അധികം ഒന്നും സംസാരിക്കാതെ ഇരുവരും വേഗം നടന്നുകൊണ്ട് വീടെത്തി.
“ബ്ലൗസിൻ്റെ കാര്യം മോളി ചേച്ചിയോട് ഒന്ന് പറഞ്ഞേക്കണേടാ.”
“ശരി ചേച്ചി പറഞ്ഞേക്കാം.”
“ഹാ പിന്നെ ഒരു പുസ്തകം എടുത്ത് തരാമോടാ എനിക്ക് കൊണ്ടുപോകാൻ?” വീടിന് മുന്നിൽ എത്തിയ ശേഷം ശാലിനി ചോദിച്ചു.
“ചേച്ചി വന്ന് ഏതാ വേണ്ടതെന്ന് വച്ചാൽ നോക്കി എടുത്തോ” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അകത്തേക്ക് കയറി.
വാതിൽ തുറന്ന ശേഷം ഇരുവരും മുറിയിലേക്ക് കയറിയിട്ട് മേശയിൽ ഇരിക്കുന്ന പുസ്തകങ്ങൾ ഓരോന്നായി എടുത്ത് നോക്കി. അതിൽ നിന്നും പെരുമ്പടവം ശ്രീധരൻ്റെ “ഒരു സങ്കീർത്തനം പോലെ” എന്ന പുസ്തകം എടുത്തുകൊണ്ട് ശാലിനി “ഇത് മതി” എന്ന് പറഞ്ഞു.
അതൊന്ന് വാങ്ങി നോക്കിയ ആര്യൻ്റെ മനസ്സിലേക്ക് ദസ്തയേവ്‌സ്കിയുടെയും അന്നയുടെയും അനർഘമായ പ്രണയത്തിൻ്റെ സൗന്ദര്യം ഒഴുകിയെത്തി. പെട്ടെന്ന് അതൊക്കെ ഒന്ന് ഓർത്തെടുത്ത ശേഷം പുഞ്ചിരിച്ചു കൊണ്ട് പുസ്തകം നീട്ടി ശാലിനിയോട് “എടുത്തോ” പറഞ്ഞു.
ശാലിനി അത് വാങ്ങിക്കൊണ്ട് “എങ്കിൽ ഞാൻ പോവാ” എന്ന് പറഞ്ഞ് ആര്യൻ്റെ കണ്ണുകളിൽ നോക്കി രണ്ടുനിമിഷം അനങ്ങാതെ നിന്നു. ആര്യനും അവളുടെ കണ്ണുകളിലേക്ക് നോക്കി തല ആട്ടുക മാത്രം ആണ് ചെയ്തത്.
ശാലിനി വേഗം തന്നെ പുസ്തകവുമായി അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി. അവൾ ഗേറ്റും കടന്നു പോകുന്നതും നോക്കി ആര്യൻ വാതിൽപ്പടിയിൽ നിന്നു.
ചന്ദ്രികയോട് തനിക്ക് കാമം മാത്രം ആണ് ഉടലെടുത്തതെങ്കിൽ ശാലിനിയോട് തനിക്ക് കാമത്തിനൊപ്പം തന്നെ എന്തോ ഒരു സ്നേഹവും ഉണ്ടെന്ന വസ്തുത ആര്യൻ മനസ്സിലാക്കി. എന്നാൽ അതൊരിക്കലും ഒരു പ്രേമം ഒന്നും അല്ല എന്നും അവന് ബോധ്യം ഉണ്ടായിരുന്നു. എന്തായാലും ശാലിനിയോടുള്ള ആഗ്രഹം അവൻ്റെ മനസ്സിൽ കൂടി വന്നതേയുള്ളൂ.
സമയം പന്ത്രണ്ട് ആവാൻ പത്ത് മിനുട്ട് കൂടി. ആര്യൻ വാച്ചിലേക്ക് നോക്കിയ ശേഷം അതഴിച്ച് മേശപ്പുറത്ത് വച്ചു.
മോളി ചേട്ടത്തിയോട് ബ്ലൗസിൻ്റെ കാര്യം ചെന്ന് പറഞ്ഞേക്കാം കൂടെ തോമാച്ചൻ സൈക്കിളിൻ്റെ കാര്യം വല്ലതും പറഞ്ഞോ എന്നും ചോദിക്കാം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ആര്യൻ അവിടേക്ക് പോകാൻ ഇറങ്ങി.