വാർത്ത മുഴുവൻ വായിച്ചു തീർക്കാൻ അവൾ മുതിർന്നില്ല.
“നമ്മൾ കാരണം അല്ലേ രമ്യേ ഒരു കുടുംബം…..അയാൾ എന്ത് ദുഷ്ടൻ ആണ്…”
“അയാൾ അപ്പോൾ എന്തായാലും ഒറ്റക്കല്ല.. ആ മനു എന്തായാലും ഇത് ചെയ്യില്ല…”
“അപ്പോൾ അയാൾ നമ്മളെ തേണ്ടി ഇനിയും വരുമോ?….” ഫർസാനക്ക് പരവേശമേറി.
“വരും… പക്ഷേ വന്നാൽ അയാൾ ഇനി വിവരമറിയും… അതേയ്യ് …. കഴിഞ്ഞത് കഴിഞ്ഞു… ഇനി ആ സംഭവത്തെ പറ്റി നമ്മൾ ഒന്നും മിണ്ടരുത് , സമ്മതിച്ചോ?”
“ഉം…വേറെ ഒരു വിശേഷം ഉണ്ട് ….മറ്റേ കല്യാണ കാര്യം… അത് ഏകദേശം ഉറച്ച മട്ടാണ്…. ഞാൻ മിക്കതും ദുബൈക്ക് പറക്കും ”
ഫർസാനയുടെ അത് പറഞ്ഞപ്പോൾ രമ്യയുടെ മുഖഭാവം പെട്ടെന്ന് തന്നെ മാറി, അവൾ പത്രം ബെഡിൽ വെച്ച് ഫർസാനയെ അത്ഭുതത്തോടെ നോക്കി.
“എന്ത്……നീ സമ്മതിച്ചാൽ അല്ലെ നടക്കുകയുള്ളൂ… ”
“ഞാൻ സമ്മതിച്ചു ”
ഫർസാനയുടെ മറുപടി രമ്യയ്ക്ക് തന്റെ നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ച ഭാരമാണ് തോന്നിച്ചത്. അവളുടെ മുഖം വാടി.
ഫർസാന: “നിനക്ക് എന്താടി ഒരു സന്തോഷം ഇല്ലാത്തത്? ”
“ഏയ്യ് ഒന്നും ഇല്ല ”
“പറ….എന്ത് പറ്റി?”
“നീ എന്തെങ്കിലും കഴിച്ചിരുന്നോ…ഞാൻ എന്തെങ്കിലും എടുത്തിട്ട് വരാം ” രമ്യ എഴുന്നേറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു. ഫർസാനയും പിറകെ കൂടി .
“എന്താ പറ്റിയത് ? പെട്ടെന്ന് ഡൽ ആയല്ലോ?”
” ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ പാച്ചീ…. പിന്നെ എന്തിനാ വെറുതെ ഇത് തന്നെ പറയുന്നേ?” ഫർസാനയെ ശ്രദ്ധിക്കാതെ രമ്യ പാത്രം കഴുകലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
“പറ പെണ്ണേ…ഇലെങ്കിൽ ഞാൻ പോവാ…”
“അത്… നീ കല്യാണത്തിന് സമ്മതിച്ചു എന്ന് പറഞ്ഞപ്പോൾ …. നീ കല്യാണം കഴിഞ്ഞാൽ പോവില്ലേ…പിന്നെ ഞാൻ ഒറ്റക്കാവിലെ?”
“അതാണോ?, അതിന് കല്യാണം ആവാൻ ഇനിയും മാസങ്ങൾ എടുക്കും, അത് വരെ ഞാൻ ഇവിടെ ഉണ്ടാവില്ലേ?… ഞാൻ പോയാൽ ഉറപ്പായും അച്ഛൻ നിന്നേയും കെട്ടിച്ച് വിടും ”
“ഞാൻ നിന്റെ പോലെ പൊട്ടി അല്ല… ഒരു പരിചയം ഇല്ലാത്ത ഒരാളെ കെട്ടാൻ…..” രമ്യ പറഞ്ഞു.