തൻ്റെ ശരീര ഭംഗി കണ്ടാസ്വദിക്കുന്ന മോളിയെ കണ്ട് ആര്യൻ ഒന്ന് പുഞ്ചിരിച്ചു. മോളിയും അവനെ നോക്കി ചുണ്ടുകളിൽ ചെറിയൊരു മന്ദസ്മിതം തൂകി.
മോളി ചേട്ടത്തിയെ കണ്ടാൽ ഒരു നാട്ടിൻപുറം അച്ചായത്തി തന്നെ എന്ന് ആരും പറഞ്ഞുപോകും. വെളുത്ത നിറം, ആവശ്യത്തിന് മാത്രം ഉയരം. എന്നാൽ ആവശ്യത്തിൽ കൂടുതൽ ആണോ മറ്റു പലതിനും എന്ന് തോന്നിപ്പോകും വിധം ഉള്ള ശരീരം. ആയകാലത്തെ സിനിമ നടി സീമയുടെ ഒരു സാമ്യത ഒക്കെ എവിടെയോ തോന്നുന്നുണ്ട്. പ്രായം ഏകദേശം ചന്ദ്രിക ചേച്ചിയുടെ അത്ര തന്നെയോ അല്ലെങ്കിൽ ഒന്നോ രണ്ടോ വയസ്സ് കൂടുതലോ കാണുമായിരിക്കും. എപ്പോഴും സാരി ആണ് വേഷം എന്ന് തോന്നുന്നു. ആര്യൻ മനസ്സിൽ കരുതി.
“പോകാം ചേട്ടത്തി.” ആര്യൻ പുറത്തെ ലൈറ്റ് അണയ്ക്കാതെ ബാക്കി ഉള്ള സ്വിച്ച് എല്ലാം ഓഫ് ചെയ്തുകൊണ്ട് കതകും പൂട്ടി ഇറങ്ങി.
“വന്നു കേറിയപ്പോ തന്നെ ഞാൻ ഒരു ബുദ്ധിമുട്ടായി അല്ലേ ചേട്ടത്തി.”
“ഏയ് ക്ഷീണം കൊണ്ടല്ലേ സാരമില്ല…ഇനി ബുദ്ധിമുട്ടാകാതെ നോക്കിയ മതി ഹഹ.”
“ഹഹഹാ…തോമാച്ചൻ വന്നില്ലേ?”
“അച്ചായൻ വന്നു അവിടെയുണ്ട്…ആര്യനെയും കാത്തിരിക്കുവാണ്.”
“ആഹാ അതുശരി.”
ഗേറ്റ് കടന്ന് വീടിന് മുന്നിൽ എത്തിയപ്പോൾ കാർ പോർച്ചിൽ രണ്ടായിരത്തൊന്ന് മോഡൽ ബെൻസ് സി ക്ലാസ് കിടക്കുന്നത് ആര്യൻ്റെ ശ്രദ്ധയിൽ പെട്ടു. ഈ നാട്ടിൽ വന്ന് ബസ്സ് ഇറങ്ങിയതിന് ശേഷം സൈക്കിൾ അല്ലാതെ കാണുന്ന ആദ്യത്തെ വണ്ടി. ആര്യൻ മനസ്സിൽ ചിന്തിച്ചു.
ആര്യൻ മോളിയുടെ പിന്നാലെ അവരുടെ വീടിനകത്തേക്ക് കയറിയതും ഹാളിൽ ടിവി കണ്ടുകൊണ്ട് ഇരുന്ന തോമാച്ചൻ എഴുന്നേറ്റ് ആര്യന് കൈ കൊടുത്തുകൊണ്ട് സോഫയിലേക്ക് ഇരിക്കാൻ പറഞ്ഞു.
ആര്യനു തൊട്ടുമുമ്പുണ്ടായിരുന്ന പോസ്റ്റ്മാൻ മുഖേന വഴി തന്നെയായിരുന്നു അവൻ തോമാച്ചൻ്റെ വീട് താമസിക്കാൻ ആയി തരപ്പെടുത്തിയത്. അതുകൊണ്ട് തന്നെ തോമാച്ചനോട് ഇതിന് മുൻപ് ആര്യൻ സംസാരിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല.
കാണുമ്പോൾ തന്നെ ഒരു പ്രതാപി അല്ലെങ്കിൽ ജന്മി എന്നൊക്കെ തോന്നും വിധം ഒരു ആറടി പൊക്കവും കട്ടി മീശയും ഒക്കെ ഉള്ള ഒരു മനുഷ്യൻ എന്നാൽ പെരുമാറ്റത്തിൽ വളരെ എളിമ ഉള്ള ഒരു നല്ല മനസ്സിനുടമ ആണ് തോമാച്ചൻ എന്ന് ആര്യന് ഒരു പത്ത് മിനുട്ട് കൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പമുള്ള സംഭാഷണത്തിൽ നിന്നും മനസ്സിലായി.