“പാച്ചീ … ഞാൻ… ” വാക്കുകൾക്കായി അവൾ പരതി.
“നീ ഇനി എന്നോട് മിണ്ടരുത്. നിന്റെ എടുത്ത് ചാട്ടം ആണ് എല്ലാത്തിനും കാരണം… നമ്മുടെ വീഡിയോസ് ആ മൊബൈലിൽ ഉണ്ടാവും, പോരത്തതിന് അയാൾ ചത്ത് പോയാല്ലോ ?…..” ഫർസാന പയ്യെ പറഞ്ഞ് തലക്ക് കൈ കൊടുത്ത് ഇരുന്നു. ഓട്ടോറിക്ഷക്കാരൻ ഇവരുടെ സംസാരം ശ്രദ്ധിക്കുന്നണ്ടായിരുന്നു. രമ്യ അവൾക്ക് മറുപടി പറയാൻ തുനിഞ്ഞപ്പോഴേക്കും ഓട്ടോക്കാരൻ ചോദിച്ചു:
“എന്തെങ്കിലും പ്രശ്നം ഉണ്ടോ? മക്കളെ ?” അവർ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. ഓട്ടോക്കാരൻ തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ രമ്യ മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.
വീടിന് മുന്നിൽ ഒട്ടോ നിരത്തിയപ്പോൾ രമ്യ വാച്ചിൽ സമയം നോക്കി … 8 മണി കഴിഞ്ഞിരിക്കുന്നു. മഴ കുറഞ്ഞ് ചാറ്റൽ ആയി മാറിയിട്ടുണ്ട്. പൈസ കൊടുത്ത് പുറത്തേക്ക് ഇറങ്ങി വീട്ടിലേക്ക് നോക്കിയപ്പോൾ ഇറയത്ത് എല്ലാവരും കൂടിയിട്ടുണ്ട്, മൈമൂന, രാധ, ദിവാകരൻ, തസ്നി, നാസർ ….
അവർ പഴയ ഇരുമ്പ് ഗേറ്റ് തുറന്നു അകത്ത് കയറിത് കണ്ട ദിവാകരന്റെ മുഖക്ക് ആശ്വാസത്തിന്റെ ചിരി തെളിഞ്ഞു.
“ദേ കുട്ടികൾ വന്നു…”
മൈമൂന ഓടി വന്ന് ഫരസാനയുടെ കൈയിൽ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി ….
“എവിടെ ആയിരുന്നെടി ഇത്രയും നേരം… ഞങ്ങൾ ഇവിടെ തീ തിന്നുകയായിരുന്നു.” തസ്നിയും രമ്യയും നാസറും മൈമുനയെ പിടിച്ച് മാറ്റി
” അവളെ തല്ലല്ലേ ഉമ്മച്ചി, ഞാൻ കാരണം ആണ് നേരം വൈകിയത്, ഞങ്ങൾ ഒരു സിനിമക്ക് കയറി, ഇവൾ വേണ്ട വേണ്ട എന്ന് നിർബദ്ധം പറഞ്ഞതാണ് ഞാനാണ് വാശി പിടിച്ചു സിനിമയ്ക്ക് കൊണ്ട് പോയത്… മഴ പെയ്തപ്പോൾ അവിടെ പെട്ട് പോയി … ഫോണും സിഗ്നൽ കിട്ടിയില്ല…ഞാൻ കാരണം ആണ് …. അവളെ ഒന്നും ചെയല്ലേ…”
” ഈ നാശം പിടിച്ച പെണ്ണ്…. നിന്നോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടുണ്ട് പാച്ചിയേയും കൊണ്ട് പറയാതെ ഇരുട്ടിയാൽ കറങ്ങാൻ പേയരുത് എന്ന് … അനുസരിക്കില്ല….അല്ലേ…” രാധ ഇത് പറഞ്ഞ് അവളുടെ മുഖത്ത് അടിച്ചു , രാഹുൽ അടിച്ച് പതം വരുത്തിയ കവിളിൽ അമ്മയുടെ കൈ കൂടി പതിഞ്ഞപ്പോൾ വേദന ഇരട്ടിയായി … അവിടെ കിടന്നിരുന്ന ചൂൽ എടുത്ത് രാധ അവളെ പുറത്തും കാലിലും ശക്തിയായി അടിക്കാൻ തുടങ്ങി , മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്റെ അമ്മ തന്നെ തല്ലുന്നതിൽ ഉള്ള ലജ്ജയും നാണക്കേടും പുറത്ത് കാണിക്കാതെ അവൾ എതിർക്കാതെ അവിടെ തല താഴ്ത്തി നിന്നു. അമ്മയുടെ ഒരടി കൊണ്ടത് രാഹുൽ ഞെരുക്കി അമർത്തിയ കാൽ വിരലിൽ ആയിരുന്നു.ആ അടിയിൽ അവൾക്ക് ആത്മാവ് നഷ്ടമായത് പോലെ തോന്നി. വിരൽ പൊട്ടി രക്തം വന്നു… അത് കണ്ട ഫരസാനയുടെ ഉള്ളൊന്ന് അപ്പോൾ പിടഞ്ഞു.” അച്ഛാ’ എന്ന് ഉറക്കെ നിലവിളിച്ച് കൊണ്ട് രമ്യ നനഞ്ഞ മണ്ണിലേക്ക് വീണു. വേദന കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു.