ചതികുഴികൾ 2 [Mallu Story Teller]

Posted by

” ഗ്രാ……… മനൂ … ഓടി വാടാ… ” ഒരലർച്ചയോടെ അവൻ തല പൊതി പിടിച്ച് പിറകിലേക്ക് പതിച്ചു. രമ്യയുടെ കൈയ്യിൽ ഇരുന്ന ട്രൈപൊട് 3 തവണ കൂടെ വായുവിൽ ഉയർന്ന് പൊങ്ങി രാഹുലിന്റെ വലത് കാലിന്റെ ചിരട്ടയിലും വലതു കൈയിലും ഇടത് കൈയിലും വന്നു പതിച്ചു… അവളുടെ കൈയ്യിൽ നിന്നും ട്രൈപോട് നിലത്ത് വീണു.

“ഇനി ഒരിക്കലും ഒരു പെണ്ണിന്റെ നേരെ നീ കൈ പൊങ്ങരുത് നായേ…”

വേദന കൊണ്ട് ഒരു പുഴുവിനെ പോലെ പിടയുന്ന രാഹുലിനെ നോക്കി സംതംഭിച്ചു നിന്ന ഫർവാനയുടെ കൈ പിടിച്ചു …

“വാ “വേഗത്തിൽ തന്നെ വാതിലിൽ ഇരുന്ന താക്കാൽ എടുത്ത് പുറത്ത് കടന്ന് അടുത്ത മുറിയിൽ കയറി പതുങ്ങിയിരുന്നു.

മുകളിലെ നിലവിളി കേട്ട് താഴേ നിന്നും മനു ഓടി വന്നു റൂമിൽ കയറിയതും രമ്യ അടുത്ത മുറിയിൽ നിന്നും പുറത്ത് വന്ന് ശരവേഗത്തിൽ മനുവും രാഹുലും ഉള്ള റൂം പുറത്ത് നിന്നും അടച്ച് താക്കോൽ ഇട്ട് ലോക്ക് ചെയ്യ്ത് ഫർസാനയേയും കൊണ്ട് താഴേക്ക് ഓടി. മനു തിരിഞ്ഞ് നോക്കും മുൻപേ വാതിൽ അടഞ്ഞ് കഴിഞ്ഞിരുന്നു.. വേഗത്തിൽ തന്നെ വസ്ത്രം മാറി അവർ ഓടി പ്രധാന വാതിൽ തുറന്ന് വീടിന്റെ പുറത്തേക് കടന്ന് വാതിൽ പുറത്ത് നിന്നും അടച്ചു ….

കുറച്ചധികം നേരം അവരുടെ മനസ്സിൽ നിർത്താതെ കത്തിജ്വലിച്ചിരുന്ന തീ ജ്വാലകളെ കെടുത്തി കളയാൻ തക്ക പാകമുള്ള കോരി ചൊരിയുന്ന മഴയത്ത് രമ്യ ഫർസാനയുടെ കൈ മുറുക്കെ പിടിച്ചു കൊണ്ട് ഗേറ്റ് തുറന്നു റോഡിലേക്ക് ഓടി ….

ആദ്യം കണ്ട ഓട്ടോറിക്ഷക്ക് തന്നെ കൈ കാണിച്ച് അവർ അതിൽ കയറി. മഴ പെയ്തു കൊണ്ടിരുന്നു. യാത്രകിടയിൽ അവർ ഒന്നും പരസ്പരം മിണ്ടിയില്ല.. കുറച്ച് ദൂരം കഴിഞ്ഞ് വീട് എത്താറായപ്പോൾ രമ്യ പയെ ഫർസാനയുടെ തോളിൽകൈ വെച്ച് പറഞ്ഞു:

“പാച്ചി…സോറി… ഞാൻ കാരണം….” പറഞ്ഞ് തീരും മുൻപേ അവളുടെ കൈ ഫർസാന ശക്തിയോടെ തട്ടി കളഞ്ഞു മുഖം തിരിച്ചിരുന്നു. രമ്യ അവളെ നോക്കി നിശ്ചലയായി ഇരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കി. തൊണ്ടയിൽ വേദന അനുഭവപ്പെട്ടു. കുട്ടിക്കാലം മുതൽ ഒന്നിച്ച് വളർന്ന അവർക്കിടയിൽ ഇത്തരത്തിൽ ഒരു സംഭംവം ആദ്യമായാണ്. ഫർസാന നേരിട്ടിരുന്ന എല്ലാ പ്രശ്നങ്ങളും തന്റേടത്തോടെ ആരേയും കൂസാതെ പരിഹരിച്ചിരുന്ന രമ്യയ്ക്ക് തന്റെ കണക്ക് കൂട്ടലുകൾ പിഴച്ച് പോയ ആദ്യത്തെ ദിവസമായിരുന്നു ഇന്ന്. ആ വീട്ടിൽ വെച്ച് നേരിടേണ്ടി വന്ന പീഡനങ്ങളേക്കാൾ കൂടുതൽ അവൾക്ക് വേദന നൽക്കിയത് കൂട്ടുക്കാരിയുടെ ഈ പെരുമാറ്റം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *