇരുപത്തിയഞ്ച്.”
“അത്രേയുള്ളൂ…”
“എന്താ എന്നെ കണ്ടാൽ നല്ല പ്രായം തോന്നിക്കുമോ.”
“അയ്യോ ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത് കണ്ടാൽ ഏകദേശം കല്ല്യാണപ്രായം ഒക്കെ എത്തി നിൽക്കുന്ന ഒരാളെ പോലെ തോന്നും അതാ.”
“ഹാ ഇവിടുന്ന് പറ്റിയ ആരെയെങ്കിലും കിട്ടുമോന്ന് ഒന്ന് നോക്കട്ടെ ഹഹഹ.”
“പിന്നെന്താ…എന്നിട്ട് ഇവിടെ തന്നെ അങ്ങ് കൂടിക്കോന്നേ.”
“ഹാ ആലോചിക്കാം ഞാൻ.”
രണ്ടുപേരും അതും പറഞ്ഞ് ചിരിച്ചുകൊണ്ട് നിന്നപ്പോൾ അകത്ത് നിന്നും അമ്മ ഇറങ്ങി വന്നു.
“ആരാ മോളെ ഇത്?”
“ഇത് നമ്മടെ പുതിയ പോസ്റ്റ്മാൻ ആയിട്ട് ചാർജ് എടുക്കാൻ വന്ന ആളാ അമ്മേ…ഇന്നലെ ഞങ്ങൾ പരിചയപ്പെട്ടിരുന്നു.” എന്ന് പറഞ്ഞുകൊണ്ട് ശാലിനി മുറ്റം അടിച്ച് വാരാൻ തുടങ്ങി.