റോക്കി [സാത്യകി]

Posted by

‘അതൊക്കെ ഊരി ദൂരെ എറിഞ്ഞു ‘

‘ഇഷാനി എന്നാ ഒന്നും മിണ്ടാത്തത്. ഞാൻ അന്ന് ചൂടായത് ഓർത്തു ഇപ്പോളും പിണക്കം ആണോ? ഫൈസി തന്റെ പേര് ഓർമിച്ചത് ഇഷാനിയെ ഞെട്ടിച്ചു. അന്നത്തെ ഞങ്ങളുടെ ചൂടാകൽ നാടകത്തിനു ശേഷം അവർ ഇപ്പോളാണ് തമ്മിൽ കാണുന്നത്. ഫൈസി എന്റെ സുഹൃത്തായ കൊണ്ട് ഞാൻ പറഞ്ഞു അറിവ് ആയെന്ന് ഇഷാനി കരുതി കാണും. ‘പിണക്കം ഒന്നുമില്ല ‘ ഇഷാനി പതിഞ്ഞ സ്വരത്തിൽ മറുപടി കൊടുത്തു. കുറച്ചു ദിവസം കൂടി ഇപ്പോളാണ് അവളുടെ പതിഞ്ഞ ശബ്ദം കേൾക്കുന്നത്.ഇത്രയും ദിവസം അവളെന്നോട് സാധാരണ രീതിയിൽ ആയിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇഷാനിയിൽ നിന്നും ഫൈസി എന്റെ വിരലിലേക്ക് ശ്രദ്ധ പതിപ്പിച്ചു. ‘റോക്കി ഭായ് ഇതിത് വരെ ഉണങ്ങിയില്ലേ. വാ നമുക്കൊരു റൗണ്ട് ഇറങ്ങാം ‘

‘രണ്ട് ദിവസം കഴിയട്ടെ ‘

‘ദേ ഇങ്ങനെ മടിപിടിച്ചു ഇരിക്കരുത്. നിങ്ങളെ നമ്മൾ കോളേജ് ടീമിൽ ഇറക്കാൻ പ്ലാൻ ഉണ്ട് ‘

‘എന്നെ ഒന്നും ഇറക്കാതെ നീ നല്ല പോലെ കളിക്കുന്ന പിള്ളേരെ ഇറക്കാൻ നോക്ക്.’

‘നിങ്ങൾ അടിപൊളി കളിയായ കൊണ്ടല്ലേ ഇറക്കാം എന്ന് പറഞ്ഞത്. ഇത്തവണ എങ്കിലും നമുക്ക് യൂണിവേഴ്സിറ്റി കപ്പ് അടിക്കണം ‘

‘കപ്പ് അടിക്കണം എങ്കിൽ നീ ഫ്രണ്ട്ഷിപ്പ് മാറ്റി നല്ലപോലെ കളിക്കുന്നവരെ ഇറക്കണം. രാഹുൽ പോലെ മിഡ്‌ കണ്ട്രോൾ ചെയ്തു കളിക്കുന്ന ആരെങ്കിലും ഇപ്പോളത്തെ ടീമിൽ ഉണ്ടോ..? എന്നിട്ട് കളി വരുമ്പോ അവൻ സബ് ‘ ഞാൻ സീരിയസ് ആയാണ് പറഞ്ഞത്. അത് ഫൈസിക്കും പിടികിട്ടി.

‘എടാ അവന്റെ പൊസിഷൻ നിഖിൽ അല്ലെ കളിക്കുന്നെ. അത്കൊണ്ടാണ് അവൻ സബ് ആകുന്നത്. അവൻ കിണ്ണൻ പ്ലയെർ ആണെന്ന് എനിക്കറിയില്ലേ ‘

‘നിഖിൽ ആണോ അവനാണോ ബെറ്റർ എന്ന് നിനക്ക് തോന്നിയിട്ടുള്ളത്. സീനിയർ ആയത് കൊണ്ടും കുറച്ചു പ്രമുഖൻ ആയത് കൊണ്ടുമല്ലേ നീ രാഹുലിന് പകരം അവനെ ടീമിൽ ഇടുന്നത് ‘

‘എടാ ഞാൻ ഒറ്റക്ക് ഒന്നുമല്ല ടീമിടുന്നത്. പിന്നെ അവൻ ലാസ്റ്റ് ഇയർ അല്ലെ. രാഹുലിന് ഒരു വർഷം കൂടി ഇല്ലേ.’

Leave a Reply

Your email address will not be published. Required fields are marked *