“കലിദ്…. ചോദിച്ച പണം ഞാൻ തന്നു…. അടുത്ത രണ്ടുമണിക്കൂർ ദയവായി ശല്യം ചെയ്യരുത്…”
അയാളെ ഒഴിവാക്കി വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ നിരഞ്ജന്റെ ശരീരം ഒരുവേള അകത്തെ കാഴ്ചക്കണ്ട് തണുത്തുമരവിച്ചു….
വലിയൊരു കട്ടിലിൽ തന്നെ വശ്യതയോടെ നോക്കി കിടക്കുന്നൊരു പെൺകുട്ടി….ഒരു കുഞ്ഞുപാവാടയും, മുൻഭാഗം കൂട്ടിക്കെട്ടിയ ചെറിയ ഷർട്ടും ധരിച്ചൊരു വശ്യസുന്ദരി…
ഉടവുകൾ ഇല്ലാത്ത അവളുടെ ഓരോ ശരീര അവയവങ്ങളിലേക്കും നിരഞ്ജന്റെ കണ്ണുകൾ ഇഴഞ്ഞുനടന്നു….
“ഇങ്ങനെ വെറുതെ നോക്കി നിൽക്കാതെ… അടുത്തേക്ക് വരൂ….”….
അവൾ തന്റെ സ്വരൂപത്തിലേക്ക് തിരിയുകയായിരുന്നു… തന്നെ വിലക്ക് എടുത്ത യജമാനനെ കഴിവതും കാമലീലകളിലൂടെ തൃപ്തിപ്പെടുത്താൻ അവൾ തിരക്കുകൂട്ടി….
വാതിൽ അടച്ച് തിരിഞ്ഞ നിരഞ്ജൻ കൈയിൽ ഉണ്ടായിരുന്ന തോക്ക് മേശയിൽ ഭദ്രമായി വച്ചു… അറയുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന പെർഫ്യൂമിന്റെ വാസന ആസ്വദിച്ചുകൊണ്ട് അവൻ ആ പെൺകുട്ടിയുടെ അരികിലായി മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു….
അയാളുടെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നും കാണാത്തതിനാൽ ആവാം പെൺകുട്ടി അത്ഭുതത്തോടെ അവനെ നോക്കി…. ശ്രദ്ധ ക്ഷണിക്കാൻ എന്നോണം അവളൊന്ന് മുരടനക്കി….നിരഞ്ജൻ തലചരിച്ച് അവളെനോക്കി…
“Ooh yeah yeah….എന്താ നിന്റെ പേര്…”
“ബർഘ…. എന്താ തന്റെ പേര്?….”
“നിരഞ്ജൻ”
“ഓഹ്… പോലിസ് ആണോ?”
“ഏയ് അല്ല…”
“കൈയിൽ തോക്ക് ഒക്കെ കണ്ടപ്പോ ഞാൻ കരുതി പോലിസ് ആകുമെന്ന് ”
“ഹ്മ്മ്….”
ഒരു മൂളലോടെ നിരഞ്ജൻ വീണ്ടും പഴയപടി മുകളിലെ ഫാനിലേക്ക് നോക്കി കിടന്നു….
എന്നെ തേടി വന്നവരുടെയൊന്നും കണ്ണുകളിൽ ഞാൻ ഇയാളുടെ ഈ ഭാവം കണ്ടിട്ടില്ല….നിസംഗതയോ അതോ ഇയാൾക്ക് തന്നോട് ഒന്നും തോന്നുന്നില്ലേ… ചമ്രംപടിഞ്ഞിരുന്ന് ബർഘ ആലോചിച്ചു….