രതി [ചെമ്പകം]

Posted by

സന്ധ്യ പൂർണമായും മയങ്ങിയിരിക്കുന്നു…. ഒന്നുകൂടെ സുന്ദരിയായ കമതിപുരയെ ഒന്ന് നോക്കി പുറകെ നിരഞ്ജനും…. ഉള്ളിലേക്ക് കയറിയതും പുറത്ത് അത്യാവശ്യം കൈക്കരുത്തുള്ള രണ്ടുപേർ നിരന്നു….

 

 

ഇതുതന്നെയായിരുന്നു ഞാനറിഞ്ഞ കമതിപുരയും…. മനോഹരമായ താമരപുഷ്പങ്ങൾ നിറഞ്ഞ, അപകടകാരിയായ വള്ളിപ്പടർപ്പുകൾ നിറഞ്ഞ കയം… വീണുപോയാൽ ചിലപ്പോ കരകയറിയെന്ന് വരില്ല…..

 

 

 

“സർ… മണിക്കൂറിന് നാലായിരം സർ….”കലിദ് നിരഞ്ജനെ നോക്കി കറപുരണ്ട പല്ലുകൾ കാട്ടി ചിരിച്ചു….

 

 

അകത്തളങ്ങളിലെ മുറികളിൽ നിന്നും വേശ്യാലയത്തിന്റെ പൊട്ടിച്ചിരികൾ ഉയർന്നു…. നിരഞ്ജന്റെ ഉള്ളിൽ വീണ്ടും കൗതുകം പെരുകി…

 

അയാൾ പോക്കറ്റിൽ നിന്നെടുത്ത പേഴ്‌സ് തുറന്ന് രണ്ടായിരത്തിന്റെ നാല് നോട്ടുകൾ എടുത്ത് മടക്കി കലിദിന്റെ ഷർട്ട്‌ പോക്കറ്റിൽ തിരുകി…

 

“രണ്ട് മണിക്കൂർ…”

 

 

 

“ശരി സർ”….ജാക്ക്പോട്ട് അടിച്ചപോലെ കലിദിന്റെ കണ്ണുകൾ തിളങ്ങി…. അയാൾ നിരഞ്ജനെയും കൂട്ടി പടികൾ കയറി മറ്റൊരു വിശാലമായ മുറിയുടെ മുമ്പിൽ വന്നുനിന്നു….

 

 

“പേഴ്സും മൊബൈലും തന്നിട്ട് അകത്തേക്ക് കയറിക്കോ സർ… രണ്ട് മണിക്കൂർ കഴിഞ്ഞ് ഞാൻ വിളിക്കാം….”

 

 

 

“പേഴ്സും മൊബൈലും എന്തിനാ?….”

 

 

“അത് ഇവിടത്തെ ലോ ആണ് സർ….ഹിഹി”…കാലിദ് പല്ലിളിച്ച് കാണിച്ചു…

 

 

കമതിപുര മനോഹരമായൊരു അപകടമാണ്‌….ശ്രദ്ധിച്ചില്ലെങ്കിൽ തിളക്കമാർന്ന  കണ്ണുകൾക്ക് മുന്നിൽ വീണേക്കാം…. ചിരിച്ച മുഖത്തോടെ അവർ നിന്റെ ജീവൻ എടുക്കും…

 

 

മറ്റൊന്ന് കമതിപുരയിലെ വേശ്യാലയങ്ങളെ ഞാൻ പാതാളത്തോട് ഉപമിക്കുകയാണ്…. ഒരിക്കൽ നിങ്ങൾ അവിടേക്ക് കടന്നാൽ കയറിയതുപോലെ തിരികെ വരാൻ കഴിയില്ല…. നിന്നെ അവർ കൊള്ളയടിക്കും….അഗാധത്തിന്റെ ആഴങ്ങളിലിട്ട് വേശ്യകൾ നിന്റെ ശരീരം പങ്കിടും…അതുകൊണ്ടുതന്നെ വേശ്യാലയങ്ങളിലേക്ക് കടക്കുമ്പോ വേശ്യകളെ വാങ്ങാൻ മാത്രമുള്ള പണം കൈയിൽ കരുതുക…. അവർ പറയുന്നതൊക്കെ അനുസരിക്കുക….

 

 

അവസാനമായി ഒന്നുകൂടെ…. കമതിപുര കേവലം ഒരു നാട് മാത്രല്ല…. അത് ഒരുകൂട്ടം വേശ്യകളുടെ, അതിനുമപ്പുറം വേശ്യകളെ വിറ്റ് ജീവിക്കുന്ന ഒരുകൂട്ടം നികൃഷ്ട ജീവികളുടെ ലോകമാണ്….

 

 

 

 

 

കഠിനമായ നിശ്വാസത്തോടുകൂടി നിരഞ്ജൻ അരയിൽ തിരുകിയിരുന്ന തോക്ക് പുറത്തേക്ക് എടുത്തു…. പ്രതീക്ഷിക്കാത്തതെന്തോ കണ്ടതുപോലെ കലിദ് വെട്ടിവിറച്ചു….

Leave a Reply

Your email address will not be published. Required fields are marked *