റോക്കി [സാത്യകി]

Posted by

‘നിനക്ക് ക്ലാസ്സ്‌ ഇല്ലേ ലാസ്റ്റ് പീരീഡ്? ഞാൻ തിരിഞ്ഞു നോക്കാതെ അവളോട് ചോദിച്ചു. തിരിഞ്ഞു നോക്കാതെ ഞാൻ എങ്ങനെ അവളെ കണ്ടു പിടിച്ചെന്ന് ഓർത്ത് അവൾക്ക് അത്ഭുതം തോന്നി കാണണം.

‘എന്നെ എങ്ങനെ കണ്ടു. ഞാൻ വരുന്നത്..? പുറകിലൂടെ വന്നു പേടിപ്പിക്കാം എന്ന് കരുതിയതാ ‘ അവൾ ഒരു കൊച്ചു കുട്ടിയുടെ നിരാശയോടെ പറഞ്ഞു

‘ഞാൻ കണ്ടില്ല.. നീ വരുന്ന ശബ്ദം കേട്ടു ‘

‘പക്ഷെ അത് ഞാനാണെന്ന് എങ്ങനെ മനസിലായി. ക്ലാസ്സ്‌ ഇല്ലാഞ്ഞ കാര്യം അറിയില്ലല്ലോ ചേട്ടന് ‘

‘നീ അമ്പത് മീറ്റർ ദൂരെ നിന്നാലും നിന്റെ സ്പ്രേയുടെ സ്മെൽ എനിക്ക് കിട്ടും ‘

‘സ്പ്രേയോ..? അതിന് ഞാൻ സ്പ്രേ ഒന്നും അടിക്കാറില്ലല്ലോ..? ഇഷാനി ഒന്നും മനസിലാകാത്ത പോലെ എന്നോട് ചോദിച്ചു

‘നീ സ്പ്രേ അടിച്ചിട്ടില്ലേ. സത്യം പറ ‘

‘സത്യം ഞാൻ അടിച്ചിട്ടില്ല..!

‘എങ്കിൽ വല്ല അത്തറും ഉണ്ടോ..? ഹെയർ ജെൽ..? അതോ തുണി മുക്കുന്ന ഡീറ്റെർജന്റ് വല്ലതും ‘

‘അതൊന്നും ഇല്ല ചേട്ടന് തോന്നിയതാ ‘

‘അല്ലന്നേ.. നീ അടിത്തിരിക്കുമ്പോ എനിക്ക് ആ സ്മെൽ കിട്ടാറുണ്ട്. അതല്ലേ നിന്നെ കാണാതെ നീ വരുന്നത് ഞാൻ അറിഞ്ഞേ ‘

‘ഞാൻ ഇതൊന്നും യൂസ് ചെയ്യാറില്ല പിന്നെ എങ്ങനെ ആ..? ഇനി വിയർത്തിട്ട് നാറുന്ന വല്ലോം ആണോ ‘ ഇഷാനി ഒരു വല്ലായ്മയോടെ കൈ പൊക്കി വിയർപ്പ് ഉണ്ടോ എന്ന് നോക്കി

‘എന്റെടി അതൊന്നും അല്ല. നല്ല സ്മെൽ ആയോണ്ടല്ലേ സ്പ്രേ ആണോന്ന് ചോദിച്ചത്.. പിന്നെ അതിനി എന്ത് തേങ്ങ ആണോ..?

എന്തായാലും ആ ഗന്ധത്തിന്റെ ഉറവിടം അപ്പൊ ഞങ്ങൾക്ക് രണ്ടാൾക്കും മനസിലാക്കാൻ സാധിച്ചില്ല. ഞങ്ങളുടെ വർത്താനത്തിന് ഇടയിലേക്ക് ഫൈസി പെട്ടന്ന് കടന്ന് വന്നു. പ്രാക്ടീസ് നായി ഗ്രൗണ്ടിലേക്ക് വരുന്ന വഴി എന്നെ കണ്ടു അവിടേക്ക് വന്നതാണ്

‘അല്ല ഇത് നമ്മുടെ കൊറോണ ചേച്ചി അല്ലെ. മാസ്ക് ഒക്കെ ഊരി കളഞ്ഞോ? ഫൈസി വന്ന ഉടൻ ഇഷാനിയോട് ആണ് സംസാരിച്ചത്. അവൾ ചെറുതായ് ഒന്ന് അസ്വസ്‌ഥയായി. എന്നോട് പൂർണമായും അടുത്ത് തുടങ്ങി എങ്കിലും ഇപ്പോളും മറ്റുള്ളവരോട് അവൾക്ക് ഒരു പേടിയും അകൽച്ചയും ഒക്കെ ഉണ്ടായിരുന്നു. ആഷിക്കും രാഹുലുമാണ് അവൾ ഇതിനിടക്ക് കുറച്ചെങ്കിലും അടുത്തു എന്ന് തോന്നിയവർ. അവൾ മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ ഞാൻ തന്നെ അവൾക്ക് വേണ്ടി സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *