“ഹഹഹഹ അതാ ചന്ദ്രികേടെ കൈപ്പുണ്യം” എന്ന് പറഞ്ഞുകൊണ്ട് കുട്ടച്ചൻ അകത്തേക്ക് നീങ്ങി “ഒരു സ്ട്രോങ്ങ് ചായ” എന്ന് വിളിച്ചു പറഞ്ഞു.
“ചന്ദ്രികയുടെ കൈപ്പുണ്യം മാത്രം അല്ല മറ്റു പല രുചികളും അറിഞ്ഞു” എന്ന് ആര്യൻ മനസ്സിൽ പറഞ്ഞുകൊണ്ട് മെല്ലെ ഒന്ന് പുഞ്ചിരിച്ചു.
“ഞങ്ങടെ ഈ നാടൊക്കെ ഇഷ്ടപ്പെട്ടോ?”
“പിന്നേ…നന്നായിട്ട്…എന്തായാലും ഞാൻ ഉടനെ തന്നെ ട്രാൻസ്ഫർ വാങ്ങി പോകാൻ ഒന്നും ഉദ്ദേശിക്കുന്നില്ല കുട്ടച്ചാ…”
“ഹാ മതി…അത് മതി…ഹഹഹഹ”
“ഇവിടെ ചായയും പലഹാരങ്ങളും അല്ലാതെ കഴിക്കാൻ മറ്റെന്തെങ്കിലും ഉണ്ടോ കുട്ടച്ചാ?”
“ഉണ്ടല്ലോ ദോശയും ചമ്മന്തിയും…എടുക്കട്ടേ?”
“അയ്യോ ഇപ്പൊ വേണ്ട ഞാൻ ചോദിച്ചന്നെ ഉള്ളൂ…ഊണ് ഉണ്ടോ?”
“ഊണ് മാത്രം നമ്മൾ നേരത്തെ പറഞ്ഞാൽ അവർക്ക് വേണ്ടി മാത്രം തയ്യാറാക്കും.”
“അങ്ങനെയാണെങ്കിൽ എനിക്കിന്നൊരു ഊണ് തയ്യാറാക്കാമോ?”
“പിന്നെന്താ ഉച്ചയ്ക്ക് ഇങ്ങു പോരെ റെഡി ആക്കി വച്ചേക്കാം.”
“ശരി കുട്ടച്ചാ…”
അപ്പോഴേക്കും ചന്ദ്രിക ഒരു ഗ്ലാസ്സ് ചായ കൊണ്ടുവന്ന് ആര്യൻ്റെ മുന്നിൽ കൊണ്ടുവച്ചിട്ട് അവനെ അർത്ഥം വച്ചൊന്ന് നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി. ആര്യൻ ആ ചായ എടുത്ത് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചുണ്ടിലേക്ക് വച്ചു നുകർന്നു.
വീണ്ടും കുട്ടച്ചൻ്റെ ചില ചോദ്യങ്ങൾക്കുള്ള മറുപടി കൊടുത്തുകൊണ്ട് ആര്യൻ ചായ കുടിച്ച് തീർത്ത ശേഷം പോകാനായി തുടങ്ങി. ചന്ദ്രിക ചേച്ചിയെ പ്രതീക്ഷിച്ചെങ്കിലും കാണാത്തത്തുകൊണ്ട് ഉടനെ തന്നെ ചായയുടെയും ഊണിൻ്റെയും പൈസ ഉച്ചക്ക് ഒന്നിച്ച് തരാം എന്ന് കുട്ടച്ചനോട് പറഞ്ഞുകൊണ്ട് അവിടെനിന്നും യാത്ര പറഞ്ഞ് ഇറങ്ങി.
തിരിച്ച് വീട്ടിലേക്ക് നടന്ന ആര്യൻ വഴിയിൽ കൂടി തോമാച്ചൻ്റെ വണ്ടി വരുന്നത് കണ്ട് ഒരു വശത്തേക്ക് വണ്ടിക്ക് പോകാൻ വേണ്ടി മാറി നിന്നു. എന്നാൽ തോമാച്ചൻ ആര്യനെ കാണുകയും വണ്ടി ആര്യൻ്റെ അടുത്തേക്ക് ഒതുക്കി നിർത്താനും ഡ്രൈവറോട് പറഞ്ഞതനുസരിച്ച് അയാൾ വണ്ടി നിർത്തി. ഗ്ലാസ്സ് താഴ്ത്തിയ തോമാച്ചൻ ആര്യനെ അടുത്തേക്ക് വിളിച്ചു.
“ഹാ ആര്യാ സൈക്കിളിൻ്റെ കാര്യം മോളി പറഞ്ഞിരുന്നു. ഞാൻ എന്തായാലും ടൗൺ വരെ പോവാ…പോകുന്ന വഴി അവനെ കണ്ട് കാര്യം പറഞ്ഞേക്കാം.”