“ഹാ ഹഹ…പോസ്റ്റ് ഓഫീസ് ഇവിടെ അടുത്ത് തന്നെയാ ആര്യാ…ഇവിടുന്ന് കുളത്തിലേക്ക് നടക്കാൻ ഉള്ള ദൂരം തന്നെ അങ്ങോട്ടേക്കും ഉള്ളൂ…അതും നമ്മടെ കെട്ടിടത്തിൽ തന്നെയാ…ഇവിടുന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ പോയാൽ മതി വഴി വക്കിൽ തന്നെയാ വലത്തേ സൈഡിൽ. ബോർഡ് ഉള്ളതുകൊണ്ട് ആരോടും ചോദിക്കേണ്ട ആവശ്യം പോലും വരില്ല.”
“ആണല്ലേ…ഉച്ച കഴിഞ്ഞ് ഒന്ന് അവിടം വരെ പോയി സ്ഥലമൊക്കെ ഒന്ന് മനസ്സിലാക്കി വച്ചേക്കാം എന്ന് കരുതി ഇരിക്കുവായിരുന്നു.”
“ഓഹ് അതങ്ങനെ മനസ്സിലാകാൻ ഒന്നും ഇല്ലാന്ന്…നാളെ നേരിട്ട് പോയി അങ്ങ് ചാർജ് എടുത്താൽ മതിയന്നെ…പിന്നെ ആര്യൻ്റെ ഇഷ്ട്ടം…സ്ഥലങ്ങൾ ഒക്കെ ഒന്ന് കാണണം എന്നുണ്ടെങ്കിൽ പൊക്കോ അത്രതന്നെ.”
“ഹാ ശരി ചേച്ചി…പിന്നെ സൈക്കിളിൻ്റെ കാര്യം…”
“ഹാ സൈക്കിൾ…നമ്മടെ കുട്ടച്ചൻ്റെ ചായക്കടയുടെ അപ്പുറത്ത് ഒരു സൈക്കിൾ റിപ്പയർ ഷോപ്പ് ഉണ്ട് അവൻ്റെ അടുത്ത് കാണും സൈക്കിൾ വാടകയ്ക്ക് ഒക്കെ എടുക്കാൻ…പക്ഷേ ഇന്ന് ഞായറാഴ്ച ആയോണ്ട് അവൻ കട തുറക്കില്ല…അവൻ്റെ വീടാണെങ്കിൽ മന്ദാരക്കടവിന് അപ്പുറത്തുമാ…ഒരു കാര്യം ചെയ്യാം തോമാച്ചനോട് ഞാൻ പറഞ്ഞേക്കാം…പുള്ളിക്കാരൻ ടൗണിൽ വല്ലോം പോകുന്ന വഴിക്ക് അവനെ കണ്ട് കാര്യം പറഞ്ഞോളും അതാകുമ്പോ അവൻ വന്ന് ഇന്ന് തന്നെ എടുത്ത് തന്നോളും.”
“അയ്യോ…അയാൾക്ക് അതൊരു ബുദ്ധിമുട്ടാവുമോ?”
“ഓ എന്ത് ബുദ്ധിമുട്ട്…അല്ലെങ്കിൽ തന്നെ ബുദ്ധിമുട്ടായാലും ഇപ്പൊ സാരമില്ല ആര്യൻ്റെ കാര്യം നടക്കണ്ടെ…പിന്നെ തോമാച്ചൻ പറഞ്ഞാൽ അവൻ എതിരൊന്നും പറയത്തുമില്ല വലിയ കാര്യമാ പുള്ളിയെ എല്ലാർക്കും…മാത്രവുമല്ല അവൻ കട ഇട്ടിരിക്കുന്നതും നമ്മടെ കെട്ടിടത്തിലാ…അതുകൊണ്ട് നമ്മൾ ഒരു ആവശ്യം പറയുമ്പോൾ അവൻ പറ്റില്ലെന്ന് പറയില്ല.”
“ആഹാ…എങ്കിൽ ചേട്ടത്തി തോമാച്ചനോട് ഒന്ന് പറഞ്ഞേക്കാമോ.”
“ഞാൻ പറഞ്ഞേക്കാം ആര്യൻ ധൈര്യമായിട്ട് പൊയ്ക്കോ.”
“ഹാ എങ്കിൽ ശരി ചേട്ടത്തി കാണാം.”
“ഹാ…പിന്നെ ചോദിക്കാൻ മറന്നു…അഹാരം ഒക്കെ എങ്ങനാ ആര്യൻ തന്നെ ഉണ്ടാക്കുമോ?”
“ഹാ ചേട്ടത്തി അത്യാവശം പാചകം ഒക്കെ അറിയാം.”
“കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങി വച്ചിരുന്നു പഴയ പോസ്റ്റ്മാൻ പറഞ്ഞത് അനുസരിച്ച്…ആര്യൻ പറഞ്ഞതുപോലൊക്കെ തന്നെയാണോ അയാള് പറഞ്ഞത് ആവോ…അതൊക്കെ മതിയായിരുന്നോ?”