റോക്കി [സാത്യകി]

Posted by

അവളോട് എങ്ങനെ വീണ്ടും സംസാരിക്കും എന്ന് ഞാൻ ആലോചിച്ചു. ക്ലാസ്സിൽ ആരുമായും അവൾക്ക് കമ്പനി ഇല്ലാത്തത് കൊണ്ട് നേരിട്ട് തന്നെ മുട്ടേണ്ടി വരുമെന്ന് ഉറപ്പായി. രാഹുൽ തെണ്ടി അവളുടെ കാര്യത്തിൽ ഒരു സഹായവും ചെയ്യുമെന്ന് തോന്നുന്നില്ല. അവനെ എങ്ങനെ എകിലും മനസ് മാറ്റണം. ഇന്റർവെൽ ന് വെറുതെ ഞാൻ അവന് പഫ്സും നാരങ്ങ വെള്ളവും വാങ്ങിച്ചു കൊടുത്തു. അത് എന്തിനാണ് എന്ന് അറിയാതെ അവൻ മുണുങ്ങി.

തിരിച്ചു ക്ലാസ്സിലേക്ക് വരുന്ന വഴിയാണ് രാഹുലിനെ കുറച്ചു സീനിയർ പിള്ളേർ വിളിച്ചത്. അവന് അത്യാവശ്യം കമ്പനി എല്ലാ ഡിപ്പാർട്മെന്റ്ലും ഉണ്ട്. അതിനിടയിൽ ആണ് ആ കൂട്ടത്തിൽ ഒരുത്തനു എന്റെ എയർ പിടിച്ചുള്ള നിപ്പൊന്നും ഒട്ടും സുഖിച്ചില്ല. ഞാൻ കേൾക്കെ തന്നെ അവൻ രാഹുലിനോട് ചോദിച്ചു

‘ഏതാടാ ഈ അമ്മാവൻ വയസ്സ് കാലത്ത് കോളേജിൽ.. നിന്റെ ഫ്രണ്ട് ആണോ?

 

‘നിന്റെ അമ്മായിയോട് ചോദിച്ചു നോക്ക് ആരാണെന്ന് പറഞ്ഞു തരും ‘

ഒറ്റ നിമിഷം കൊണ്ട് തന്നെ അവനുള്ള മറുപടി വീണു കഴിഞ്ഞിരുന്നു. ഏണി ചാരാൻ വരുന്നവന്റെ കൂതിയിൽ ആണി അടിക്കുന്ന ശീലത്തിനു മാത്രം ഇത്രയും പ്രായം എത്തിയിട്ടും മാറ്റം ഉണ്ടായിരുന്നില്ല. പെട്ടന്നുള്ള എന്റെ മറുപടിയിൽ ചൂളി പോയ ആ സീനിയർ കുമാരൻ എന്റെ അടുത്തേക്ക് വലിയ റോൾ കളിച്ചു വന്നു. വന്ന ഉടനെ എന്റെ നെഞ്ചിൽ ഒരു തള്ളാണ് അവൻ വച്ചു തന്നത്. ആ കൈ തട്ടി മാറ്റി അപ്പൊ തന്നെ ദേഹത്ത് തൊട്ട് കളി വേണ്ടെന്ന് ഞാൻ വാണിങ് കൊടുത്തു. അപ്പോളേക്കും ആളുകൾ ഒക്കെ ചുറ്റും കൂടിയിരുന്നു. എന്റെ ക്ലാസ്സിലെ കുറച്ചു പിള്ളേർ ആ ഭാഗത്തു തന്നെ ഉണ്ടായിരുന്നു. ഗോകുലും അജയുമൊക്കെ ഇടക്ക് കയറിയതോടെ അടിക്കാൻ വന്ന പ്ലാൻ അവൻ വിട്ടെന്ന് തോന്നി. പക്ഷെ അവന്റെ നാക്ക് അടങ്ങി ഇരിക്കുന്നുണ്ടായിരുന്നില്ല. ആ ബഹളത്തിന്റെ ഇടയിൽ അവൻ പറഞ്ഞത് പലതും എനിക്ക് മനസിലായില്ല. എന്തോ വലിയ വെല്ലുവിളി പോലെ അവനെന്തോ തൊലിക്കുന്നത് കേട്ട് ടെമ്പർ തെറ്റി ഞാൻ എല്ലാവരെയും തള്ളി മാറ്റി അവന്റെ മുന്നിലേക്ക് ചെന്ന്. അവനാണോ അവന്റെ കൂടെ നിന്നവൻ ആണോ എന്നുറപ്പില്ല ഒരടി എന്റെ ചെവിയുടെ സൈഡിലൂടെ മൂളി പോയി. അമ്മായിക്ക് പറഞ്ഞതിലും സ്പീഡിൽ ആയിരുന്നു ഇത്തവണ എന്റെ മറുപടി. ആഞ്ഞൊരു അടി അവന്റെ തല നോക്കി കൊടുത്തു. “പടക്കെ” എന്ന ആ ശബ്ദം അവിടെയാകെ മുഴങ്ങി കേട്ടു. അടി കൊണ്ട് അവൻ ഒന്ന് പിന്നോട്ട് മാറി. രണ്ട് കൂട്ടരെയും പിടിച്ചു മാറ്റാൻ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ പ്രശ്നങ്ങൾ അവിടെ ഉണ്ടായില്ല. കൂടെയുള്ളവർ അവനെ തള്ളി മാറ്റി കൊണ്ട് പോകുന്നതിനിടയിലും അവൻ എന്നെ വൈരാഗ്യത്തോടെ തല തടവി നോക്കുന്നുണ്ടായിരുന്നു. നല്ല വേദന കാണും തലക്ക്, അതുറപ്പാണ്!

Leave a Reply

Your email address will not be published. Required fields are marked *